Posted inവിനോദം

എം. പത്മകുമാര്‍ ഹിന്ദി സിനിമയിലേക്ക്

മലയാള സിനിമയില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ സംവിധായകന്‍ എം. പത്മകുമാര്‍ ഹിന്ദി സിനിമയിലേക്ക്. സണ്ണി ഡിയോള്‍ നായകനാകുന്ന ‘സൂര്യ’ എന്ന ചിത്രത്തിലൂടെയാണ് എം. പത്മകുമാര്‍ ആദ്യമായി ഹിന്ദി സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ജോസഫ്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, നായാട്ട്, എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് തിരക്കഥ രചിച്ച ഷാഹി കബീര്‍ ആണ്. എം. എം. മൂവീസിന്റെ ബാനറില്‍ കമല്‍ മുക്കൂട്ട് നിര്‍മിക്കുന്ന ചിത്രത്തില്‍ മലയാളികള്‍ക്കും പരിചിതരായ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. സണ്ണി ഡിയോളിനൊപ്പം രവി […]

Posted inവിനോദം

റോഷനെ നായകനാക്കി ജിയോ ബേബി ചിത്രം ‘ഹ്യൂമന്‍ ‘

റോഷന്‍ മാത്യുവിനെ നായകനാക്കി ജിയോ ബേബി രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഹ്യൂമന്‍ ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2027ല്‍ തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രമേയവും മറ്റു താരങ്ങളെയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തോക്കും സിം കാര്‍ഡുകളും ഉള്‍പ്പെടുന്ന ടൈറ്റില്‍ പോസ്റ്ററില്‍, ഇരുണ്ട പശ്ചാത്തലത്തില്‍ ചുവന്ന അക്ഷരങ്ങളിലാണ് ടൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നിര്‍മ്മാണം: സഞ്ജു ഉണ്ണിത്താന്‍, ബാനര്‍: സ്‌പൈര്‍ […]

Posted inഓട്ടോമോട്ടീവ്

രണ്ട് പ്രധാന എസ്യുവികള്‍ കൂടി എത്തുന്നു

ഇന്ത്യന്‍ വാഹന വിപണിയില്‍ ഈ വര്‍ഷം അവസാനത്തോടെ രണ്ട് പ്രധാന എസ്യുവികള്‍ കൂടി എത്തുന്നു. റെനോയുടെ ആദ്യ സ്‌ട്രോങ് ഹൈബ്രിഡ് എസ്യുവിയായ ഡസ്റ്റര്‍ ഹൈബ്രിഡും ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് എസ്യുവിയായ 0 ആല്‍ഫയുമാണ് വിപണിയിലെത്താന്‍ ഒരുങ്ങുന്നത്. റെനോ ഡസ്റ്റര്‍ ഹൈബ്രിഡ് ഒക്ടോബര്‍ 17ന് ഷോറൂമുകളിലെത്തും. ഹോണ്ട 0 ആല്‍ഫ ഇലക്ട്രിക് എസ്യുവി 2026 ഡിസംബറില്‍ അവതരിപ്പിച്ചേക്കും. റെനോയുടെ ഇ-ടെക് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് പുതിയ ഡസ്റ്ററിന്റെ പ്രധാന ആകര്‍ഷണം. ഫോര്‍മുല വണ്‍ മത്സരങ്ങളിലെ സാങ്കേതിക പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ […]

