ആധുനിക ഹിന്ദി ഉറുദു സാഹിത്യത്തിലെ വിരാട് രൂപമായിരുന്നു മുന്‍ഷി പ്രേംചന്ദ്. അനുവാചകര്‍ ‘കഹാനി സമ്രാട്ട്’ എന്ന ആദരവേകിയ ഈ എഴുത്തുകാരനാണ്, അമാനുഷികതയിലും ഭ്രമാത്മകതയിലും വട്ടം ചുറ്റിയ ഹിന്ദി സാഹിത്യത്തിന് റിയലിസ്റ്റിക് ആഖ്യാനധാര പരിചയപ്പെടുത്തുന്നത്. മണ്ണിന്റെ മാറില്‍ കാലുറപ്പിച്ചുനിന്ന് നിന്ദിതര്‍ക്കും പീഡിതര്‍ക്കും അക്ഷരാലംബമേകിയ അദ്ദേഹം പാവങ്ങളുടെ ചോരകുടിച്ച് ചീര്‍ത്തതിന്റെ പാപം കഴുകിക്കളയാന്‍ ഗംഗാസ്‌നാനത്തിനു പോകുന്ന പ്രമാണികളെ രൂക്ഷഭാഷയാല്‍ ചൊടിപ്പിച്ചു. അസമത്വത്തിനും അനീതിക്കും ഇടയില്‍ പൊടിച്ചുണരുവാന്‍ ശ്രമിക്കുന്ന മാനവികതയുടെ വിത്തുകളെക്കുറിച്ചാണ് ഈ പ്രേംചന്ദ് കഥകളും സംസാരിക്കുന്നത്. ‘പ്രേംചന്ദിന്റെ കഥകള്‍’. വിവര്‍ത്തനം: കമറുദ്ദീന്‍ എം.കെ. എച്ച് & സി ബുക്‌സ്. വില 130 രൂപ.
