Posted inപുസ്തകങ്ങൾ

മിന്നല്‍ ജീവിതം

പരിഹാസത്തിന്റെയും സിനിസിസത്തിന്റെയും സാമൂഹികവിമര്‍ശനത്തിന്റെയും ഒരുതരം കറുത്ത ഹാസ്യം ഓരോ കഥയിലുമുണ്ട്. പലപ്പോഴും കഥകള്‍ വെളിപാടുകള്‍ പോലെയാണ്. ഒരു പൂര്‍ണ്ണകഥ പറയുകയല്ല, ചില സ്റ്റേറ്റ്മെന്റുകള്‍ കഥയായിത്തീരുകയാണ്. ഓരോ കാലത്തിന്റെയും പ്രത്യയശാസ്ത്രങ്ങള്‍, സൗന്ദര്യബോധം, വേദന, ഉത്കണ്ഠ, സന്ത്രാസങ്ങള്‍, സാംസ്‌കാരികാവബോധങ്ങള്‍ എന്നിവയെല്ലാം അനുഭവചിത്രങ്ങളായി കഥയില്‍ രൂപപ്പെടുന്നുണ്ട്. നമ്മുടെ കാലത്തിന്റെ ജീവിതചിത്രം വരയ്ക്കുന്ന ചെറിയ കഥകളുടെ സമാഹാരം. ‘മിന്നല്‍ ജീവിതം’. റഫീഖ് മേമുണ്ട. മാതൃഭൂമി. വില 136 രൂപ.  

Posted inആരോഗ്യം

കുടംപുളിയുടെ ഔഷധഗുണങ്ങള്‍

രുചിക്കും മണത്തിനും മാത്രമല്ല നിരവധി ഔഷധഗുണങ്ങളും കുടംപുളിക്കുണ്ട്. ഹൈഡ്രോക്സിസിട്രിക് ആസിഡും എച്ച്സിഎ ലാക്ടോണുമാണ് കുടംപുളിക്ക് പുളി രുചി നല്‍കുന്നത്. ബെറി ഫ്രൂട്ട് ഇനത്തിലാണ് കുടംപുളി പെടുന്നത്. കുടംപുളിയിലെ സമൃദ്ധമായ ഫ്‌ലവനോയ്ഡുകള്‍, ക്ലാന്തോണ്‍സ്, ബെന്‍സോഫിനോണ്‍സ് തുടങ്ങിയവ ആന്റിഓക്സിഡന്റുകള്‍, ആന്റിഇന്‍ഫ്‌ലമേറ്ററി, ഹെപറ്റോപ്രൊട്ടക്ടറ്റീവ് (കരള്‍ സംരക്ഷണം) തുടങ്ങിയവ ആരോഗ്യഗുണങ്ങള്‍ നല്‍കും. കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവയും കുടംപുളിയിലുണ്ട്. കുടംപുളിയുടെ തൊലിയില്‍ ഹൈഡ്രോക്സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പും കൊഴുപ്പും നിയന്ത്രിക്കുന്നതായി പുതിയ പഠനങ്ങള്‍ പറയുന്നു. സെറാടോണിന്‍ അളവു ഉയര്‍ത്തുന്നതിനാല്‍ സ്ട്രെസ് […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 9, വെള്ളി

സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാടിലും ഹവാലക്കേസിലും പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ഇഡി കത്തില്‍ കേസ് വൈകുന്നതിനെതിരെ പൊതുപ്രവര്‍ത്തകന്‍ കെ എം ഷാജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചിന്റെ വിധി. പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ മാസപ്പടി, ഹവാല കേസില്‍ എഫ്ഐആര്‍ ഇടാതെ ക്രൈംബ്രാഞ്ച് എസ്ഐടി രൂപീകരിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി കോടതി. എഫ്ഐആര്‍ ഇല്ലാതെ എസ്ഐടി രൂപീകരിച്ചത് നിയമവിരുദ്ധമാണ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

‎സി എം ആർ എൽ എക്സാലോജിക് ഇടപാടിൽ, പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി. രണ്ടു പേർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി ഡിജിപിക്ക് കത്ത് നൽകിയിരുന്നു. ‎കത്തിൽ കേസ് വൈകുന്നതിന് എതിരെ പൊതുപ്രവർത്തകൻ കെ എം ഷാജഹാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചിൻ്റെ വിധി. ‎ ‎മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാമെന്ന ഹൈക്കോടതി വിധി സർക്കാരിന് തിരിച്ചടി അല്ലെന്നും വിധി പഠിച്ച ശേഷം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിണറായി കുറ്റക്കാരനെന്ന് കോടതിക്ക് ബോധ്യപ്പെട്ടുവെന്ന് ഷോൺ ജോർജ്

