Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സമാധാന നൊബേല്‍ നവനേതം നവിപിള്ളൈയ്ക്ക്

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനേതം നവിപിള്ളൈയ്ക്ക്. രാജ്യാന്തരതലത്തില്‍ യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പരിഗണിച്ചാണ് ദക്ഷിണാഫ്രിക്കന്‍ പൗരയായ നവനേതം നവിപിള്ളൈയ്ക്ക് അംഗീകാരം. മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ധീരമായി പോരാടിയ വനിതയാണ് നവനേതം നവി പിള്ളൈയെന്ന് നോര്‍വീജിയന്‍ പാര്‍ലമെന്റ് കമ്മിറ്റി വിലയിരുത്തി.ഇന്ത്യന്‍ തമിഴ് വംശജനായബസ് ഡ്രൈവറുടെ മകളായി 1941 സെപ്റ്റംബര്‍ 23-ന് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലാണ് ജനിച്ചത്.മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ധീരമായി പോരാടിയ വനിതയാണ് നവനേതം നവി പിള്ളൈയെന്ന് നോര്‍വീജിയന്‍ പാര്‍ലമെന്റ് കമ്മിറ്റി വിലയിരുത്തി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിജയനും മരുമകനും മകളും അഴിമതി നടത്തിയെന്ന് കോടതിക്ക് മനസിലായി എന്ന് കെഎം ഷാജഹാൻ

മാസപ്പടി കേസില്‍ അഴിമതി തടയല്‍ നിയമപ്രകാരം പിണറായി വിജയന് എതിരേയും മുഹമ്മദ് റിയാസിനെതിരേയും കേസെടുക്കാൻ ഹൈക്കോടതി ഉത്തരവായതിന് പിന്നാലെ പ്രതികരിച്ച് പൊതുപ്രവർത്തകൻ കെഎം ഷാജഹാൻ. ആരോപണങ്ങൾ വന്ന അന്ന് മുതൽ സിപിഎം പറഞ്ഞത് കെട്ടി ചമച്ച കേസ് എന്നാണെന്നും പിണറായിക്ക് എതിരായ രാഷ്ട്രീയ നീക്കം എന്നായിരുന്നു വാദം, എന്നാൽ കോടതി റിപ്പോർട്ട് പരിശോധിച്ച ശേഷം ആണ് തീരുമാനം എടുത്തിരിക്കുന്നത്. വിജയനും മരുമകനും മകളും അഴിമതി നടത്തി എന്ന് കോടതിക്ക് മനസിലായിഎന്നും അദ്ദേഹം പറഞ്ഞു. വിഎസ് ഉണ്ടായിരുന്നെങ്കിൽ തന്‍റെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അടൂർ പ്രകാശിന്റെ പരാതി തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ

എല്ലാ തീരുമാനങ്ങളും പാർട്ടി നയങ്ങൾക്കും രീതികൾക്കും അനുസരിച്ചാണ് ചെയ്യുന്നതെന്ന്    മുഖ്യമന്ത്രി വി ഡി സതീശൻ. ഓരോ തീരുമാനങ്ങളും മുതിർന്ന നേതാക്കളുടെ അനുമതിയോടെയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയെ വിമർശിച്ചാണ് അടൂർ പ്രകാശ് മല്ലികാർജുൻ ഖർഗെക്ക് പരാതി നല്‍കിയത്. പാർട്ടിയെയും മുന്നണിയേയും അവഗണിച്ച് മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു, മുന്നണി കൺവീനറെന്ന നിലയിൽ തന്നെ അവഗണിക്കുന്നു, തീരുമാനങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ് തുടങ്ങിയ പരാതിയാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ നേരിൽ കണ്ട് അടൂർ പ്രകാശ് ധരിപ്പിച്ചത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഡൽഹിയിലെ പ്രധാന മെട്രോ സ്റ്റേഷനുകൾ നാളെ അടച്ചിടും

സി ജെ പി ഇടത് വിദ്യാർത്ഥി സംഘടനകളുമായി ചേർന്ന് നാളെ നടത്തുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ പ്രധാന മെട്രോ സ്റ്റേഷനുകൾ അടക്കും. വെള്ളിയാഴ്ച രാത്രി 9 മണി മുതൽ മെട്രോ സ്റ്റേഷനുകൾ അടച്ചിടുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. തലസ്ഥാന നഗരിയിലെ ക്രമസമാധാന നില ഉറപ്പാക്കുന്നതിനും വൻതോതിൽ ആളുകൾ തടിച്ചുകൂടുന്നത് തടയുന്നതിനുമാണ് പോലീസിന്റെ നിർദ്ദേശപ്രകാരം ഈ തീരുമാനമെടുത്തതെന്നാണ് വിശദീകരണം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സിജെപി നേതാക്കൾക്കെതിരെ പരാതി

കോക്റോച്ച് ജനത പാർട്ടി നേതാക്കൾക്കെതിരെ ബെംഗളൂരു ഉപ്പാർപേട്ട് പൊലീസിൽ പരാതി. അഭിജീത് ദീപ്കെ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ചയാണ് പൊലീസിൽ പരാതി നൽകിയത്. പ്രതിഷേധത്തിന്റെ പേരിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നും മോദി വോട്ട് മോഷണം നടത്തിയാണ് പ്രധാനമന്ത്രിയായതെന്ന് പ്രചരിപ്പിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. ബിഎൻഎസ് നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.

Posted inബിസിനസ്സ്

പെന്‍ഷന്‍ ഫണ്ട് ബിസിനസിലേക്ക് ബാങ്ക് ഓഫ് ബറോഡയും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് ശേഷം പെന്‍ഷന്‍ ഫണ്ട് ബിസിനസിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ പൊതുമേഖലാ ബാങ്കായി ബാങ്ക് ഓഫ് ബറോഡ. സര്‍ക്കാര്‍ മേഖലയ്ക്കു പുറത്തുള്ള 2 മുതല്‍ 4 കോടി തൊഴിലാളികളെ വരുന്ന 3 വര്‍ഷത്തിനുള്ളില്‍ എന്‍.പി.എസില്‍ ചേര്‍ക്കുക എന്നതാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. 2026 സെപ്റ്റംബര്‍ 27-ലെ കണക്കനുസരിച്ച് എന്‍.പി.എസിന് 2.33 കോടി വരിക്കാരും 17.49 ലക്ഷം കോടി രൂപയുടെ ആസ്തിയുമുണ്ട്. 2047-ഓടെ രാജ്യത്തെ മുഴുവന്‍ തൊഴില്‍ ശക്തിയെയും എന്‍.പി.എസിന് കീഴില്‍ കൊണ്ടുവരിക എന്നതാണ് അതോറിറ്റിയുടെ ദീര്‍ഘകാല […]

Posted inടെക്നോളജി

നാലുശതമാനം തൊഴിലുകളെ എഐ ബാധിച്ചു

ഇന്ത്യയില്‍ നിര്‍മിതബുദ്ധി നാലുശതമാനം തൊഴിലുകളെ ബാധിച്ചെന്ന് ലോകബാങ്കിന്റെ ലോകവികസന റിപ്പോര്‍ട്ട്. എന്നാല്‍ വികസിതരാജ്യങ്ങളെ അപേക്ഷിച്ച് ഈ തോത് കുറവാണെന്ന് റിപ്പോര്‍ട്ടിന്റെ ഇന്ത്യാ പതിപ്പ് പറയുന്നു. സാങ്കേതികവിദ്യ എന്ന നിലയില്‍ എ.ഐ. തൊഴിലാളികളെ സഹായിക്കുകയാണ്, അല്ലാതെ തൊഴിലാളികള്‍ക്ക് പകരം വെക്കുകയല്ല. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വികസ്വരരാജ്യങ്ങളില്‍ എ.ഐ. വഴിയുണ്ടാകുന്ന തൊഴിലവസരം കൂടുതലാണ്. ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളെ ജനങ്ങള്‍ക്ക് സേവനങ്ങളുറപ്പാക്കാന്‍ എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താമെന്ന് ആധാര്‍, യു.പി.ഐ., കോവിന്‍ പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ ഒരുക്കുക വഴി ഇന്ത്യ തെളിയിച്ചത്. കാലാവസ്ഥാപ്രവചനം കൃത്യമാക്കിയതിലൂടെ വിള […]

Posted inവിനോദം

‘സീന്‍’ എന്ന ചിത്രത്തിലെ ആദ്യഗാനം

സൂര്യയെ നായകനാക്കി മലയാളി സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കുന്ന ‘സീന്‍’ എന്ന ചിത്രത്തിലെ ആദ്യഗാനം ‘ആതി ഇവ യാരാ’യുടെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. സുഷിന്‍ ശ്യാം ആദ്യമായി തമിഴില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഗാനത്തിന് വരികള്‍ രചിച്ച് ആലപിച്ചത് രാജ് പ്രിയന്‍ ആണ്. ജ്യോതികയും സൂര്യയും ചേര്‍ന്നാണ് നിര്‍മാണം. നവംബര്‍ ആറിന് ദീപാവലി റിലീസായി ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും. ‘ലുങ്കി ബോയ്സ്’ ഫെയിം രാജ് പ്രിയന്‍ ശ്രദ്ധേയമായ സാന്നിധ്യമായി എത്തുന്നു എന്നതാണ് പുറത്തുവന്ന ഗാനത്തിന്റെ ഹൈലൈറ്റ്. ഗാനത്തിന് നൃത്തസംവിധാനം […]

Posted inവിനോദം

‘ഐ ആം ഗെയിം’ ചിത്രത്തിലെ വീഡിയോ ഗാനം

ദുല്‍ഖറിനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലര്‍ ‘ഐ ആം ഗെയിമി’ന്റെ വീഡിയോ ഗാനം റിലീസ് ചെയ്തു. ദുല്‍ഖര്‍ പാടിയ ലൂസര്‍ ഗാനം ആണ് പുറത്തുവന്നിരിക്കുന്നത്. ജേക്‌സ് ബിജോയ് സംഗീതം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയത് സുഹൈല്‍ കോയ ആണ്. സെപ്റ്റംബര്‍ മൂന്നിന് ആഗോള റിലീസായി എത്തിയ പടം കൂടിയാണ് ഐ ആം ഗെയിം. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്ദു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍, […]

Posted inഓട്ടോമോട്ടീവ്

റിവര്‍ ഇന്‍ഡി ഇനി ഫ്ളിപ്കാര്‍ട്ടിലൂടെയും

പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ റിവര്‍ മൊബിലിറ്റിയുടെ ജനപ്രിയ മോഡലായ റിവര്‍ ഇന്‍ഡി ഇനി ഇ- കോമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാര്‍ട്ടിലൂടെയും ബുക്ക് ചെയ്യാം. ബിഗ് ബില്യണ്‍ ഡേയ്സ് വില്‍പ്പന മേളയുടെ ഭാഗമായാണ് ഫ്ളിപ്കാര്‍ട്ടുമായുള്ള റിവര്‍ മൊബിലിറ്റിയുടെ സഹകരണം. ചാര്‍ജര്‍ ഉള്‍പ്പെടെ 1,57,700 രൂപ എന്ന നിരക്കില്‍ സ്റ്റോം ഗ്രേ നിറത്തിലുള്ള റിവര്‍ ഇന്‍ഡിയാണ് ഫ്ളിപ്കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2026 ഇന്‍ഡി ജി3 എന്നാണ് ഈ മോഡലിനെ ലിസ്റ്റിങ്ങില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ്, മറ്റു പ്രാദേശിക നിരക്കുകള്‍ എന്നിവയെ […]