Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മാസപ്പടി കേസില്‍ പിണറായി വിജയൻ ഒന്നാം പ്രതി

മാസപ്പടി കേസുമായി ബന്ധപ്പെട്ട് രണ്ട് എഫ്ഐര്‍ആറുകൾ രജിസ്റ്റര്‍ ചെയ്തത് വിജിലന്‍സ്. സ്പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ ഒന്നാണ് കേസെടുത്ത്. അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടിലുമാണ് കേസുകള്‍. ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസെടുത്തത്. ഒന്നാമത്തെ മാസപ്പടി കേസിൽ മാത്രമാണ് മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ പ്രതിയാക്കിയിരിക്കുന്നത്. രണ്ടാമത്തെ അഴിമതി കേസിൽ മുന്‍മന്ത്രി മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. രണ്ട് കേസിലും രണ്ടാം പ്രതി വീണ വിജയനാണ്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 12, തിങ്കള്‍

ഡല്‍ഹിയില്‍ നരനായാട്ട്. സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ് എംപിയെ ഡല്‍ഹി പോലീസും സിആര്‍പിഎഫും വലിച്ചിഴച്ചു കൊണ്ടുപോയി ബസിലിട്ട് മര്‍ദിച്ച് റോഡില്‍ ഇറക്കിവിട്ടു. പോലീസുകാരുടെ ബോഡി ക്യാമറയില്‍നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട ഡിസിപി പോലീസുകാരെ വിളിച്ച് വിട്ടയക്കാന്‍ നിര്‍ദേശിച്ചപ്പോഴാണ് പോലീസിന്റെ ഇടിവണ്ടിയില്‍നിന്ന് ജോണ്‍ ബ്രിട്ടാസിനെ സിആര്‍പിഎഫ് വഴിയില്‍ ഇറക്കിവിട്ടത്. സിആര്‍പിഎഫുകാര്‍ തന്റെ മുഖം ബസിന്റെ സീറ്റില്‍ അമര്‍ത്തിപ്പിടിച്ചു ശ്വാസംമുട്ടിച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന് അദ്ദേഹം പറഞ്ഞു. മര്‍ദനത്തിന്റെ ആഘാതംമുലം നില്‍ക്കാനോ ശ്വസിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. ജോണ്‍ ബ്രിട്ടാസിനെ ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

  ദില്ലിയിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. റെയിൽവേ സ്റ്റേഷൻ വളപ്പിലേക്ക് കടന്ന് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ് ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്.   മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത ജോൺ ബ്രിട്ടാസ് എംപിയെ ആശുപതിയിൽ പ്രവേശിപ്പിച്ചു. ദില്ലി ആർഎംഎൽ ആശുപതിയിലാണ് പ്രവേശിപ്പിച്ചത്. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി […]

Posted inലേറ്റസ്റ്റ്

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുന്നതിനിടെ ദില്ലിയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി കേന്ദ്ര സർക്കാർ

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുന്നതിനിടെ ദില്ലിയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി കേന്ദ്ര സർക്കാർ. സുപ്രീം കോടതി നിയന്ത്രണങ്ങൾ നീക്കാൻ നൽകിയ നിർദ്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ ചേർന്ന ഉന്നതല യോഗം വിലയിരുത്തി. തെരുവിൽ പ്രതിഷേധിക്കില്ലെന്ന ബോണ്ട് ആർക്കും ഒപ്പിട്ടു നൽകിയിട്ടില്ലെന്ന് അഭിജിത്ത് ദീപ്കെ അറിയിച്ചു. അതേസമയം, ഗ്യാനേഷ് കുമാറിന്റെ നീക്കം എന്ത് എന്നതിൽ അവ്യക്തത തുടരുകയാണ്. സമരം ശക്തമായതോടെ ​മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് തുടരുമോ എന്നതാണ് ഉറ്റുനോക്കുന്നത്.

Posted inലേറ്റസ്റ്റ്

ഉത്തർപ്രദേശ് കോൺഗ്രസിൽ പുതിയ നേതൃത്വം വരുന്നതിനിടെ കടുത്ത വിഭാഗീയതയും സംഘർഷവും

ഉത്തർപ്രദേശ് കോൺഗ്രസിൽ പുതിയ നേതൃത്വം വരുന്നതിനിടെ കടുത്ത വിഭാഗീയതയും സംഘർഷവും. പാർട്ടിയുടെ പുതിയ സംസ്ഥാന അധ്യക്ഷയായി ആരാധന മിശ്ര ‘മോന’ ഔദ്യോഗികമായി ചുമതലയേൽക്കുന്നതിന് തൊട്ടുമുൻപ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ലഖ്‌നൗവിലെ പാർട്ടി ആസ്ഥാനത്തായിരുന്നു അപ്രതീക്ഷിതമായ ഈ കയ്യാങ്കളി നടന്നത്.പുതിയ അധ്യക്ഷയുടെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് വലിയ ആഘോഷങ്ങൾ നടക്കേണ്ട വേദിയിലാണ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഇത് പാർട്ടി നേതൃത്വത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് എന്ന് പറയേണ്ടി വരും. വളരെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ മാറ്റത്തിന് സാക്ഷ്യം വഹിക്കാൻ നിന്നവർക്ക് മുന്നിലാണ് […]

