5 11

ഡയറ്റില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പൊതുവെ സുരക്ഷിതമാണ്. എന്നാല്‍ പൈനാപ്പിള്‍ പോലുള്ള പഴങ്ങള്‍ നേരം തെറ്റിയാണ് കഴിക്കുന്നതെങ്കില്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്‌തേക്കും. വിറ്റാമിന്‍ ബി1, വിറ്റാമിന്‍ സി തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുള്ള പൈനാപ്പിളില്‍ ഇരുമ്പിന്റെ അംശവും ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനപ്രക്രിയക്ക് സഹായിക്കുന്ന പൈനാപ്പിള്‍ ആഹാര ശേഷം ശീലമാക്കുന്നത് ഉചിതമാണെന്നാണ് പലരും കരുതുന്നത്. പൈനാപ്പിള്‍ കഴിക്കാന്‍ ഏറ്റവും ഉചിതമായ സമയം ദിവസത്തിന്റെ ആദ്യ പകുതിയിലാണെന്നും പൈനാപ്പിളിനൊപ്പം മറ്റ് ഭക്ഷണം ഉള്‍പ്പെടുത്താത്തതാണ് നല്ലതെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ എല്ലാവര്‍ക്കും പൈനാപ്പിള്‍ ഗുണകരമാകണമെന്നില്ലെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രമേഹരോഗികള്‍ക്ക് പൈനാപ്പിള്‍ വിപരീതഫലം ഉണ്ടാക്കാം. പൈനാപ്പിളിന്റെ ഗ്ലൈസെമിക് സൂചിക ഉയര്‍ന്നതായതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഇത് ഉചിതമല്ല. എന്നാല്‍ ചെറിയ അളവില്‍ പൈനാപ്പിള്‍ കഴിക്കുന്നത് പ്രശ്‌നമല്ല. ഇതില്‍ അടങ്ങിയിട്ടുള്ള മറ്റ് പോഷകങ്ങള്‍ ശരീരത്തിന് ആവശ്യമായതിനാലാണ് ചെറിയ അളവില്‍ പൈനാപ്പിള്‍ കഴിക്കാമെന്ന് നിര്‍ദേശിക്കുന്നത്. പൈനാപ്പിള്‍ ജ്യൂസ് കുടിക്കുമ്പോള്‍ ഷുഗറിന്റെ അളവ് സാധരണയില്‍ നിന്നും അധികമാകുന്നതുകൊണ്ടു തന്നെ ഇത് ഒഴിവാക്കുന്നതാണ് ഉത്തമം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *