Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ദില്ലി പൊലീസിനെതിരെ കടുത്ത വിമർശനവുമായി ധ്രുവ് റാഠി

ദില്ലി പൊലീസിനെതിരെ കടുത്ത വിമർശനവുമായി ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററും യൂട്യൂബറുമായ ധ്രുവ് റാഠി. യൂണിഫോമില്ലാതെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം ഉറങ്ങിക്കിടന്ന തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും, ഇരുപതോളം ആളുകൾ അമ്മയെ തള്ളിമാറ്റി വീടിനകത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്നും കുറ്റവാളിയെ കൊണ്ടുപോകുന്നതുപോലെയാണ് പെരുമാറിയതെന്നും ധ്രുവ് റാഠി പറഞ്ഞു. അതേസമയം താൻ ഇന്ത്യൻ പൗരനാണെന്ന് പാസ്പോ‍ട്ട് ഉയർ‌ത്തിക്കാട്ടി ധ്രുവ് റാഠി വിശദീകരിച്ചു

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രാജി വിവാദത്തിൽ വിശദീകരണവുമായി ആർ ശ്രീലേഖ

കൗൺസിലർ ആയി തുടരുമെന്നും മരിക്കും വരെ ബിജെപിയിൽ ഉണ്ടാകുമെന്നും ആർ ശ്രീലേഖ. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വിശദീകരണം. താൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു, തന്നെ മോശമാക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ബിജെപി അംഗത്വം എടുത്തത് മുതൽ മാധ്യമങ്ങൾ ചൊറിയുകയാണ്. അങ്ങനെ വിഷമം വന്നപ്പോഴാണ് മേയർക്ക് മെസ്സേജ് അയച്ചതെന്നും ആരോഗ്യപ്രശ്നങ്ങൾ മൂലം ലീവ് എടുക്കാൻ ഡോക്ടർ നിർദേശിച്ചതുകൊണ്ടാണ് തത്ക്കാലം ഒരു പ്രവർത്തകയായി മാത്രം തുടരാൻ ആഗ്രഹിച്ചതെന്നും ശ്രീലേഖ പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നാട്ടികയിലെ ടോൾപ്പിരിവ് താൽക്കാലികമായി നിർത്തിവെക്കാൻ മന്ത്രിയുടെ നിർദേശം

തൃശൂർ നാട്ടികയിലെ ദേശീയപാതയിൽ ടോൾപ്പിരിവ് താൽക്കാലികമായി നിർത്തിവയ്ക്കാൻ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി. കളക്ടറും തൃശൂർ റൂറൽ എസ്പിയും അടങ്ങുന്ന ഉദ്യോഗസ്ഥ സംഘം ദേശീയപാതയിൽ പരിശോധന നടത്തി ദേശീയപാതയുടെ നിർമ്മാണ പുരോഗതി വിലയിരുത്തും. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ തീരുമാനമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാർ അനുമതി നൽകിയതോടെയാണ് ടോൾ പിരിവ് വീണ്ടും ആരംഭിച്ചത്. എന്നാൽ നിർമാണം പൂർത്തിയാകാതെ ടോൾ പിരിവ് അനുവദിക്കില്ലെന്ന് സിപിഎം അറിയിച്ചിരുന്നു. എന്നാൽ, 62 കിലോമീറ്ററിൽ 90 […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ദില്ലി പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി

ദില്ലിയിൽ കൂലിപ്പട്ടാളത്തിന്റെ ഇടപെടലാണെന്നും പൊലീസും കേന്ദ്രസേനയും അതിക്രൂരമായി ഇടപെടുന്നുവെന്നും ജോൺ ബ്രിട്ടാസ് എംപി. കൂടുതൽ മാധ്യമങ്ങൾ ഉളളതുകൊണ്ടാണ് ന്യൂഡൽഹി മേഖലയിൽ പൊലീസ് അതിക്രമത്തിന് മുതിരാത്തത് എന്നാൽ മറ്റിടങ്ങളിൽ സ്ഥിതി അതല്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. പ്രതിഷേധത്തിൽ വിദേശ ഇടപെടൽ എന്നാണ് ബിജെപി പറയുന്നത് എന്നാൽ  ട്രംപിന് മുത്തം കൊടുക്കുന്നവരും ആലിംഗനം ചെയ്യുന്നവരുമാണോ ഇങ്ങനെ പറയുന്നതെന്നും, വിമാനത്തിൽ കയറി അഭിജിത്തിനെയും സംഘത്തെയും അറസ്റ്റ് ചെയ്തത് സുരക്ഷാ പ്രശ്നമാണെന്ന് പറഞ്ഞ ജോൺ ബ്രിട്ടാസ്, അവർ വിമാന റാഞ്ചികൾ അല്ലല്ലോ എന്നും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കോക്രോച്ചുകൾ ഒരിക്കലും മരിക്കില്ലെന്ന് സിജെപി

പോലീസിന് തങ്ങളെ വിട്ടയക്കേണ്ടി വന്നതാണെന്നും കോക്രോച്ചുകൾ ഒരിക്കലും മരിക്കില്ലെന്നും സിജെപി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇന്നലത്തെ സമരവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ 20 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമം കൈയിലെടുക്കാൻ ശ്രമിച്ചു, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, പോലീസിനെ ആക്രമിച്ചു തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് മാധ്യമങ്ങളെ കാണുമെന്നും തുടർ സമരപരിപാടികൾ പ്രഖ്യാപിക്കുമെന്നും സിജെപി നേതാവ് അശുതോഷ് രംഗ അറിയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സിജെപി നേതാക്കളെ വിട്ടയച്ചു

സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെ കോടതിയിൽ ഹാജരാക്കിയ ശേഷം വിട്ടയച്ചു. എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റാണ് ഇവരെ വിട്ടയക്കാൻ ഉത്തരവിട്ടത്. ഇന്നലെ രാവിലെ 10.30 ഓടെ കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളെ 24 മണിക്കൂറിന് ശേഷമാണ് പോലീസ് വിട്ടയച്ചത്. ഒരു വർഷത്തേക്ക് സമാധാന അന്തരീക്ഷം തകർക്കുന്ന പ്രവർത്തികളിൽ ഏർപ്പെടരുത് എന്ന കർശന നിബന്ധനയിലാണ് ജാമ്യം അനുവദിച്ചത്. തുടർന്ന് നേതാക്കൾ വാഹനത്തിൽ സ്റ്റേഷനിൽ നിന്നും മടങ്ങി. ദീപ്കെ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.  ഗുരുഗ്രാമിൽനിന്ന് കസ്റ്റഡിയിലെടുത്ത ധ്രുവ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ദില്ലിയിൽ ഇന്നും ശക്തമായ പ്രതിഷേധം തുടരുമെന്ന് എം എ ബേബി

ദില്ലിയിൽ ഇന്നും ശക്തമായ പ്രതിഷേധം തുടരുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ഇന്നലെ നടന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുക്കവേ കസ്റ്റഡിയിലെടുത്ത പിണറായി വിജയൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കളോട് പൊലീസ് ഇടപെട്ടത് അതിക്രൂരമായിട്ടാണെന്നും,  ബ്രിട്ടീഷ് ഭരണകൂടം പോലും ചെയ്യാത്ത രീതിയിൽ ക്രൂരമായാണ് ഡൽഹി പൊലീസ് പ്രതിഷേധക്കാരോട് ഇടപെടുന്നത്, മൂന്നര മണിക്കൂറോളം ഭക്ഷണവും മരുന്നും നൽകാതെയാണ് പിണറായിയെ പൊലീസ് നഗരം ചുറ്റിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാസഖ്യത്തിന്റെ ഭാഗമായും ഒറ്റയ്ക്കും സിപിഎം പ്രതിഷേധിക്കുമെന്നും എംഎ ബേബി കൂട്ടിച്ചേർത്തു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 11, ഞായര്‍

