Posted inഓട്ടോമോട്ടീവ്

190 ആഡംബര കാറുകള്‍ വാങ്ങി ജിറ്റോ

190 ആഡംബര കാറുകള്‍ വാങ്ങി ശ്രദ്ധ നേടിയിരിക്കുകയാണ് ജെയിന്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്‍(ജിറ്റോ). ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് ഈ സംഘടനയിലെ അംഗങ്ങള്‍ 50 ലക്ഷം മുതല്‍ 1.5 കോടി രൂപ വരെ വില വരുന്ന 190 ആഡംബര കാറുകള്‍ മൊത്തമായി വാങ്ങിയത്. ഇന്ത്യയിലുടനീളം 65,000 അംഗങ്ങളുള്ള ജിറ്റോ മുന്‍കൈയിലാണ് ഈ ഇടപാടുകള്‍ സുഗമമാക്കിയത്. ഒരു ബള്‍ക്ക് ഡീലിലൂടെയാണ് ഇത്രയും വാഹനങ്ങള്‍ സ്വന്തമാക്കിയത്. ഓഡി, ബിഎംഡബ്ല്യു, മെഴ്സിഡീസ് തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളുടെ കാറുകളാണ് കൂടുതലും വാങ്ങിയത്. ഈ ബ്രാന്‍ഡുകള്‍ വിലയില്‍ […]

Posted inപുസ്തകങ്ങൾ

പ്രേംചന്ദിന്റെ കഥകള്‍

ആധുനിക ഹിന്ദി ഉറുദു സാഹിത്യത്തിലെ വിരാട് രൂപമായിരുന്നു മുന്‍ഷി പ്രേംചന്ദ്. അനുവാചകര്‍ ‘കഹാനി സമ്രാട്ട്’ എന്ന ആദരവേകിയ ഈ എഴുത്തുകാരനാണ്, അമാനുഷികതയിലും ഭ്രമാത്മകതയിലും വട്ടം ചുറ്റിയ ഹിന്ദി സാഹിത്യത്തിന് റിയലിസ്റ്റിക് ആഖ്യാനധാര പരിചയപ്പെടുത്തുന്നത്. മണ്ണിന്റെ മാറില്‍ കാലുറപ്പിച്ചുനിന്ന് നിന്ദിതര്‍ക്കും പീഡിതര്‍ക്കും അക്ഷരാലംബമേകിയ അദ്ദേഹം പാവങ്ങളുടെ ചോരകുടിച്ച് ചീര്‍ത്തതിന്റെ പാപം കഴുകിക്കളയാന്‍ ഗംഗാസ്‌നാനത്തിനു പോകുന്ന പ്രമാണികളെ രൂക്ഷഭാഷയാല്‍ ചൊടിപ്പിച്ചു. അസമത്വത്തിനും അനീതിക്കും ഇടയില്‍ പൊടിച്ചുണരുവാന്‍ ശ്രമിക്കുന്ന മാനവികതയുടെ വിത്തുകളെക്കുറിച്ചാണ് ഈ പ്രേംചന്ദ് കഥകളും സംസാരിക്കുന്നത്. ‘പ്രേംചന്ദിന്റെ കഥകള്‍’. വിവര്‍ത്തനം: […]

