3 34

ലോക ചാപ്റ്റര്‍ 1 ചന്ദ്രയുടെ വിജയക്കുതിപ്പിനെ തുടര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്റെ ‘കാന്ത’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്. നവംബര്‍ 14 ന് ചിത്രം റിലീസിനെത്തും. സെല്‍വമണി സെല്‍വരാജ് കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയും ചേര്‍ന്നാണ്. രണ്ട് വലിയ കലാകാരന്‍മാര്‍ക്കിടയില്‍ സംഭവിക്കുന്ന ഒരു വന്‍ പ്രശ്‌നത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് ‘കാന്ത’. തമിഴകത്തെ ആദ്യകാല സൂപ്പര്‍ സ്റ്റാറായ എംകെ ത്യാഗരാജ ഭാഗവതരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് കാന്ത ഒരുങ്ങുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *