രാഹുൽഗാന്ധിക്കെതിരെ വിമർശനവുമായി ബി ജെ പി. രാഹുൽ ഗാന്ധി രാജ്യത്ത് അരാജകത്വം പരത്തുന്നുവെന്ന് ബി ജെ പി വക്താവ് രവിശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് കാലത്ത് വിദേശ രാജ്യത്ത് പോകാതെ കഠിനാധ്വാനം ചെയ്തിരുന്നെങ്കിൽ രാഹുലിനും കോൺഗ്രസിനും ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നുവെന്നും ബി ജെ പി പരിഹസിച്ചു. ഇന്ത്യ മുന്നണി സമരങ്ങളെയും ബി ജെ പി രൂക്ഷമായി വിമർശിച്ചു. കോൺഗ്രസും ആം ആദ്മിയും ഇന്ത്യ സഖ്യവും ദില്ലിയിലും രാജ്യത്തും അരാജകത്വം പരത്താൻ കൂട്ടുനിൽക്കുന്നു എന്നാണ് ബി ജെ […]
രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം മുറുകുമ്പോൾ രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനമെന്ന് രാഹുൽ ഗാന്ധി
രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം മുറുകുമ്പോൾ രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനമെന്ന് രാഹുൽ ഗാന്ധി. സിജെപിയുടെ പേരെടുത്ത് പറയാതെയാണ് പ്രതികരണം. മോദിയും അമിത്ഷായും ഭീരുക്കളാണെന്നും പതിനായിരക്കണക്കിന് പൊലീസിനെ ഇറക്കിയാലും പിന്തിരിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. യുവാക്കളോട് സമരം തുടരാനും രാഹുൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. വടക്കൻ കേരളത്തിലെ മലയോര മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. നാളെ മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് എവിടെയും മഴ അലർട്ടുകളില്ല.
സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 1500 ഡോക്‌ടർമാരുടെയും 500 നഴ്‌സുമാരുടെയും പുതിയ തസ്‌തികകൾ സൃഷ്‌ടിക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ
സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 1500 ഡോക്‌ടർമാരുടെയും 500 നഴ്‌സുമാരുടെയും പുതിയ തസ്‌തികകൾ സൃഷ്‌ടിക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. ഇതുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പിന് ഔദ്യോഗികമായി കത്ത് നൽകിക്കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് മന്ത്രി നിർണായകമായ ഈ പ്രഖ്യാപനങ്ങൾ നടത്തിയത്. സർക്കാർ ആശുപത്രികളിലെ ആദ്യ കമ്മ്യൂണിറ്റി കിച്ചൻ 2027 ജനുവരി 1 ന് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവർത്തനം ആരംഭിക്കുമെന്നും കേന്ദ്ര […]
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിഷേധ സമരങ്ങൾ സംഘർഷഭരിതമാകുന്നു
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിഷേധ സമരങ്ങൾ സംഘർഷഭരിതമാകുന്നു. പ്രതിപക്ഷ നേതാക്കളും പ്രവർത്തകരും തെരുവിലിറങ്ങിയതോടെ ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഇരമ്പുകയാണ്. പിണറായി വിജയനടക്കം 3 മുൻ മുഖ്യമന്ത്രിമാരും സി ജെ പി സ്ഥാപകൻ അഭിജിത് ദീപ്കെയുമടക്കമുള്ളവർ കസ്റ്റഡിയിലായെങ്കിലും പ്രവർത്തകർ ഒന്നാകെ തെരുവുകളിലേക്ക് ഒഴുകിയെത്തുകയാണ്. ഇതുവരെ മൂവായിരത്തിലേറെ പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സി ജെ പി ജന്തർ മന്തറിൽ പ്രഖ്യാപിച്ച പ്രതിഷേധം ആരംഭിക്കുന്നതിന് മുൻപ് തന്നെ അരലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് […]
മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ ഇന്ധന സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ ഇന്ധന സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. വിമാന ഇന്ധന വിലയിലുണ്ടായ വർധനവും ഉയർന്ന പ്രവർത്തനച്ചെലവും ചൂണ്ടിക്കാട്ടിയാണ് മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ ഇന്ധന സർചാർജ് വർധിപ്പിച്ചത്. 55 ഡോളറോളമാണ് (ഏകദേശം 200 ദിർഹത്തിലധികം) ഇരു വിമാനക്കമ്പനികളും സർചാർജ് വർധിപ്പിച്ചത്. നിരക്ക് ഉയർത്തിയതോടെ മലയാളികളടക്കമുള്ള പ്രവാസികളുടെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് ചെലവേറും. പുതിയ നിരക്കുകൾ പ്രകാരം ആഭ്യന്തര സർവീസുകളിൽ 1,001 മുതൽ 1,500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 850 രൂപയും, 1,500 […]
2026-27 അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയിൽ റഗ്ബി ഉൾപ്പെടുത്തി സമയബന്ധിതമായി മത്സരം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവ്
2026-27 അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയിൽ റഗ്ബി ഉൾപ്പെടുത്തി സമയബന്ധിതമായി മത്സരം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവ്. ഇത് സംബന്ധിച്ച ഹൈക്കോടതി വിധി അടിയന്തരമായി നടപ്പാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ആവശ്യമായ സൗകര്യങ്ങൾ, അംഗീകൃത മത്സരക്രമം, പ്രായവിഭാഗം, സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഉറപ്പാക്കി പ്രത്യേക ജില്ലാ സംസ്ഥാനതല മത്സരം അല്ലെങ്കിൽ സുതാര്യമായ തിരഞ്ഞെടുപ്പ് ട്രയൽ നടത്താനുള്ള സാധ്യത പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി തീരുമാനിക്കണം.
കളമശ്ശേരി പീഡനക്കേസിലെ അതിജീവിതയെ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ
കളമശ്ശേരി പീഡനക്കേസിലെ അതിജീവിതയെ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ. അതിജീവിത ആരോഗ്യനില വീണ്ടെടുക്കുകയാണെന്നും വലിയ ട്രോമയിലാണ് ഇപ്പോഴും ആ പെൺകുട്ടിയെന്നും മന്ത്രി പറഞ്ഞു. തൊഴിലിന് എന്നപേരിൽ വിളിച്ചുവരുത്തി വേട്ടയാടിയ കഴുകന്മാർ ആണ് പിന്നിൽ. കുറ്റക്കാരെ സർക്കാർ വെറുതെ വിടില്ല. തൂഫാൻ ശക്തമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും, കർട്ടന് പിന്നിൽ ഇപ്പോഴും ചിലർ ലഹരിയുടെ ഭാഗമാകുന്നുണ്ട്. അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 10, ശനി
ഡല്‍ഹി അടച്ചുപൂട്ടി. അടിയന്തരാവസ്ഥയേക്കാള്‍ ഭീകരാവസ്ഥ. ആയിരക്കണക്കിനു നേതാക്കളും ജനങ്ങളും കൂട്ടകസ്റ്റഡിയില്‍. എല്ലാ വിലക്കുകളേയും മറികടന്ന് രാവിലെ ഏഴായപ്പോഴേക്കും ജന്തര്‍ മന്തര്‍ പ്രദേശം പ്രതിഷേധാഗ്‌നിയുമായി ജനസാഗരമായി. റോഡുകള്‍ ബാരിക്കേഡു സ്ഥാപിച്ച് അടച്ചു. നിരോധനാജ്ഞയിലൂടെ കാല്‍നടയാത്രക്കാര്‍ക്കും വിലക്ക്. ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. പുലര്‍ച്ചെ ആയിരത്തിലേറെ പേരെ അറസ്റ്റു ചെയ്ത് താത്കാലിക തടങ്കലിലാക്കി. എസ്ഐആറിലൂടെ വോട്ടര്‍മാരെ വെട്ടിനിരത്തിയ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ നിറഞ്ഞ പ്രക്ഷോഭകര്‍ക്കു മുന്നില്‍ വിറച്ച് ഭരണകൂടം. കോക്ക്റോച്ച് ജനതാ […]
സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 1,11,040 രൂപയായി
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 65 രൂപ കൂടി 13,880 രൂപയും പവന് 520 രൂപ കൂടി 1,11,040 രൂപയുമായി. ഇന്നലെ പവന് 840 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 11,400 രൂപയും 14 കാരറ്റിന് ഗ്രാമിന് 45 രൂപ കൂടി 8,885 രൂപയിലുമെത്തി. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 30 രൂപ […]