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റക്കാരനെന്ന് കോടതി ബോധ്യപ്പെട്ടെന്നും രേഖകൾ പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവെന്നും ബിജെപി നേതാവ് ഷോൺ ജോർജ്. പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്നും രാജി വെയ്ക്കണമെന്നും, രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ശക്തമാക്കുമെന്നും ഷോണ്‍ അറിയിച്ചു. സിപിഎം ന്യായീകരണവും വാദങ്ങളും ജനം വിലയ്ക്ക് എടുക്കില്ല എന്നും ഷോൺ കൂട്ടുചേർത്തു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവ്

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ഇഡി കത്തിൽ കേസ് വൈകുന്നതിന് എതിരെ പൊതുപ്രവർത്തകൻ കെ എം ഷാജഹാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചിൻ്റെ വിധി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മത്സരവും ചേരിതിരിവും ഇല്ലെന്ന് ദിവ്യ എസ് അയ്യർ

സോഷ്യല്‍ മീഡിയ പോസ്റ്റുമായി ദിവ്യ എസ് അയ്യർ. പോരും മത്സരവും ഇല്ലെന്നും മനുഷ്യരെ സ്നേഹിക്കുന്നു, പുൽകുന്നു, പുകഴ്ത്തുന്നു എന്ന പഴിയെ ഇതുവരെ കേട്ടിട്ടുള്ളൂ, ഒരാളോടും പോരും മത്സരവും ചേരിതിരിവും ഉണ്ടായിട്ടില്ല. വ്യക്തമായ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ കൃത്യനിർവഹണം നടത്തിയിട്ടുണ്ട്. പ്രചാരണങ്ങൾ ഭാവന വിരാജിതമാണ്. വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോരെന്നും ദിവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പോസ്റ്റില്‍ വ്യക്തമാക്കി. തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരും തമ്മിലെ തർക്കമാണ് രണ്ട് പദ്ധതികൾക്ക് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സന്തോഷത്തോടെ പഠിക്കാം എന്ന പേരിൽ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.മുരളീധരൻ

സന്തോഷത്തോടെ പഠിക്കാം എന്ന പേരിൽ സംസ്ഥാനവ്യാപക ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ലോക മാനസികാരോഗ്യദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 12 മുതൽ 17 വരെ സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിലും സർക്കാർ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് വിദ്യാർഥികളുടെ മാനസികാരോഗ്യസംരക്ഷണത്തിനും സന്തോഷകരമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനുമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്. പഠനസമ്മർദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിങും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇന്ത്യാ സഖ്യത്തിന് രാഷ്ട്രപതിയെ കാണാൻ അനുമതി ലഭിച്ചില്ല

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും ദില്ലിയിൽ പ്രക്ഷോഭത്തിനൊരുങ്ങുന്ന ഇന്ത്യ സഖ്യ നേതാക്കൾക്ക് രാഷ്ട്രപതിയെ കാണാൻ സമയം കിട്ടിയില്ല. കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ലെങ്കിൽ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനാണ് ആലോചന. രാഷ്ട്രപതി ഭവനിലേക്ക് എങ്ങനെ മാർച്ച് വേണം എന്നതിൽ രാവിലെ നേതാക്കൾക്കിടയിൽ കൂടിയാലോചന നടക്കും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സൗരവ് ദാസിനെതിരെ കോടതി അലക്ഷ്യ നടപടികൾ ആരംഭിക്കാൻ അനുമതി തേടി

ആക്ടിവിസ്റ്റും കോക്റോച്ച് ജനതാ പാർട്ടി വക്താവുമായി സൗരവ് ദാസിനെതിരെ കോടതി അലക്ഷ്യ നടപടികൾ ആരംഭിക്കാൻ അനുമതി തേടി സുപ്രീം കോടതി അഭിഭാഷകൻ കൗശിക് ചാറ്റർജി. അനുമതി തേടിക്കൊണ്ട് കേന്ദ്ര അറ്റോർണി ജനറലിന് കൗശിക് ചാറ്റർജി അപേക്ഷ നൽകി. സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചിനെയും ലക്ഷ്യമിട്ട് സൗരവ് ദാസ് നടത്തിയ പ്രസ്താവനകളും പരാമർശങ്ങളും നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനെയും നിഷ്പക്ഷതയെയും ചോദ്യം ചെയ്യുന്നതാണെന്നും കോടതിയെ അപകീർത്തിപ്പെടുത്തുന്നതാണെന്നുമാണ് അപേക്ഷയിൽ ആരോപിക്കുന്നത്.