6 33

190 ആഡംബര കാറുകള്‍ വാങ്ങി ശ്രദ്ധ നേടിയിരിക്കുകയാണ് ജെയിന്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്‍(ജിറ്റോ). ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് ഈ സംഘടനയിലെ അംഗങ്ങള്‍ 50 ലക്ഷം മുതല്‍ 1.5 കോടി രൂപ വരെ വില വരുന്ന 190 ആഡംബര കാറുകള്‍ മൊത്തമായി വാങ്ങിയത്. ഇന്ത്യയിലുടനീളം 65,000 അംഗങ്ങളുള്ള ജിറ്റോ മുന്‍കൈയിലാണ് ഈ ഇടപാടുകള്‍ സുഗമമാക്കിയത്. ഒരു ബള്‍ക്ക് ഡീലിലൂടെയാണ് ഇത്രയും വാഹനങ്ങള്‍ സ്വന്തമാക്കിയത്. ഓഡി, ബിഎംഡബ്ല്യു, മെഴ്സിഡീസ് തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളുടെ കാറുകളാണ് കൂടുതലും വാങ്ങിയത്. ഈ ബ്രാന്‍ഡുകള്‍ വിലയില്‍ വന്‍ ഇളവുകള്‍ നല്‍കിയതോടെയാണ് ഇത്രയും വാഹനങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചത്. അതായത് ഈ ഇളവുകള്‍ ലഭിച്ചതോടെ അംഗങ്ങള്‍ക്ക് 21.5 കോടി രൂപ ലാഭിക്കാന്‍ കഴിഞ്ഞു. രാജ്യ വ്യാപകമായാണ് ഈ കാറുകള്‍ വാങ്ങിയത്. മാത്രമല്ല ഗുജറാത്ത്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വാഹനം വാങ്ങിയതില്‍ ഭൂരിഭാഗവും. 190 കാറുകളില്‍ 30 എണ്ണം വാങ്ങിയത് ഗുജറാത്തില്‍ താമസിക്കുന്ന ട്രേഡ് ഓര്‍ഗനൈസേഷന്‍ അംഗങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. ഈ കാറുകള്‍ 60 ലക്ഷം മുതല്‍ 1.3 കോടി രൂപ വരെ വിലയുള്ളതാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *