ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടിയും ഇടത് വിദ്യാർത്ഥി സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ ആയിരത്തിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലർച്ചെയോടെയാണ് കൂട്ട കസ്റ്റഡി നടപടികൾ നടന്നത് വെള്ളിയാഴ്ച അർദ്ധരാത്രി വരെ ലഭിച്ച കണക്കുകൾ പ്രകാരം കസ്റ്റഡിയിലായവരിൽ 250-ഓളം പേർ സൗത്ത് ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ളവരാണ്. 2020-ലെ പൗരത്വ ഭേദഗതി നിയമവിരുദ്ധ പ്രക്ഷോഭങ്ങളുടെ പ്രധാന കേന്ദ്രമായിരുന്ന ഷഹീൻ ബാഗ് പ്രദേശത്ത് നിന്നാണ് കൂടുതൽ ആളുകളെ പോലീസ് കരുതൽ തടങ്കലിലാക്കിയത്.
സമരം തുടങ്ങും മുന്നേ മോദി പരാജയം സമ്മതിച്ചെന്ന് അഭിജിത്ത് ദീപ്കെ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകാധിപതിയാണെന്ന് കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. ദില്ലിയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ അഭിജിത്ത് വിമർശിച്ചു. രാജ്യത്തെ യുവാക്കളെ മോദി ഇത്രയധികം ഭയപ്പെടുന്നുണ്ടെങ്കിൽ, പിന്നെ എന്തിനാണ് പ്രധാനമന്ത്രി കസേരയിൽ ഇരിക്കുന്നതെന്നും, സമരം തുടങ്ങും മുന്നേ മോദി പരാജയം സമ്മതിച്ചെന്നും ദീപ്കെ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
സിജെപി രണ്ടാം ജന്തർമന്തർ പ്രക്ഷോഭം ഇന്ന്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി പ്രഖ്യാപിച്ച രണ്ടാം ജന്തർ മന്തർ സമരം ഇന്ന് തുടങ്ങും. രാവിലെ 10 മണിയോടെ ജന്തർ മന്തറിൽ എത്തിച്ചേരാൻ ആണ് സിജെപി ആഹ്വാനം. ഇടത് വിദ്യാർഥി സംഘടനകളും തൃണമൂൽ കോൺഗ്രസ്സും സിപിഎമ്മും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേസമയം, സമരത്തിന് എത്തുന്ന സിജെപി നേതാക്കളെ വിമാനത്താവളത്തിൽ വെച്ച് കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന.
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 10 ശനി
ഡല്‍ഹി വീണ്ടും യുദ്ധക്കളം. ഇന്നു നടക്കുന്ന സിജെപി മാര്‍ച്ചിനെ നേരിടാന്‍ വ്യാപകമായ അറസ്റ്റ്, നിരോധനാജ്ഞ. ഡല്‍ഹിയിലേയും സമീപ പ്രദേശങ്ങളിലേയും എല്ലാ റെയില്‍വേ, മെട്രോ സ്റ്റേഷനുകളും അടച്ചു. റോഡുകളില്‍ ബാരിക്കേഡുകള്‍ നിരത്തി ഗതാഗതം തടസപ്പെടുത്തി. ഇന്റര്‍നെറ്റ് നിരോധിച്ചു. അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ താത്കാലിക തടങ്കല്‍ പാളയങ്ങള്‍ സജ്ജമാക്കി. ഇന്നലെ വൈകുന്നേരം ഇന്ത്യ മുന്നണി എംപിമാര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം രാഷ്ട്രപതി ഭവനിലേക്കു നടത്തിയ മാര്‍ച്ചോടെ ഡല്‍ഹിയില്‍ യുദ്ധസമാനമായ സാഹചര്യമായി. ഇരുപത്തയ്യായിരത്തിലേറെ പോലീസ്, സൈനിക വിഭാഗങ്ങളെ വിന്യസിപ്പിച്ചിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ […]
രാത്രി വാർത്തകൾ
സിജെപി സമരത്തെ നേരിടാൻ ദില്ലിയിൽ കടുത്ത നടപടിയുമായി പൊലീസ്. ഇന്ന് രാത്രി 10 മുതൽ നാളെ രാത്രി 10 വരെ കർത്തവ്യപഥിൻ്റെ നാല് കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കും. ടെലികമ്മ്യൂണിക്കേഷൻസ് ആക്ട് പ്രകാരമാണ് ടെലികോം കമ്പനികൾക്ക് നിർദേശം നൽകിയത്. സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ. മഴയ്‍ക്കൊപ്പം ശക്തമായ ഇടിമിന്നലുണ്ടാകുമെന്നും മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂർ പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട്. കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര, നെയ്യാർ അണക്കെട്ടുകളുടെ ഷട്ടർ […]
വിദേശനിക്ഷേപകര്‍ വിറ്റൊഴിഞ്ഞത് 13,000 കോടിയുടെ ഓഹരികള്‍!
ഒക്ടോബര്‍ എട്ടിന് വിദേശനിക്ഷേപകര്‍ വിറ്റൊഴിഞ്ഞത് 13,000 കോടി രൂപ മൂല്യമുള്ള ഓഹരികള്‍. 2026-ല്‍ രേഖപ്പെടുത്തിയ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന ഒറ്റദിവസത്തെ വിദേശ വിറ്റൊഴിയലാണിത്. മേയ് 29-ന് 21,106 കോടി രൂപയുടെ ഓഹരികളാണ് വിദേശികള്‍ കൈയൊഴിഞ്ഞത്. ഇതോടെ ഒക്ടോബറിലെ ആദ്യ അഞ്ച് വ്യാപാരദിനങ്ങളിലായി വിദേശനിക്ഷേപകരുടെ അറ്റവില്‍പ്പന 37,929 കോടി രൂപയായി. 2026-ല്‍ ഇതുവരെയുള്ള വില്‍പ്പനയാകട്ടെ 4.41 ലക്ഷം കോടിയും. മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തരനിക്ഷേപ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ എട്ടിന് 10,703 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും ചെയ്തു. എന്നിട്ടും […]
6ജി നടപ്പിലാക്കുന്ന ആദ്യ രാജ്യങ്ങളില്‍ ഇന്ത്യയും
6ജി യുഗത്തിനായി തയ്യാറെടുത്ത് ഇന്ത്യന്‍ ടെലികോം കമ്പനിയായ ജിയോ. 2030-ല്‍ ആഗോള മാനദണ്ഡങ്ങള്‍ അന്തിമമാകുന്നതോടെ 6ജി നടപ്പിലാക്കുന്ന ആദ്യ രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെട്ടേക്കും. പ്രീ-6ജി സ്റ്റാക്കും ജിഗാ മിമോ റേഡിയോയും കമ്പനി ഇതിനോടകം വികസിപ്പിച്ചു കഴിഞ്ഞു. നിലവിലുള്ള 5ജി നെറ്റ്വര്‍ക്കുകളുടെ അഞ്ച് മടങ്ങ് വരെ ശേഷി 6ജി നെറ്റ്വര്‍ക്കുകള്‍ക്ക് വാഗ്ദാനം ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. കമാന്‍ഡുകളോട് വളരെ വേഗത്തില്‍ പ്രതികരിക്കുന്നതോടൊപ്പം, നെറ്റ്വര്‍ക്കുകള്‍ക്ക് ഒരേസമയം കൂടുതല്‍ ഡാറ്റയും ഉപയോക്താക്കളെയും കൈകാര്യം ചെയ്യാനും കഴിയും. ഡാറ്റാ വേഗതയും മെച്ചപ്പെടുമെന്ന് […]
‘ഉടുമ്പന്‍ചോല വിഷന്‍’ സിനിമയുടെ ട്രെയിലര്‍
വര്‍ത്തമാനകാലത്തെ വാര്‍ത്താ സൃഷ്ടിയും അതിന്റെ പിന്നാമ്പുറത്തെ കഥകളും സംഭവ വികാസങ്ങളാകുന്ന ‘ഉടുമ്പന്‍ചോല വിഷന്‍’ സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒക്ടോബര്‍ 21-ന് തിയേറ്ററുകളില്‍ എത്തും. അന്‍വര്‍ റഷീദിന്റെ സഹ സംവിധായകനായ സലാം ബുഖാരി ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ഈ ചിത്രം കംപ്ലീറ്റ് മാസ്സ് എന്റര്‍ടൈനറായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. മാത്യു തോമസ്, മിലിന്ദ് സോമന്‍, ശ്രീനാഥ് ഭാസി,സിദ്ധിഖ്, ദിലീഷ് പോത്തന്‍, വിശാഖ് നായര്‍, അശോകന്‍, ജിനു ജോസഫ്, ബാബുരാജ്, സുദേവ് നായര്‍, അഭിറാം രാധാകൃഷ്ണന്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ഷഹീന്‍ സിദ്ദീഖ്, […]
ഒടിടിയിലും ഒന്നാമതായി ‘ബെത്ലഹേം കുടുംബ യൂണിറ്റ്’
തിയേറ്ററുകളില്‍ വന്‍ വിജയം നേടിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഒടിടി റിലീസിലും ചരിത്ര റെക്കോഡുകള്‍ തിരുത്തിയെഴുതുന്നു. ഒക്ടോബര്‍ ആദ്യവാരം ഡിസ്‌നി+ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിച്ച ചിത്രം, ആദ്യ ദിനങ്ങളില്‍ തന്നെ ഇന്ത്യയൊട്ടാകെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മലയാള ചിത്രങ്ങളുടെ നിരയില്‍ മുന്നിലെത്തി റെക്കോഡ് വിസിബിലിറ്റി സ്വന്തമാക്കി. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഈ ഫീല്‍ ഗുഡ് റൊമാന്റിക് കോമഡി ചിത്രം ഹോട്ട്സ്റ്റാര്‍ ഇന്ത്യയിലെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ് തുടരുന്നത്. റിലീസ് ചെയ്ത് […]
നിരവധി ഓഫറുകളുമായി ഹ്യുണ്ടായി ഐ20
ഹ്യുണ്ടായി ഐ20 സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് മികച്ച അവസരം. ഒക്ടോബറില്‍ കാര്‍ വാങ്ങുന്നവര്‍ക്ക് 65,000 രൂപ വരെ ആനുകൂല്യങ്ങളാണ് ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്. ക്യാഷ് ഡിസ്‌കൗണ്ട്, നവരാത്രി ബുക്കിങ് ബോണസ്, എക്‌സ്‌ചേഞ്ച്, സ്‌ക്രാപ്പേജ് ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഓഫര്‍. ഹ്യുണ്ടായി ഐ20യുടെ എക്‌സ്-ഷോറൂം വില 6 ലക്ഷം രൂപ മുതല്‍ 10.69 ലക്ഷം രൂപ വരെയാണ്. അടിസ്ഥാന വകഭേദമായ ഐ20 എറ എംടിക്ക് ആകെ 25,000 രൂപയുടെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ഐ20 എന്‍ ലൈന്‍ ഉള്‍പ്പെടെയുള്ള മറ്റ് വകഭേദങ്ങള്‍ക്ക് […]
