ത്രീഡി കാരിക്കേച്ചറായി ചിത്രത്തിലെ കഥാപാത്രങ്ങള്‍… കാണുമ്പോള്‍ തന്നെ കൗതുകം തോന്നിക്കുന്ന രീതിയില്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ് നാദിര്‍ഷ, വിഷ്ണു ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ‘മാജിക് മഷ്‌റൂംസ്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. രസകരമായൊരു ഫണ്‍ ഫാമിലി ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്ന സൂചന നല്‍കുന്നതാണ് ഈ കളര്‍ഫുള്‍ ഫസ്റ്റ് ലുക്ക്. അക്ഷയ ഉദയകുമാറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷന്‍സ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ അഷ്‌റഫ് പിലാക്കല്‍ നിര്‍മ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് […]
‘കല്യാണരാമന്‍’ വീണ്ടും തിയറ്ററുകളിലേക്ക്
ദിലീപ് നായകനായി എത്തിയ ‘കല്യാണരാമന്‍’ വീണ്ടും തിയറ്ററുകളിലേക്ക്. കല്യാണരാമന്‍ 4കെ അറ്റ്‌മോസില്‍ റീറിലീസ് ചെയ്യുന്നുവെന്ന് ദിലീപ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. 2002 ഡിസംബറില്‍ റിലീസ് ചെയ്ത ചിത്രമാണ് കല്യാണരാമന്‍. ഷാഫിയുടെ സംവിധാനത്തില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ രാമന്‍കുട്ടി എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. ദിലീപിന് ഒപ്പം കുഞ്ചാക്കോ ബോബന്‍, ലാലു അലക്‌സ്, ലാല്‍, നവ്യ നായര്‍, ജ്യോതിര്‍മയി, ഇന്നസെന്റ്, സലിംകുമാര്‍, ബോബന്‍ ആലുമ്മൂടന്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, കൊച്ചു പ്രേമന്‍ തുടങ്ങി വന്‍ താരനിരയും അണിനിരന്നിരുന്നു. കോമഡി റൊമാന്റിക് ചിത്രമായിരുന്നു […]
കവാസാക്കി ഇസെഡ്900 ഇന്ത്യന്‍ വിപണിയില്‍
ജാപ്പനീസ് ടൂവീലര്‍ ബ്രാന്‍ഡായ കവാസാക്കി തങ്ങളുടെ 2026 മോഡല്‍ ഇസെഡ്900 മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 9.99 ലക്ഷം രൂപ ആണ് ഇതിന്റെ എക്‌സ്-ഷോറൂം വില. ഈ ജാപ്പനീസ് മിഡില്‍വെയ്റ്റ് നേക്കഡ് ബൈക്ക് 2025 ല്‍ പുറത്തിറങ്ങുന്നതിന് മുമ്പ് വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകും. അതിനാല്‍ 2026 ബൈക്കിന് വലിയ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും ലഭിക്കാന്‍ സാധ്യത ഇല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പൂര്‍ണ്ണമായും പുതുക്കിയ സ്‌റ്റൈലിംഗും പരിഷ്‌കരിച്ച ഇലക്ട്രോണിക്‌സും ഉള്‍പ്പെടെ 2025 മോഡലില്‍ നിന്നുള്ള എല്ലാ അപ്ഡേറ്റുകളും പുതിയ ഇസെഡ്900ല്‍ […]
കണ്‍മുന്നില്‍ സമുദ്രം
നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന കാമനകളുടെ ജലകന്യയെ നിരസിക്കുവാനാവാതെ സ്വന്തം വിധിയുടെ സാഗരം താണ്ടുന്ന ഒരു പത്രപ്രവര്‍ത്തകന്റെ ജീവിതകഥ. സമുദ്രത്തിന്റെ ആഴ നീലിമയില്‍ ആ ജലകന്യക അയാളെ കൊണ്ടുപോകുന്നത് വര്‍ണാഭമായ രതിരഥ്യകളിലൂടെയാണ്. എങ്കിലും ആര്‍ത്തലയ്ക്കുന്ന കടല്‍പ്പരപ്പിന്റെ രൗദ്രയാഥാര്‍ഥ്യങ്ങളിലേക്കു പൊന്തി വന്നേ തീരൂ. അതാണു ജീവിതം. ‘കണ്‍മുന്നില്‍ സമുദ്രം’. സി.വി. ബാലകൃഷ്ണന്‍. എച്ച് & സി ബുക്‌സ്. വില 90 രൂപ.