Posted inആരോഗ്യം

അള്‍ട്രാവയലറ്റ് രശ്മികള്‍ മുടിയുടെ പ്രോട്ടീന്‍ ഇല്ലാതാക്കും

ചര്‍മത്തെ പോലെ തന്നെ സൂര്യന്റെ യുവി രശ്മികള്‍ തലമുടിയുടെ ആരോഗ്യത്തെയും ബാധിക്കുന്നതാണ്. ദീര്‍ഘനേരം സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ മുടിയിലേല്‍ക്കുന്നത്, പ്രോട്ടീന്‍ നഷ്ടപ്പെടാനും മുടിയുടെ നിറം മങ്ങാനും കൊഴിഞ്ഞു പോകാനും കാരണമാകുന്നു. ദീര്‍ഘനേരം സൂര്യരശ്മികള്‍ കൊള്ളുന്നത് മുടിയിലെ സ്വഭാവിക എണ്ണകള്‍ നീക്കം ചെയ്യും. ഇത് ഈര്‍പ്പം നഷ്ടപ്പെടുത്താനും മുടി നിര്‍ജീവമാകാനും കാരണമാകും. സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ മുടിയുടെ പ്രോട്ടീന്‍ ഇല്ലാതാക്കും. പ്രോട്ടീന്‍ നഷ്ടമാകുന്നതോടെ മുടി ദുര്‍ബലമാകാന്‍ തുടങ്ങും. ഇത് നിറം മങ്ങല്‍, മുടി കൊഴിച്ചില്‍, മുടി പൊട്ടിപ്പോവുക എന്നിവയിലേക്ക് […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 20, തിങ്കളാഴ്ച

◾https://dailynewslive.in/ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയുടെ പൊറോട്ട-ബീഫ് പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ശിവന്‍ കുട്ടിയും ബിന്ദു അമ്മിണിയും. പരാമര്‍ശം ആവര്‍ത്തിച്ച് പ്രേമചന്ദ്രന്‍. ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ചത് പൊറോട്ടയും ബീഫും നല്‍കിയാണെന്ന യുഡിഎഫ് എംപി എന്‍.കെ. പ്രേമചന്ദ്രന്റെ ആരോപണത്തിനാണ്, പോലിസ് സഹായത്തോടെ ശബരിമല കയറിയ, ബിന്ദു അമ്മിണി മറുപടി നല്‍കിയത്. ‘ബീഫ് എനിക്ക് ഇഷ്ടമാണ്. പക്ഷേ പൊറോട്ട കൂടെ വേണ്ട, കപ്പ ആകാം. കപ്പയും ബീഫും സൂപ്പര്‍ ആണ്’ എന്നായിരുന്നു പോസ്റ്റ്. ഫേസ്ബുക്കിലൂടെയാണ് ബിന്ദു എന്‍കെ പ്രേമചന്ദ്രന്റെ പരാമര്‍ശത്തെ പരിഹസിച്ചത്. എന്നാല്‍ എന്‍.കെ. […]

Posted inലേറ്റസ്റ്റ്

നാവികസേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിക്കവേ ഐഎന്‍എസ് വിക്രാന്തിനെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

നാവികസേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിക്കവേ ഐഎന്‍എസ് വിക്രാന്തിനെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പലായ വിക്രാന്തിന്റെ പേരുതന്നെ പാകിസ്താന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കാന്‍ പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഗോവ-കാര്‍വാര്‍ തീരത്ത് ഐഎന്‍എസ് വിക്രാന്തിലായിരുന്നു സൈന്യത്തിനൊപ്പം മോദിയുടെ ദീപാവലി ആഘോഷം.

Posted inലേറ്റസ്റ്റ്

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കൂട്ടാൻ ആലോചന

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കൂട്ടാൻ ആലോചന. 200 രൂപ കൂട്ടാനുള്ള നിർദ്ദേശം ധനവകുപ്പിൻ്റെ പരിഗണനയിലാണ്. നിലവിൽ 1600 രൂപയാണ് പെൻഷനായി നൽകുന്നത്. എന്നാൽ 200 രൂപ കൂട്ടുന്നതോടെ 1800 രൂപയാകും. അടുത്ത് തന്നെ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് സ‍ർക്കാരിൻ്റെ ലക്ഷ്യം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ വിവാദ പരാമര്‍ശത്തിനെതിരേ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ വിവാദ പരാമര്‍ശത്തിനെതിരേ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. എന്‍.കെ. പ്രേമചന്ദ്രനെ ‘വിഷചന്ദ്രന്‍’ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. ‘മനോഹരമായ ആ പേര് ഒരാളില്‍ മാത്രം ‘വിഷചന്ദ്രന്‍’ എന്നായിരിക്കും’ എന്ന് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