Posted inGeneral

പോള്‍ ഗോമരായുടെ സ്‌കൂട്ടര്‍

അധികാരത്തിന്റെ ബലതന്ത്രങ്ങളെ അതിസൂക്ഷ്മമായി ആവിഷ്‌കരിക്കുന്ന കൃതി. ഇന്ത്യന്‍ സമൂഹം അവര്‍ പോലുമറിയാതെ ആഗോളവല്‍ക്കരണത്തിന്റെയും സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെയും ഇരകളാക്കപ്പെടുന്നതിന്റെ നേര്‍സാക്ഷ്യം. യാഥാര്‍ഥ്യവും ഭാവനയും ഭ്രമാത്മകതയും ചേര്‍ത്ത് സമകാലിക ജീവിതത്തിന്റെ പരിഛേദങ്ങള്‍ ആഖ്യാനം ചെയ്യുന്ന രചന. ‘പോള്‍ ഗോമരായുടെ സ്‌കൂട്ടര്‍’. ഉദയ് പ്രകാശ്. പരിഭാഷ – ഡോ.എന്‍.എം സണ്ണി. ചിന്ത പബ്‌ളിക്കേഷന്‍സ്. വില 218 രൂപ.

Posted inആരോഗ്യം

ഭക്ഷണം കഴിഞ്ഞാല്‍ ഉടന്‍ കിടക്കാമോ?

ഭക്ഷണം കഴിഞ്ഞാല്‍ ഉടന്‍ കിടക്കുന്നത് എല്ലാവരിലും ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കണമെന്നില്ല. എന്നാല്‍ ചിലരില്‍ ഇത് അസ്വസ്ഥതകള്‍ക്ക് കാരണമാകാം. ഭക്ഷണം കഴിക്കുമ്പോള്‍ അത് അന്നനാളത്തിലൂടെ ആമാശയത്തിലെത്തുന്നു. അവിടെ ദഹനപ്രക്രിയ ആരംഭിക്കുകയും ഭക്ഷണം ക്രമേണ ചെറുകുടലിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഭക്ഷണം കഴിച്ചശേഷം ഉടന്‍ കിടക്കുമ്പോള്‍ ആമാശയത്തിലുള്ള ഭക്ഷണവും ആസിഡും അന്നനാളത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യത വര്‍ധിക്കാം. ഇതാണ് ആസിഡ് റിഫ്‌ലക്‌സ് എന്ന് വിളിക്കുന്നത്. നെഞ്ചെരിച്ചില്‍, തൊണ്ടയില്‍ പുളിപ്പ് അനുഭവപ്പെടുക, പുളിച്ചുതികട്ടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഇതിന്റെ ഭാഗമായി ഉണ്ടാകാം. എരിവും കൊഴുപ്പും കൂടുതലുള്ള ഭക്ഷണം […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറക്കാത്തണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ യു ഡി എഫ് – എൽ ഡി എഫ് എം എൽ എമാർ ഒന്നടങ്കം പിന്തുണച്ചു. 3 ബി ജെ പി അംഗങ്ങൾ മാത്രമാണ് എതിർപ്പ് പ്രകടിപ്പിച്ചത്. ‎ ‎മാസപ്പടി കേസുമായി ബന്ധപ്പെട്ട് രണ്ട് എഫ്ഐര്‍ആറുകൾ രജിസ്റ്റര്‍ ചെയ്തത് വിജിലന്‍സ്. അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടിലുമാണ് കേസുകള്‍. ഒന്നാമത്തെ മാസപ്പടി കേസിൽ മാത്രമാണ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരള ആസൂത്രണ ബോർഡ് പുതുക്കിയ റാങ്ക് പട്ടിക പ്രകാരം ശ്യം കൃഷ്ണന് നിയമന ശുപാർശ അയക്കും

കേരള ആസൂത്രണ ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട് പിഎസ് സിയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രകാരം ഒന്നാം റാങ്ക് നേടിയ ശ്യം കൃഷ്ണന് നിയമന ശുപാർശ അയക്കും. പഴയ ഒന്നാം റാങ്കുകാരൻ അരുൺ പ്രതാപിനെ ജോലിയിൽ നിന്ന് പുറത്താക്കാൻ സർക്കാരിന് കത്ത് നൽകും. ഇന്ന് പിഎസ്‍സി യോഗം ചേരുന്നുണ്ട്. ആദ്യം മൂന്നാം റാങ്കിലായിരുന്ന ശ്യാം കൃഷ്ണൻ പുനഃമൂല്യനിർണയത്തിന് ശേഷമുള്ള പുതിയ റാങ്ക് പട്ടികയിലാണ് ഒന്നാം സ്ഥാനം നേടിയത്. 58 മാർക്കിന്റെ ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതിനെത്തുടർന്നാണ് കേസും പുനഃമൂല്യനിർണയവും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സുഹൈൽ സജീവ് മദ്യപിച്ച 3 ബാറുകൾക്ക് എതിരെ എക്സൈസ് കേസ് എടുത്തു