ടൂത്ത് ബ്രഷില്‍ 12 ദശലക്ഷത്തോളം ബാക്ടീരിയകള്‍!
ഉപയോഗിച്ച ഒരു ടൂത്ത് ബ്രഷുകളില്‍ ഏകദേശം 12 ദശലക്ഷത്തോളം ബാക്ടീരിയകളും വൈറസുകളും അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍. ടൂത്ത് ബ്രഷ് ഉപയോഗിക്കുന്ന വ്യക്തിയുടെ വായ, ചര്‍മം, ടൂത്ത് ബ്രഷ് സൂക്ഷിക്കുന്ന പരിസ്ഥിതി എന്നിവിടങ്ങളില്‍ നിന്നാണ് സൂക്ഷ്മാണുക്കള്‍ ടൂത്ത് ബ്രഷില്‍ പ്രധാനമായും എത്തുന്നത്. അത് പല്ലുകള്‍ ക്ഷയിക്കാനും പല്ലുകളില്‍ പോട്, മോണയില്‍ വീക്കം തുടങ്ങിയവ ഉണ്ടാക്കാനും കാരണമാക്കും. ചിലത് വയറ്റിലെ അണുബാധകളും ഭക്ഷ്യവിഷബാധയും ഉണ്ടാക്കാവുന്നതാണ്. ടൂത്ത് ബ്രഷ് കുളിമുറിയില്‍ സൂക്ഷിക്കുന്നതിലൂടെ ബാക്ടീരിയകളും വൈറസുകളും ബ്രഷില്‍ കടന്നു കൂടുന്നു. ഒന്നില്‍ കൂടുതല്‍ ടൂത്ത് […]
മദ്ധ്യാഹ്‌ന വാർത്തകൾ
സിപിഎം ബിജെപി ബന്ധം മറ നീക്കിയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്. മുഖ്യമന്ത്രിയുടെ മകനെതിരെ ഇഡി അയച്ച നോട്ടീസ് അന്തരീക്ഷത്തിൽ നിൽക്കുകയാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. സിപിഎം ബിജെപി ബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. എൽഡിഎഫിലോ ക്യാബിനറ്റ് ചർച്ച ചെയ്യാതെ പി എം ശ്രീ പദ്ധതി നടപ്പാക്കുന്നത് ഇതിന്റെ ഭാഗമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയ (എന്‍ഇപി)ത്തിന്റെ ഭാഗമായുള്ള […]
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയില്ലെങ്കിൽ ഇന്ത്യ വൻ തീരുവ നൽകുന്നത് തുടരേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയില്ലെങ്കിൽ ഇന്ത്യ വൻ തീരുവ നൽകുന്നത് തുടരേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അതേസമയം തന്നെ റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അറിയിച്ചെന്നും ട്രംപ് പറയുന്നു. ഒരാഴ്ചയിൽ മൂന്നാം തവണയാണ് ട്രംപിന്‍റെ അവകാശവാദം. എന്നാൽ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി മോദി, യുഎസ് പ്രസിഡന്‍റ് ട്രംപുമായി ഫോണിൽ സംസാരിച്ചിട്ടില്ല എന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത കാന്തപുരം വിഭാഗം
പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത കാന്തപുരം വിഭാഗം. കാന്തപുരം വിഭാഗത്തിന്‍റെ മുഖപത്രമായ സിറാജിൽ എസ്‍വൈഎസ് ജനറൽ സെക്രട്ടറി റഹ്മത്തുല്ലാഹ് സഖാഫി എളമരം എഴുതിയ ലേഖനത്തിലാണ് രൂക്ഷ വിമര്‍ശനം. ഒരു സമുദായത്തിന്‍റെ മൗലികാവകാശം നിഷേധിച്ചിട്ട് കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കൾക്ക് അറിഞ്ഞ മട്ടില്ലെന്നും ഹൈബി ഈഡൻ എംപി വിദ്യാർത്ഥിയുടെ രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നും ലേഖനത്തിൽ ആരോപിക്കുന്നു. കർണാടകയിലെ കോൺഗ്രസ് കാണിച്ച ആർജ്ജവമെങ്കിലും സംസ്ഥാന കോൺഗ്രസ് കാണിക്കണമെന്നും വിമര്‍ശിച്ചു.