Posted inലേറ്റസ്റ്റ്

മലപ്പുറം ജില്ലാ കളക്ടറേറ്റിൽ നടന്ന യോഗത്തിൽ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനത്തിന് കയ്യടിച്ചതിന്‍റെ പേരിൽ മലപ്പുറം ഹോമിഡോയ ഡിഎംഒയ്ക്ക് സര്‍ക്കാരിന്‍റെ താക്കീത്

മലപ്പുറം ജില്ലാ കളക്ടറേറ്റിൽ നടന്ന യോഗത്തിൽ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനത്തിന് കയ്യടിച്ചതിന്‍റെ പേരിൽ മലപ്പുറം ഹോമിഡോയ ഡിഎംഒയ്ക്ക് സര്‍ക്കാരിന്‍റെ താക്കീത്. മലപ്പുറം കളക്ടറേറ്റിൽ രണ്ട് വര്‍ഷം മുമ്പ് നടന്ന യോഗത്തിലായിരുന്നു ഹോമിയോ ഡിഎംഒയുടെ കയ്യടി. ഈ സംഭവത്തിലാണിപ്പോള്‍ സര്‍ക്കാരിന്‍റെ താക്കീത് ലഭിക്കുന്നത്. ജില്ലാ വികസന സമിതി യോഗത്തിൽ ഒരു അംഗം സർക്കാർ നയത്തിനെതിരെ സംസാരിച്ചപ്പോൾ ഡിഎംഒ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചെന്നാണ് ഉദ്യോഗസ്ഥനെതിരായ കുറ്റം.

Posted inബിസിനസ്സ്

6,480 കോടിയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടി വിദേശനിക്ഷേപകര്‍

കഴിഞ്ഞ മൂന്ന് മാസം വില്‍പ്പനക്കാരായിരുന്നുവെങ്കില്‍ ഒക്ടോബറില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി വിദേശനിക്ഷേപകര്‍. ഒക്ടോബറില്‍ ഇതുവരെ 6,480 കോടി രൂപയുടെ ഓഹരികളാണ് വിദേശനിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന റിപ്പോര്‍ട്ടുകളാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ വിദേശനിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന ഘടകമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ മൂന്ന് മാസം വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായിരുന്നു. ഇതിന്റെ ഫലമായി കനത്ത ഇടിവാണ് ഓഹരി വിപണിയില്‍ ദൃശ്യമായത്. സെപ്റ്റംബറില്‍ 23,885 കോടിയുടേയും ഓഗസ്റ്റില്‍ 34,990 കോടിയുടേയും ജൂലൈയില്‍ 17,700 കോടിയുടേയും നിക്ഷേപമാണ് […]

Posted inടെക്നോളജി

എഐ ചാറ്റ്ബോട്ടുകള്‍ ഇനി വാട്സ്ആപ്പില്‍ ഇല്ല!

വാട്സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റ അതിന്റെ ബിസിനസ് നയത്തില്‍ കാര്യമായ മാറ്റം വരുത്തി. സാധാരണ എഐ ചാറ്റ്ബോട്ടുകളെ ഇനി വാട്സ്ആപ്പില്‍ പ്രവര്‍ത്തിക്കാന്‍ മെറ്റ അനുവദിക്കില്ല. ഈ പുതിയ നിയമം 2026 ജനുവരി 15 മുതല്‍ പ്രാബല്യത്തില്‍ വരും. മെറ്റയുടെ സ്വന്തം എഐ അസിസ്റ്റന്റ് മാത്രമേ ഇനി വാട്സ്ആപ്പില്‍ പ്രവര്‍ത്തിക്കൂ. സംഭാഷണത്തിനോ ചാറ്റിനോ വേണ്ടി മാത്രം സൃഷ്ടിച്ച ബോട്ടുകള്‍ വാട്സ്ആപ്പില്‍ നിന്ന് നീക്കം ചെയ്യപ്പെടും. 2026 ജനുവരി മുതല്‍, ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി, പെര്‍പ്ലെക്സിറ്റി, ലൂസിയ, പോക്ക് ഉള്‍പ്പെടെയുള്ള ചാറ്റ് […]