ജനരോഷത്തില്‍ വിറച്ച് ഡല്‍ഹി. അടച്ചുപൂട്ടിയും റോഡിലിറങ്ങിയവരെയെല്ലാം കസ്റ്റഡിയിലെടുത്തും പോലീസ്. തടസങ്ങളെയെല്ലാം മറികടന്ന് ജന്തര്‍ മന്തര്‍ പ്രദേശത്തു പ്രക്ഷോഭവുമായി ജനസാഗരം. വോട്ടുകൊള്ളയിലൂടെ ജനാധിപത്യത്തെ അട്ടിമറിച്ചെന്ന് ആരോപിതനായ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു സിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തില്‍ അക്രമങ്ങള്‍ ഒഴിവായത് പോലീസിന് ആശ്വാസം. പോലീസും സൈന്യവും അടക്കം അമ്പതിനായിരത്തോളം സുരക്ഷാസേനയെയാണ് ഡല്‍ഹിയില്‍ വിന്യസിപ്പിച്ചത്. നാലു മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കം മൂവായിരത്തിലേറെ പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുന്‍ മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, അരവിന്ദ് കെജ്രിവാള്‍, മമതാ ബാനര്‍ജി, മണിക് […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

    തലസ്ഥാനത്ത് സുരക്ഷാ ഏജൻസികളുടെ നിർദ്ദേശപ്രകാരം ദില്ലി മെട്രോയുടെ നിയന്ത്രണങ്ങൾ കൂടുതൽ സമയത്തേക്ക് നീട്ടി. സുരക്ഷാ കാരണങ്ങളാൽ പ്രധാനപ്പെട്ട 45 മെട്രോ സ്റ്റേഷനുകൾ ഇന്ന് രാത്രി 10 മണി വരെ അടച്ചിടുമെന്ന് ദില്ലി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. വിവിധ ഇടങ്ങളിൽ പ്രഖ്യാപിച്ച പ്രതിഷേധങ്ങളും ക്രമസമാധാന സാഹചര്യങ്ങളും കണക്കിലെടുത്താണ് ദില്ലി പോലീസിന്‍റെ നിർദേശപ്രകാരം ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.   ദില്ലിയിൽ പ്രതിഷേധത്തിനെത്തിയ പിണറായി വിജയൻ, മമത ബാനർജി, അരവിന്ദ് കെജ്രിവാൾ, മണിക് സർക്കാർ എന്നീ നാല് […]

Posted inലേറ്റസ്റ്റ്

സിജെപി പ്രഖ്യാപിച്ച സമരത്തിന്റെ പശ്ചാത്തലത്തിൽ മാത്രം റെയിൽവേ റദ്ദാക്കിയത് 245 ട്രെയിനുകൾ

സിജെപി പ്രഖ്യാപിച്ച സമരത്തിന്റെ പശ്ചാത്തലത്തിൽ മാത്രം റെയിൽവേ റദ്ദാക്കിയത് 245 ട്രെയിനുകൾ. 75 മെയിൽ എക്സ്പ്രസ് ട്രെയിനുകളും 170 പാസഞ്ചർ ട്രെയിനുമാണ് റദ്ദാക്കിയത്. ഡൽഹിയിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് കൂടുതൽ റദ്ദാക്കപ്പെട്ടത്. രാജധാനി എക്സ്പ്രസ്, ശതാബ്ദി എക്സ്പ്രസ്, തേജസ് എക്സ്പ്രസ്, ഹംസഫർ എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിൻ സർവീസുകളെയും തീരുമാനം കാര്യമായി ബാധിച്ചിട്ടുണ്ട്. ബീഹാറിൽ നിന്നുള്ള മഗധ് എക്സ്പ്രസ്, സമ്പൂർണ്ണ ക്രാന്തി എക്സ്പ്രസ്, അമൃത് ഭാരത് എക്സ്പ്രസ്, ഉത്തർപ്രദേശിൽ നിന്നുള്ള കാൺപൂർ-ന്യൂഡൽഹി ശതാബ്ദി, പ്രയാഗ്രാജ് എക്സ്പ്രസ്, ശ്രംശക്തി എക്സ്പ്രസ് […]