Posted inടെക്നോളജി

‘ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ വിഐ’ ഇനി എക്‌സ്‌ബോക്‌സിലൂടെ

ഗെയിമിങ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ വിഐ’ (ജിടിഎ 6) ഗെയിമിന്റെ ക്ലൗഡ് സ്ട്രീമിങ് കരാര്‍ സ്വന്തമാക്കി മൈക്രോസോഫ്റ്റിന്റെ ഗെയിമിങ് പ്ലാറ്റ്ഫോമായ എക്‌സ്‌ബോക്‌സ്. എക്‌സ്‌ബോക്‌സ് കണ്‍സോളുകളില്‍ മാത്രമായിരിക്കും ജിടിഎ 6 ലഭിക്കുകയെന്നാണ് സൂചന. ജിടിഎ 6 പുറത്തിറങ്ങുന്ന നവംബറില്‍ എക്‌സ്‌ബോക്‌സ് ക്ലൗഡ് ഗെയിമിങ് സേവനത്തില്‍ മൈക്രോസോഫ്റ്റ് പുതിയ സമയപരിധികള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഗെയിം പാസ് അള്‍ട്ടിമേറ്റ് വരിക്കാര്‍ക്ക് പ്രതിമാസം 15 മണിക്കൂറും പ്രീമിയം വരിക്കാര്‍ക്ക് 10 മണിക്കൂറും എസന്‍ഷ്യല്‍ വരിക്കാര്‍ക്ക് അഞ്ച് മണിക്കൂറും മാത്രമായിരിക്കും […]

Posted inവിനോദം

‘ടൈറ്റന്‍സി’ലെ ആദ്യഗാനം ‘ആഗോള ശൃംഖല’

പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ജയസൂര്യ- വിനായകന്‍ ചിത്രം ‘ടൈറ്റന്‍സി’ലെ ആദ്യഗാനം പുറത്ത്. ‘ആഗോള ശൃംഖല’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡോണ്‍ വിന്‍സെന്റ് സംഗീതം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുത്തുവാണ്. ചിത്രം ഒക്ടോബര്‍ 22-ന് തിയേറ്ററുകളിലെത്തും. ബേബി ജീന്‍, നിഹാല്‍, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കോമഡി- ത്രില്‍- ഫാന്റസി എന്നീ ഘടകങ്ങള്‍ കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. ‘ടൈറ്റന്‍സ്’ രചിച്ചിരിക്കുന്നത് […]

Posted inവിനോദം

‘ധൂമകേതു’വിലെ ‘പച്ചക്കുരുതി’ പാട്ട് പുറത്ത്

സുധി മാഡിസണ്‍ സംവിധാനം ചെയ്ത് ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും എ ആന്‍ഡ് എച്ച്എസ് പ്രൊഡക്ഷന്‍ ഹൗസും ചേര്‍ന്ന് നിര്‍മ്മിച്ച പുതിയ ചിത്രമായ ‘ധൂമകേതു’വിലെ ‘പച്ചക്കുരുതി’ പാട്ട് പുറത്ത്. മുത്തുവിന്റെ വരികള്‍ക്ക് അങ്കിത് മേനോന്‍ ഈണം നല്‍കി ജോര്‍ജ്ജ് പീറ്ററാണ് ആലപിച്ചിരിക്കുന്നത്. ടൈം ട്രാവല്‍ മൂവിയായി എത്തിയിരിക്കുന്ന ചിത്രത്തില്‍ രസകരമായതും കൗതുകം നിറയ്ക്കുന്നതുമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളുണ്ട്. സജിന്‍ ഗോപു, നിഖില വിമല്‍, ഷൈന്‍ ടോം ചാക്കോ, ഗണപതി, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സമീര്‍ താഹിര്‍, […]

