Posted inഓട്ടോമോട്ടീവ്

വെന്യു രണ്ടാം തലമുറ മോഡല്‍ നവംബര്‍ നാലിന്

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ഏറ്റവും ജനകീയ മോഡലുകളില്‍ ഒന്നായ വെന്യുവിന്റെ രണ്ടാം തലമുറ മോഡല്‍ നവംബര്‍ നാലിന് വിപണിയില്‍ അവതരിപ്പിക്കും. ഇതിനു പിന്നാലെ, പുതുക്കിയ വെന്യു എന്‍ ലൈനിന്റെ അരങ്ങേറ്റവും ഉടന്‍ തന്നെ ഉണ്ടായേക്കാം. പുതിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, ലംബമായി അടുക്കിയിരിക്കുന്ന പ്രൊജക്ടര്‍ യൂണിറ്റുകളുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈന്‍, ചതുരാകൃതിയിലുള്ള ഇന്‍സേര്‍ട്ടുകളുള്ള പുതിയ ഗ്രില്‍, പുതിയ അലോയ് ഡിസൈന്‍, പുതിയ എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, റൂഫ് റെയിലുകള്‍, സംയോജിത ഹൈ-മൗണ്ടഡ് സ്റ്റോപ്പ് ലൈറ്റുള്ള സ്‌പോയിലര്‍ […]

Posted inപുസ്തകങ്ങൾ

പകല്‍ക്കിനാവുകള്‍

നാടിനോടെന്നപോലെ നഷ്ടപ്പെടുന്ന മൂല്യങ്ങളോടുമുള്ള ഗൃഹാതുരതയാണ് മുനവ്വര്‍ വളാഞ്ചേരിയുടെ പ്രവാസസംബന്ധിയായ രചനകളുടെ സവിശേഷത. ആ മൂല്യചാരുത ജ്വലിച്ചുനില്‍ക്കുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്. അതിര് ഭേദിക്കുന്ന മനുഷ്യബന്ധങ്ങളോടു പോലും പുലര്‍ത്തുന്ന ആര്‍ദ്രത പുസ്തകത്തെ അത്യന്തം ശ്രദ്ധേയമാക്കുന്നുണ്ട്. മാനുഷിക പരിഗണനയും മാനവികതയും സഹാനുഭൂതിയും നിറഞ്ഞ കഥാലോകം. മുനവ്വര്‍ വളാഞ്ചേരിയുടെ ഏറ്റവും പുതിയ കഥാസമാഹാരം. ‘പകല്‍ക്കിനാവുകള്‍’. മുനവ്വര്‍ വളാഞ്ചേരി. മാതൃഭൂമി. വില 187 രൂപ.  

Posted inആരോഗ്യം

നേരം തെറ്റിയാണ് കഴിച്ചാല്‍ പൈനാപ്പിള്‍ ദോഷം ചെയ്യും

ഡയറ്റില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പൊതുവെ സുരക്ഷിതമാണ്. എന്നാല്‍ പൈനാപ്പിള്‍ പോലുള്ള പഴങ്ങള്‍ നേരം തെറ്റിയാണ് കഴിക്കുന്നതെങ്കില്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്‌തേക്കും. വിറ്റാമിന്‍ ബി1, വിറ്റാമിന്‍ സി തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുള്ള പൈനാപ്പിളില്‍ ഇരുമ്പിന്റെ അംശവും ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനപ്രക്രിയക്ക് സഹായിക്കുന്ന പൈനാപ്പിള്‍ ആഹാര ശേഷം ശീലമാക്കുന്നത് ഉചിതമാണെന്നാണ് പലരും കരുതുന്നത്. പൈനാപ്പിള്‍ കഴിക്കാന്‍ ഏറ്റവും ഉചിതമായ സമയം ദിവസത്തിന്റെ ആദ്യ പകുതിയിലാണെന്നും പൈനാപ്പിളിനൊപ്പം മറ്റ് ഭക്ഷണം ഉള്‍പ്പെടുത്താത്തതാണ് നല്ലതെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ എല്ലാവര്‍ക്കും പൈനാപ്പിള്‍ ഗുണകരമാകണമെന്നില്ലെന്നാണ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രണ്ട് കമ്പനികളുടെ മരുന്നുകളുടെ വിതരണവും വിൽപനയും നിർത്തിവെച്ചു

ഗുണനിലവാരം ഉറപ്പില്ലാത്തതിനെ തുടർന്ന് രണ്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വിൽപനയും സംസ്ഥാനത്ത് അടിയന്തരമായി നിർത്തിവെച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തമിഴ്‌നാട്ടിലെ ഒരു കമ്പനിയുടെ എല്ലാ മരുന്നുകൾക്കും, ഗുജറാത്തിലെ ഒരു കമ്പനിയുടെ ചുമ സിറപ്പിനുമാണ് വിൽപന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട് കാഞ്ചിപുരത്ത് പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനിയുടെ എല്ലാ മരുന്നുകളുടെയും വിതരണം കേരളത്തിൽ ഉടനീളം നിർത്തിവെക്കാനും മന്ത്രി നിർദ്ദേശം നൽകി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബിഹാറിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടെന്ന് സുപ്രീം കോടതി