Posted inലേറ്റസ്റ്റ്

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ പ്രത്യേക ജാഗ്രത നിർദ്ദേശവുമായി ദുരന്തനിവാരണ അതോറിറ്റി

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ പ്രത്യേക ജാഗ്രത നിർദ്ദേശവുമായി ദുരന്തനിവാരണ അതോറിറ്റി. ഇന്ന് രാത്രി എട്ട് മണിവരെ ജില്ലയിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. രാത്രി പത്ത് മണിവരെ മലയോര മേഖലയിലൂടെ യാത്രചെയ്യുന്നവർ ശ്രദ്ധിക്കണമെന്നും പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദ്ദേശത്തിൽ ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. വെളളച്ചാട്ടങ്ങൾക്ക് സമീപം വിനോദസഞ്ചാരികൾ പോകരുതെന്നും നി‍ർദ്ദേശമുണ്ട്. അതേസമയം ഇടുക്കിക്കൊപ്പം അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ […]

Posted inലേറ്റസ്റ്റ്

നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ പ്രതി സുഹൈൽ സജീവിന് നേരേ കൈയേറ്റശ്രമം

നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ പ്രതി സുഹൈൽ സജീവിന് നേരേ കൈയേറ്റശ്രമം. അങ്കമാലി താലൂക്ക് ആശുപത്രിയിൽ പ്രതിയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോളായിരുന്നു കൈയേറ്റശ്രമം. നിന്റെ വാപ്പ എവിടെടാ എന്ന് ആക്രോശിച്ചുകൊണ്ടാണ് ചില യുവാക്കൾ പ്രതിക്ക് നേരേ പാഞ്ഞടുത്തത്. ഇതിനിടെ പ്രതിക്ക് മുഖത്ത് അടിയേൽക്കുകയുംചെയ്തു. പൊലീസ് ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. നേരത്തേ വാഹനാപകടത്തിന് തൊട്ടുപിന്നാലെ ‘കേസെല്ലാം എന്റെ വാപ്പ നോക്കിക്കോളും’ എന്ന് പറഞ്ഞ് സുഹൈൽ സജീവ് നാട്ടുകാരോട് തട്ടിക്കയറിയിരുന്നു.

Posted inലേറ്റസ്റ്റ്

ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരളം നാളെ നിയമസഭയിൽ പ്രത്യേക പ്രമേയം പാസാക്കും

രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരളം നാളെ നിയമസഭയിൽ പ്രത്യേക പ്രമേയം പാസാക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി വി ഡി സതീശനാകും ഈ നിർണായക പ്രമേയം അവതരിപ്പിക്കുന്നത്. മുഖ്യ പ്രതിപക്ഷമായ എൽ ഡി എഫ്, സർക്കാർ കൊണ്ടുവരുന്ന ഈ പ്രമേയത്തെ പൂർണ്ണമായും പിന്തുണക്കും. രാജ്യത്ത് ഒരു നിയമസഭ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ ഇത്തരത്തിൽ പ്രമേയം പാസാക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ദില്ലിയിൽ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടയിൽ, […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

ദില്ലിയിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. റെയിൽവേ സ്റ്റേഷൻ വളപ്പിലേക്ക് കടന്ന് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ് ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്. പാലക്കാട് എ ആർ ക്യാമ്പിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തി ഇടിവള കൊണ്ട് വിദ്യാർഥികളെ മർദ്ദിച്ചു എന്ന് എസ്എഫ്ഐ ആരോപിച്ചു. പരാതി ഉയർന്നതോടെ ഉദ്യോഗസ്ഥനെ പെട്ടെന്ന് തന്നെ പ്രതിഷേധ സ്ഥലത്തുനിന്ന് മാറ്റി. മദ്യ ലഹരിയിലെത്തി […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെ കോടതിയിൽ ഹാജരാക്കിയ ശേഷം വിട്ടയച്ചു. എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റാണ് ഇവരെ വിട്ടയക്കാൻ ഉത്തരവിട്ടത്. ഒരു വർഷത്തേക്ക് സമാധാന അന്തരീക്ഷം തകർക്കുന്ന പ്രവർത്തികളിൽ ഏർപ്പെടരുത് എന്ന കർശന നിബന്ധനയിലാണ് ജാമ്യം അനുവദിച്ചത്. ‎ ‎പോലീസിന് തങ്ങളെ വിട്ടയക്കേണ്ടി വന്നതാണെന്നും കോക്രോച്ചുകൾ ഒരിക്കലും മരിക്കില്ലെന്നും സിജെപി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇന്നലത്തെ സമരവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ 20 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ‎ ‎സംസ്ഥാന വനിതാ കമ്മീഷനിൽ […]