നെടുമ്പാശ്ശേരിയിൽ ഉണ്ടായ വാഹനാപകടത്തിലെ പ്രതി സുഹൈൽ സജീവ് മദ്യപിച്ച മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് കേസ് എടുത്തു. എറണാകുളം എക്സൈസ് ഡിസിയുടെ നേതൃത്വത്തിലാണ് നടപടി. 19 വയസ്സുള്ളവർക്ക് മദ്യം നൽകി എന്നതാണ് കുറ്റം. ബാർ ലൈസൻസ് റദ്ദാക്കലോ പിഴ ചുമത്തലോ ആകും നടപടി. മൂന്നുപേർ കൊല്ലപ്പെട്ട നെടുമ്പാശ്ശേരി മിനികൂപ്പർ അപകടക്കേസിൽ വാഹനത്തിൻറെ ഇവൻറ് ഡാറ്റാ റെക്കോഡർ പരിശോധിക്കും. പ്രതിയായ സുഹൈൽ റിമാൻഡിലാണ്. കാറിൽ ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കെതിരെ പ്രേരണാകുറ്റം ചുമത്താനാണ് തീരുമാനം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സ്ത്രീ സുരക്ഷ പദ്ധതി സമഗ്രമായി പരിശോധിച്ച് വരികയാണെന്ന് മുഖ്യമന്ത്രി

സ്ത്രീ സുരക്ഷ പദ്ധതി സമഗ്രമായി പരിശോധിച്ച് വരികയാണെന്നും, പദ്ധതി തുടരണോ വേണ്ടയോ എന്ന് സർക്കാർ ആലോചിക്കുകയാണെന്നും മുഖ്യമന്ത്രി വിഡി സതീശൻ.  തെരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് പദ്ധതി പ്രഖ്യാപിച്ചതെന്നും, അത് പരിശോധിച്ച് മാത്രമെ നടപ്പാക്കാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്തിൽ ആക്ഷേപം ഉണ്ട്, മുൻ സർക്കാൻ വരുത്തിയ കുടിശ്ശിക പലതും കൊടുക്കുകയാണ് ഈ സർക്കാർ, ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതിൽ ഗുരുതര അനാസ്ഥയുണ്ടെന്നും വ്യാപക പരാതി ഉയർന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ദില്ലിയിൽ ഇന്നലെ നടത്തിയ പ്രതിഷേധത്തിൽ 700 പേർ കസ്റ്റഡിയിൽ

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ ദില്ലിയിൽ നടത്തിയ പ്രതിഷേധത്തിൽ 700 പേർ കസ്റ്റഡിയിൽ. പൊലീസ് കസ്റ്റഡിയിലെടുത്തവരുടെ വിവരശേഖരണം തുടങ്ങി. കപ്സേരയിലെ താൽക്കാലിക തടങ്കൾ കേന്ദ്രത്തിൽ എത്തിച്ചവരിൽ പ്രായപൂർത്തിയാകാത്തവരും ഉൾ‌പ്പെടുന്നതായാണ് വിവരം. ഇവിടേക്ക് കൊണ്ടുപോയ മലയാളി സന്നദ്ധ സംഘടന പ്രവർത്തകൻ ഉൾപ്പെടെയുള്ളവരെ കുറിച്ച് വിവരമില്ല.