ജീവിതം എന്നത് ഒരു കണ്ണാടി വീടാണോ? പൊടുന്നനെ ഒരു നിമിഷംകൊണ്ട് തകര്‍ന്നുടഞ്ഞുപോകുന്ന കണ്ണാടി വീടുകള്‍… എഴുത്തിന്റെ മഹാമാന്ത്രികതയിലൂടെ മലയാളിയെ വിസ്മയിപ്പിച്ച എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. മനസ്സില്‍ കണ്ണാടി വീടുകളുണ്ടാക്കി കളിക്കുന്നവരുടെ ഭയത്തിന്റെയും വേദനയുടെയും ക്രൂരതയുടെയും ചിത്രങ്ങള്‍ വലിഞ്ഞുമുറുകുന്ന നാടകീയ മുഹൂര്‍ത്തങ്ങളിലൂടെ ഉള്ളില്‍ തട്ടുംവിധമാണ് ഈ നോവലില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ‘കണ്ണാടി വീടുകള്‍’. പുനത്തില്‍ കുഞ്ഞബ്ദുള്ള. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 375 രൂപ.
നിലക്കടല തിന്നാലുടന്‍ വെള്ളം കുടിക്കരുത്!
നിലക്കടല കൊറിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പലരും. നിലക്കടല തിന്നാലുടന്‍ വെള്ളം കുടിക്കരുത് എന്നാണ് പറയാറ്. നിലക്കടല പൊതുവെ ഡ്രൈ ആയതിനാല്‍ ദാഹം കൂടും എന്നതാണ് ഒരു കാരണം. നിലക്കടല ശരീരത്തില്‍ ചൂടുണ്ടാക്കുമെന്നും കഴിച്ചയുടന്‍ തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടവേദന, വിട്ടുമാറാത്ത ചുമ, അല്ലെങ്കില്‍ ജലദോഷം എന്നിവയ്ക്ക് കാരണമായേക്കാമെന്ന് പഠനങ്ങള്‍ പറയുന്നു. നിലക്കടലയില്‍ പ്രകൃതിദത്തമായ എണ്ണകളും നേര്‍ത്ത പൊടിപടലങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് തൊണ്ടയില്‍ നേരിയ അസ്വസ്ഥതയോ ചൊറിച്ചിലോ പെട്ടെന്നുള്ള ചുമയോ ഉണ്ടാക്കിയേക്കാം. മറ്റൊന്ന് നിലക്കടല ശരീരത്തിന് ചൂടാണ് […]
ഇന്ത്യൻ തൊഴിലാളികളെ കരാർ തൊഴിലാളികൾ എന്ന് വിശേഷിപ്പിച്ച യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ പരാമർശത്തിൽ കടുത്ത അമർഷം അറിയിച്ച് ഇന്ത്യ
ഇന്ത്യൻ തൊഴിലാളികളെ കരാർ തൊഴിലാളികൾ എന്ന് വിശേഷിപ്പിച്ച യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ പരാമർശത്തിൽ കടുത്ത അമർഷം അറിയിച്ച് ഇന്ത്യ. ഇന്ത്യൻ ഐടി കമ്പനികൾക്ക് ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് വാൻസ് നടത്തിയ പരമാർശത്തിനെതിരെയാണ് ഇന്ത്യ പ്രസ്താവന ഇറക്കിയത്. അമേരിക്കയുടെ പുരോഗതിയിൽ കുടിയേറ്റക്കാർക്കുള്ള സംഭാവന മറക്കരുതെന്ന് ഇന്ത്യ ആഞ്ഞടിച്ചു.
ആകാശച്ചുഴിയിൽ വീണ് യാത്രാ വിമാനം
ആകാശച്ചുഴിയിൽ വീണ് യാത്രാ വിമാനം. നിരവധി യാത്രാക്കാർക്ക് ഗുരുതര പരിക്കേറ്റതിന് പിന്നാലെ വിമാനം അടിയന്തരമായി തിരിച്ചുവിട്ടു. അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ഏവിയാൻക 042 വിമാനമാണ് ആകാശച്ചുഴിയിൽ വീണത്. യാത്രക്കാർക്ക് പരിക്കേറ്റതിന് പിന്നാലെ വിമാനം അടിയന്തരമായി മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കുകയായിരുന്നു. കൊളംബിയയിലെ മെഡലിനിലേക്ക് പുറപ്പെട്ട വിമാനമാണ് ആകാശച്ചുഴിയിൽ വീണത്. വെള്ളിയാഴ്ച പുലർച്ചെ 3.30ഓടെയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. എട്ടോളം യാത്രക്കാരെയാണ് മിയാമിയിലെ വിവിധ ആശുപത്രിയിലേക്ക് മാറ്റിയിട്ടുള്ളത്.
മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലും കനത്ത മഴ
മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലും കനത്ത മഴ. പത്ത് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്നാണ് മുന്നറിയിപ്പ്. മഴ കനത്തതോടെ തിരുവനന്തപുരത്ത് നെയ്യാർ, അരുവിക്കര അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. നെയ്യാർ ഡാമിന്‍റെ നാല് ഷട്ടറുകളും ഇരുപത് സെന്‍റിമീറ്റർ വീതമാണ് ഉയർത്തിയത്. അരുവിക്കര ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ പത്ത് സെന്‍റീമീറ്റർ കൂടി ഉയർത്തി. ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.
