മലയാളത്തിലെ യുവ താരങ്ങളില് ശ്രദ്ധേയനായ ലുക്മാന് അടിമുടി ഒരു കാമുകന്റെ റോളില് എത്തുന്ന ‘അതിഭീകര കാമുകന്’ സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി സരിഗമ. റെക്കോര്ഡ് തുകയ്ക്കാണ് സരിഗമ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്ന് യൂത്ത് സെന്സേഷനായ സിദ്ധ് ശ്രീറാമും റാപ്പര് ഫെജോയുമായുള്ള പോസ്റ്റര് പങ്കുവെച്ച് അണിയറപ്രവര്ത്തകര് അറിയിച്ചു. ഇരുവരും ഒന്നിച്ച് പാട്ടൊരുക്കുന്നത് ഇതാദ്യമായാണ്. ദൃശ്യ രഘുനാഥാണ് ചിത്രത്തില് നായികയായെത്തുന്നത്. നവംബര് 14നാണ് സിനിമയുടെ റിലീസ്. പാലക്കാട്, കൊടൈക്കനാല്, നെല്ലിയാമ്പതി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്ത്തിയായ അതിഭീകര കാമുകന് ഒരു റൊമാന്റിക് കോമഡി ഫാമിലി ജോണറില് ഉള്ളതാണ്. മനോഹരി ജോയ്, അശ്വിന്, കാര്ത്തിക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്.