ബിഹാറിലെ എസ്ഐആറിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടികയിൽ ചേർത്ത വോട്ടർമാർ മുമ്പ് കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരാണോ അതോ പൂർണ്ണമായും പുതിയ വോട്ടര്‍മാരാണോ എന്ന് ആശയക്കുഴപ്പമുണ്ടെന്ന് സുപ്രീംകോടതി വാക്കാല്‍ പരാമര്‍ശിച്ചു. അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കിയ 3.66 ലക്ഷം വോട്ടർമാരുടെ വിവരങ്ങള്‍ നല്‍കണമെന്നും ജസ്റ്റിസ് സൂര്യകാന്ത് തിര‍ഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. ഹര്‍ജികള്‍ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിലും സ്വർണം കാണാതായതായി പരാതി

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിൽ സ്വർണ ഉരുപ്പടികൾ കാണാതായെന്ന് പരാതി. കാണിക്കയായി ലഭിച്ച 20 പവനോളം സ്വർണമാണ് കാണാതായത്. ടി ടി വിനോദ് കുമാർ ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന 2016 മുതൽ ഏഴുവർഷത്തെ കാലയളവിൽ കാണിക്കയായി ലഭിച്ച 20 പവനോളം സ്വർണ്ണ ഉരുപ്പടികൾ കാണാതായെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഇയാൾ സ്ഥലം മാറിപ്പോയ സമയത്ത് പകരം വന്ന ഉദ്യോഗസ്ഥർക്ക് സ്വർണ ഉരുപ്പടികൾ കൈമാറിയിരുന്നില്ല. തുടർന്ന് ഇപ്പോഴത്തെ എക്സിക്യൂട്ടീവ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ അതിക്രമത്തില്‍ വ്യാപക പ്രതിഷേധം

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്കെതിരായ അതിക്രമത്തില്‍ വ്യാപക പ്രതിഷേധം. അതിക്രമത്തിന് മുതിര്‍ന്ന അഭിഭാഷകൻ രാകേഷ് കിഷോറിന്റെ വീട്ടിലേക്ക് ദളിത് സംഘടനകൾ മാർച്ച് നടത്തി. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയന്‍റെ നേതൃത്വത്തിൽ സുപ്രീംകോടതിക്ക് മുന്നില്‍ പ്രതിഷേധം നടന്നു. ചീഫ് ജസ്റ്റിസിനെതിരായ ആക്രമണത്തിൽ തെല്ല് പോലും കുറ്റബോധമില്ലെന്ന് അഭിഭാഷകൻ രാകേഷ് കിഷോർ പ്രതികരിച്ചിരുന്നു. ശരിയെന്ന് തോന്നിയത് ചെയ്തെന്നും ദൈവമാണ് പ്രേരണയെന്നുമാണ് രാകേഷ് കിഷോറിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം കേസ് പരാമർശിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലുള്ള വാറണ്ടി റദ്ദാക്കുമെന്ന് പിഎസ് പ്രശാന്ത്

ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ നടപടിയുണ്ടാകുമന്നും അന്തിമ റിപ്പോര്‍ട്ട് കിട്ടിയശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് പറഞ്ഞു. ഇപ്പോള്‍ 2019ലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ സസ്പെന്‍ഡ് ചെയ്തു. സ്‍മാർട്ട് ക്രിയേഷൻസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലുള്ള ദ്വാരപാലക ശിൽപങ്ങളുടെ വാറണ്ടി റദ്ദാക്കും. വിജിലന്‍സിന്‍റെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സ്വര്‍ണപ്പാളി കാണാതായതിൽ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പ്രതിക്കൂട്ടിലെന്ന് സണ്ണി ജോസഫ്

ശബരിമല സ്വര്‍ണപ്പാളി വിഷയം കോണ്‍ഗ്രസ് ഗൗരവമായിട്ടാണ് കാണുന്നതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സ്വര്‍ണപ്പാളി കാണാതായതിൽ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പ്രതികൂട്ടിലാണെന്നും ഹൈക്കോടതി വിധിയിലൂടെ സര്‍ക്കാരിന്‍റെയും ബോര്‍ഡിന്‍റെയും പങ്ക് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ കോണ്‍ഗ്രസിന്‍റെ മേഖല ജാഥകള്‍ 18ന് പന്തളത്ത് സംഗമിക്കും. കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ബെന്നി ബെഹനാൻ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ജാഥ.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മലപ്പുറം ഗ്രാമപഞ്ചായത്തിലെ വിവിധയിടങ്ങളിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചാവുന്നുവെന്ന് റിപ്പോർട്

മലപ്പുറം ഗ്രാമപഞ്ചായത്തിന്റെ വിവിധ ഇടങ്ങളില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചാവുന്നു. നറുക്കുംപ്പൊട്ടി, മണല്‍പ്പാടം, മാമാങ്കര പ്രദേശങ്ങളിലാണ് കാട്ടുപന്നികളുടെ ജഡം കാണുന്നത്. ഒരു മാസത്തിനുള്ളില്‍ 35 ഓളം കാട്ടുപന്നികളുടെ ജഡം കണ്ടെത്തി. എന്നാല്‍ ഇതിന്റെ മൂന്നിരട്ടി പല പ്രദേശങ്ങളിലായി ചത്തതായി കാണപ്പെടുകയും പ്രദേശവാസികള്‍ കുഴിച്ചിടുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. രോഗബാധയാണെന്നാണ് സംശയിക്കുന്നത്. ജനവാസ കേന്ദ്രങ്ങളില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചാവുന്നത് നാട്ടുകാര്‍ക്കിടയില്‍ ആശങ്ക പരത്തിയിട്ടുണ്ട്. വളര്‍ത്തു മൃഗങ്ങള്‍ക്കും രോഗം ബാധിക്കുമോ എന്നാണ് ആശങ്ക.