കഴിഞ്ഞ മൂന്ന് മാസം വില്‍പ്പനക്കാരായിരുന്നുവെങ്കില്‍ ഒക്ടോബറില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി വിദേശനിക്ഷേപകര്‍. ഒക്ടോബറില്‍ ഇതുവരെ 6,480 കോടി രൂപയുടെ ഓഹരികളാണ് വിദേശനിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന റിപ്പോര്‍ട്ടുകളാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ വിദേശനിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന ഘടകമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ മൂന്ന് മാസം വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായിരുന്നു. ഇതിന്റെ ഫലമായി കനത്ത ഇടിവാണ് ഓഹരി വിപണിയില്‍ ദൃശ്യമായത്. സെപ്റ്റംബറില്‍ 23,885 കോടിയുടേയും ഓഗസ്റ്റില്‍ 34,990 കോടിയുടേയും ജൂലൈയില്‍ 17,700 കോടിയുടേയും നിക്ഷേപമാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. 2025 മൊത്തത്തില്‍ പരിശോധിച്ചാല്‍ ഇതുവരെ വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത് 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ്. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണവിധേയമായതും വളര്‍ച്ചയില്‍ സ്ഥിരത പ്രകടിപ്പിക്കുന്നതും ആഭ്യന്തര ആവശ്യകത വര്‍ധിച്ചതും അടക്കമുള്ള ഘടകങ്ങളാണ് ഈ മാസം വിപണിയെ സ്വാധീനിച്ചതെന്നും വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
6,480 കോടിയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടി വിദേശനിക്ഷേപകര്‍