Posted inഓട്ടോമോട്ടീവ്

ടൊയോട്ടയുടെ ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട തങ്ങളുടെ 2026 ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. 36.51 ലക്ഷം രൂപയാണ് (എക്സ്- ഷോറൂം) പ്രാംരംഭ വില. ലീഡര്‍ എഡിഷന്റെ 4ഃ2 മാനുവല്‍ പതിപ്പിനാണ് 36.51 ലക്ഷം രൂപ. ഓട്ടോമാറ്റിക് പതിപ്പിന് 38.72 ലക്ഷം രൂപ വരും. വാഹനത്തിന്റെ ബുക്കിങ് 12ന് ആരംഭിക്കും. 2.8 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് ഇതിന് കരുത്തുപകരുന്നത്. 201 ബിഎച്ച്പി കരുത്തും സിക്സ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനൊപ്പം 500 എന്‍എം ടോര്‍ക്കും […]

Posted inപുസ്തകങ്ങൾ

സ്‌നേഹത്തിന്റെ ഇലഞരമ്പുകള്‍

ഈ കവിതാ സമാഹാരം, ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രപരമായ പ്രസക്തി തന്നെയാണ് ആത്യന്തികമായി തെളിയിക്കുന്നത്. പാരമ്പര്യങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കുമിടയില്‍, വ്യക്തിത്വത്തിന്റെയും സര്‍ഗാത്മകതയുടെയും സവിശേഷതകളെ അടയാളപ്പെടുത്താന്‍ തന്നെയാണ് ഏതൊരു കവിയുമെന്നതുപോലെ സാവിത്രിയും സ്വയം ആവിഷ്‌കരിക്കുന്നത്. ആ ആവിഷ്‌കാരം കാലത്തിന്റെയും ഭാവിയെക്കുറിച്ചുള്ള ഭാവനയുടെയും ആകാശങ്ങളെ അഭിമുഖീകരിക്കുന്നു എന്നതിനാലായിരിക്കും വായനക്കാരുടെ ലോകത്തും അത് സ്വീകരിക്കപ്പെടുക. ‘സ്‌നേഹത്തിന്റെ ഇലഞരമ്പുകള്‍’. പി.പി സാവിത്രി. ചിന്ത പബ്‌ളിക്കേഷന്‍സ്. വില 152 രൂപ.

Posted inആരോഗ്യം

കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് ഏത്തപ്പഴം കഴിക്കാമോ?

ഒരു ദിവസം മുഴുവന്‍ നില്‍ക്കാനുള്ള ഊര്‍ജം ഒരു ഏത്തപ്പഴത്തില്‍ നിന്ന് കിട്ടുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറ ഏത്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, നാരുകള്‍, ആന്റി ഓക്സിഡന്റുകള്‍ കൂടാതെ, വിവിധതരം രോഗങ്ങളില്‍ നിന്ന് ശരീരത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന വിവിധ എന്‍സൈമുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് ഏത്തപ്പഴം കഴിക്കാമോ എന്ന കാര്യത്തില്‍ പലര്‍ക്കും ഇപ്പോഴും സംശയമാണ്. ഏത്തപ്പഴത്തില്‍ മൂന്നു തരം കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട് (ഗ്ലൂക്കോസ്, ഫ്രകേറ്റോസ്, സുക്രോസ്). ബി കോംപ്ലക്സ് വിറ്റാമിനുകള്‍ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

‎മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി പ്രഖ്യാപിച്ച രണ്ടാം ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ വിമാനത്തിൽ നിന്ന് ദില്ലി പൊലീസ് കസ്റ്റഡിയിൽ എടുത്തു. സൗരവ് ദാസ്, അഷുതോഷ് റാങ്ക എന്നിവരെയും വിമാനത്തിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ‎ ‎ ‎വിമാനത്തിൽ നിന്നും ഇറങ്ങാൻ പോലും സാധിച്ചില്ലെന്ന് അഭിജിത്ത് ദീപ്കേ പ്രതികരിച്ചു. ദീപ്കെയെ വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് കൊണ്ടുപോയതായിട്ടാണ് സൂചന. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഇൻഫ്ലു‌വൻസർ ധ്രുവ് റാഠി, രത്നസിംഗ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അഭിജീത് ദീപ്കെ കസ്റ്റഡിയിൽ