മാസപ്പടിയിൽ കേസെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീൽ പോകാൻ സാധ്യതയില്ല
മാസപ്പടിയിൽ കേസെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീൽ പോകാൻ സാധ്യതയില്ല. ഉത്തരവ് അനുസരിച്ച് വിജിലന്‍സ് കേസെടുക്കും. അതേസമയം പ്രാഥമികാന്വേഷണത്തിന് ശേഷം കേസെന്ന നിലപാട് തള്ളിയത് യുഡിഎഫിനും കോടതി നിര്‍ദ്ദേശ പ്രകാരം കേസ് വരുന്നത് എൽഡിഎഫിനും രാഷ്ട്രീയമായി തിരിച്ചടിയാണ്.ഇഡി കൈമാറിയ കത്തും തെളിവും പരിഗണിച്ച് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ നേരിട്ട് എഫ്ഐആര്‍ ഇടാൻ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. പകരം ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ എസ്ഐടിയെ പ്രാഥമികാന്വേഷണത്തിന് നിയോഗിച്ചു. […]
രക്തസാക്ഷി വിഷ്ണു ഫണ്ട് തട്ടിപ്പ് കേസിൽ അച്ചടക്ക നടപടി നേരിട്ട മുൻ എൽസി സെക്രട്ടറി രവീന്ദ്രന് വീണ്ടും പാർട്ടി പദവി
രക്തസാക്ഷി വിഷ്ണു ഫണ്ട് തട്ടിപ്പ് കേസിൽ അച്ചടക്ക നടപടി നേരിട്ട മുൻ എൽസി സെക്രട്ടറി രവീന്ദ്രന് വീണ്ടും പാർട്ടി പദവി. രവീന്ദ്രനെ സിഐടിയു ഏരിയ കൺവീനറാക്കി. ഇതിനെതിരെ പാർട്ടിക്ക് പരാതി നൽകിയിരിക്കുകയാണ് വിഷ്ണുവിന്‍റെ കുടുംബം.രവീന്ദ്രന് ചുമതല നൽകുന്നതിൽ പ്രതിഷേധം ഉള്ളതിനാൽ സിഐടിയു ഏരിയ സമ്മേളനം മാറ്റിവെച്ചിരുന്നു. വി ശിവൻകുട്ടിയുടെ സമ്മർദ്ദത്തെ തുടർന്നാണ് രവീന്ദ്രന് ചുമതല നൽകിയതെന്നാണ് ആക്ഷേപം. രവീന്ദ്രനെ പാർട്ടി നേതൃത്വം സഹായിക്കുന്നതിൽ പ്രതിഷേധിച്ച് കൊല്ലപ്പെട്ട വിഷ്ണുവിൻ്റെ സഹോദരൻ വിനോദ് പാർട്ടി വിട്ടിരുന്നു.
കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് വിദ്യാത്ഥി ആയേഷിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് വിദ്യാത്ഥി ആയേഷിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. പ്രണയനൈരാശ്യം കാരണം ആയേഷ് ആത്മഹത്യ ചെയ്തെന്ന് വരുത്തി തീർക്കാൻ കോളേജ് അധികൃതർ ശ്രമിക്കുന്നുവെന്നാണ് പരാതി. അസുഖബാധിതനായിട്ടും വീട്ടിലേക്ക് വരാൻ കുട്ടിയെ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.കോതമംഗം എംഎ കോളെജിലെ രണ്ടാംവർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ആയേഷിനെ ഇന്നലെ വൈകിട്ടാണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടത്. കോളേജിൽ നിന്ന് മടങ്ങിയെത്തി ഹോസ്റ്റൽ റൂമിലെത്തിയ ആയേഷ് ബാഗ് വച്ച് ഉടൻ പുറത്തിറങ്ങി. പിന്നെയാണ് കെട്ടിടത്തിൽ നിന്ന് […]
തന്നെ അറിയിക്കുന്നില്ലെന്നുമുള്ള യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശിന്‍റെ പരാതി തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍
തന്നെ അറിയിക്കുന്നില്ലെന്നുമുള്ള യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശിന്‍റെ പരാതി തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍. എല്ലാ തീരുമാനങ്ങളും പാർട്ടി നയങ്ങൾക്കും രീതികൾക്കും അനുസരിച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിയുടെയും മന്ത്രിസഭയുടെയും അറിവോടെയാണ് എല്ലാ തീരുമാനങ്ങളുമെടുക്കുന്നതെന്നാണ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വി ഡി സതീശന്‍ വ്യക്തമാക്കിയത്. കോണ്‍ഗ്രസിലെ മുതിര്‍ന്നേ നേതാക്കള്‍ തന്നെയാണ് മന്ത്രിസഭയിലുള്ളതെന്നും വി ഡി സതീശന്‍ പറഞ്ഞു. വിഷയത്തില്‍ ആദ്യമായിട്ടാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്.
എന്‍ കെ പ്രേമചന്ദ്രന്‍ എം പിയെ ശസ്ത്രക്രിയയ്ക്കായി ഡല്‍ഹി ഗുരുഗ്രാം മെഡാന്‍റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
എന്‍ കെ പ്രേമചന്ദ്രന്‍ എം പിയെ ശസ്ത്രക്രിയയ്ക്കായി ഡല്‍ഹി ഗുരുഗ്രാം മെഡാന്‍റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ വെച്ച് ശുചിമുറിയില്‍ കാല്‍വഴുതി വീണ് കൈക്കുഴയ്ക്ക് പരിക്കേറ്റിരുന്നു. ഇന്‍റര്‍ പാര്‍ലമെന്‍ററി യൂണിയന്‍ 153-ാമത് അസംബ്ലിയില്‍ പങ്കെടുക്കാനായി ടാന്‍സാനിയയിലെത്തിയപ്പോഴായിരുന്നു അപകടം. ടാന്‍സാനിയയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ശസ്ത്രക്രിയയാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. ഡോക്ടന്മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അദ്ദേഹം ദില്ലിയിലേയ്ക്ക് മടങ്ങി വന്നു. ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാളെ (10/10/2026) യാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്.