കൊച്ചിയിൽ എയര്‍ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്
കൊച്ചിയിൽ എയര്‍ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. അന്തര്‍ സംസ്ഥാന വാഹനങ്ങളടക്കം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. കൊച്ചിയിൽ രാവിലെ മുതൽ വ്യാപക പരിശോധനയാണ് നടക്കുന്നത്. നിരവധി അന്തര്‍ സംസ്ഥാന ബസുകളിൽ നിന്നടക്കം എയര്‍ഹോണുകള്‍ പിടിച്ചെടുത്തു. വാഹനങ്ങളിൽ നിന്ന് പിടിച്ചെടുത്ത എയര്‍ഹോണുകള്‍ റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. എയര്‍ഹോണുകള്‍ക്കെതിരെ നടപടിയെടുക്കാൻ പ്രത്യേക പരിശോധന നടത്തണമെന്നും പിടിച്ചെടുക്കുന്ന എയര്‍ഹോണുകള്‍ റോഡ് റോളര്‍ ഉപയോഗിച്ച് തകര്‍ക്കണമെന്നും മാധ്യമങ്ങള്‍ക്ക് മുന്നിൽ പ്രദര്‍ശിപ്പിക്കണമെന്നുമായിരുന്നു ഗതാഗത മന്ത്രി […]
അമൃത് ഭാരത് എക്സ്പ്രസിൽ ഫുഡ് കണ്ടെയിനറുകൾ കഴുകിയതിനു പിന്നിലെ ആരോപണങ്ങൾ നിഷേധിച്ച് ഐആർസിടിസി
അമൃത് ഭാരത് എക്സ്പ്രസിൽ ഫുഡ് കണ്ടെയിനറുകൾ കഴുകിയതിനു പിന്നിലെ ആരോപണങ്ങൾ നിഷേധിച്ച് ഐആർസിടിസി. ഉപയോഗിച്ച ഫുഡ് കണ്ടെയ്നറുകള്‍ വീണ്ടും ഉപയോഗിക്കാനായി കഴുകുകയാണെന്ന ആരോപണമാണ് വീഡിയോ പുറത്തവന്നതോടെ ഉയര്‍ന്നിരുന്നത്. എന്നാൽ, ഇക്കാര്യം നിഷേധിച്ചും തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നുമാണ് ഐആര്‍സിസിടിസി വ്യക്തമാക്കുന്നത്. വിറ്റ് പോകാത്ത ഫുഡ് കണ്ടെയിനറുകൾ ജീവനക്കാരൻ ആക്രിയായി വിൽക്കാനാണ് കഴുകിയതെന്ന് കാറ്ററിംഗ് കമ്പനിയായ എക്സ്പ്രസ് ഫുഡ് സര്‍വീസസ് അധികൃതര്‍ ഐആര്‍സിടിസിക്ക് വിശദീകരണം നൽകി. കമ്പനിയുടെ വിശദീകരണക്കുറിപ്പ് അടക്കം എക്സിൽ പങ്കുവെച്ചുകൊണ്ടാണ് ഐആര്‍സിടിസി ആരോപണങ്ങള്‍ നിഷേധിക്കുന്നത്.