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ കസ്റ്റഡിയിൽ. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടു കൊണ്ട് ദില്ലി ജന്തര്‍ മന്തറിൽ നടക്കുന്ന സിജെപി സമരത്തിൽ പങ്കെടുക്കാനെത്തിയ ദീപ്കേയെ വിമാനത്തിൽ നിന്നാണ് ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒപ്പമുണ്ടായിരുന്ന സിജെപി വക്താവ് സൗരവ് ദാസ്, അഷുതോഷ് റാങ്ക എന്നിവരെയും വിമാനത്തിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിമാനത്തിൽ നിന്നും ഇറങ്ങാൻ പോലും സാധിച്ചില്ലെന്ന് ദീപ്കേ പ്രതികരിച്ചു. ദീപ്കെയെ വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് കൊണ്ടുപോയതായിട്ടാണ് സൂചന. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഇൻഫ്ലു‌വൻസർ ധ്രുവ് റാഠി, […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേക്ക്

ദില്ലിയിൽ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കാനിരിക്കെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായുള്ള സംവാദ പരിപാടിയുടെ മൂന്നാം ഘട്ടത്തിനായി രാഹുൽ ഗാന്ധി ഉച്ചയ്ക്ക് 12:30 ഓടെ ചെന്നൈയിൽ എത്തും. ചെന്നൈയിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ്‍‌യുമായി കൂടിക്കാഴ്ച നടത്തുന്ന രാഹുൽ ​ഗാന്ധി, വിജയ് ഒരുക്കുന്ന ഉച്ചഭക്ഷണ വിരുന്നിലും പങ്കെടുക്കും. തുട‍ർന്ന് വൈകിട്ട് അഞ്ചുമണിക്കാണ് വിദ്യാർത്ഥികളുമായി സംവാദം നടക്കുക. പരിപാടികൾക്ക് ശേഷം രാത്രിതന്നെ ദില്ലിയിലേക്ക് മടങ്ങാനുമാണ് രാഹുൽ ​ഗാന്ധിയുടെ തീരുമാനം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആസൂത്രണ ബോർഡ് പരീക്ഷയുടെ പുനർമൂല്യ നിർണയത്തിൽ ഒന്നാമതെത്തിയ ശ്യാം കൃഷ്ണന് നിയമനം നൽകും

ആസൂത്രണ ബോർഡ് പരീക്ഷയിലെ പുനർമൂല്യ നിർണയത്തിൽ ഒന്നാമതെത്തിയ ശ്യാം കൃഷ്ണന് പിഎസ്‍സി നിയമനം നൽകും. നേരത്തെ ഒന്നാം റാങ്ക് നേടി ജോലിയിൽ പ്രവേശിച്ച ഇടത് സംഘടനാനേതാവ് അരുൺ ജെ പ്രതാപിന്റെ നിയമന ശുപാർശ പിഎസ്‍സി റദ്ദാക്കും. വിവരം ഹൈക്കോടതിയെയും അറിയിക്കും. ചീഫ് ഇൻഡസ്ട്രി ആന്റ് ഇൻഫ്രാസ്ട്രക്ചർ പ്ലാൻ കോർഡിനേഷൻ ഡിവിഷൻ പോസ്റ്റുകളിലേക്കുള്ള പൊതുപരീക്ഷയിലായിരുന്നു ക്രമക്കേട് ആരോപണം. 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ പരിശോധിക്കാതെയിരുന്നു ചുരുക്കപട്ടിക പ്രസിദ്ധീകരിച്ച് റാങ്ക് പട്ടിക തയ്യാറാക്കിയത്. ഇടത് സംഘടനാ പ്രവർത്തകനായ അരുണിന് ഒന്നേകാൽ ലക്ഷം […]