Posted inലേറ്റസ്റ്റ്

മുൻ കായിക മന്ത്രി വി അബ്ദു റഹ്മാനെതിരെ അഴിമതിനിരോധന കേസെടുക്കുന്നതിന് അനുമതി തേടി ഗവർണർക്ക് സർക്കാർ റിപ്പോർട്ട് നൽകും

2022 ലോകകപ്പ് നേടിയ അർജന്‍റീന ടീമിനെയും നായകൻ ലയണൽ മെസിയേയും കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ കായിക മന്ത്രി വി അബ്ദു റഹ്മാനെതിരെ അഴിമതിനിരോധന കേസെടുക്കുന്നതിന് അനുമതി തേടി ഗവർണർക്ക് സർക്കാർ റിപ്പോർട്ട് നൽകും. വി അബ്ദു റഹ്മാൻ, പ്രൈവറ്റ് സെക്രട്ടറി സത്യപാലൻ, സ്പോർട്സ് കൗണ്‍സിൽ മുൻ പ്രസിഡന്‍റും മുൻ ഫുട്ബോൾ താരവുമായ യു ഷറഫലി എന്നിവർക്കെതിരെ അഴിമതി തടയൽ നിയമപ്രകാരം അന്വേഷണം നടത്താൻ അനുമതി തേടിയാണ് എസ് ഐ ടി […]

Posted inലേറ്റസ്റ്റ്

പിണറായി വിജയനെ ദില്ലി പൊലീസ് വിട്ടയച്ചു

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധിക്കാനെത്തിയപ്പോൾ കസ്റ്റഡിയിലെടുത്ത മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ദില്ലി പൊലീസ് വിട്ടയച്ചു. മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ നിന്നാണ് പിണറായിയെ വിട്ടയച്ചത്. രാവിലെ പത്തരക്കാണ് പിണറായിയെ കസ്റ്റഡിയിലെടുത്തതാണ്. എട്ട് മണിക്കൂറിന് ശേഷമാണ് പൊലീസ് വിട്ടയച്ചത്. പത്തരക്ക് കസ്റ്റഡിയിലെടുത്ത പിണറായിയെ മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയ ശേഷമാണ് ദില്ലി പൊലീസ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ദില്ലി പൊലീസ് നടപടിക്കെതിരെ പുറത്തിറങ്ങിയ പിണറായി […]

Posted inലേറ്റസ്റ്റ്

സർക്കാറിന്റെ നൂറു ദിന പദ്ധതിയിൽ കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണം പൂർത്തിയാക്കാത്തതിൽ നടപടിയെടുക്കാൻ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

സർക്കാറിന്റെ നൂറു ദിന പദ്ധതിയിൽ കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണം പൂർത്തിയാക്കാത്തതിൽ നടപടിയെടുക്കാൻ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ. സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു. ഊരാളുങ്കൽ സൊസൈറ്റിക്കായിരുന്നു പദ്ധതിയുടെ നിർമാണ ചുമതല. കരാറുകാരന് അനുകൂലമായി മനഃപൂർവം പ്രവൃത്തി വൈകിപ്പിച്ചു എന്ന ആരോപണം ഗൗരവമുള്ളതാണെന്ന് മന്ത്രി പറഞ്ഞു.

Posted inബിസിനസ്സ്

ഇലോണ്‍ മസ്‌കും മുകേഷ് അംബാനിയും നേര്‍ക്കുനേര്‍

ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് വിപണിയിലേക്കുള്ള സ്റ്റാര്‍ലിങ്കിന്റെ പ്രവേശനത്തെ ചൊല്ലി ഇലോണ്‍ മസ്‌കും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും തമ്മിലുള്ള തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്. സ്‌പെക്ട്രം ലേലത്തിലൂടെ അനുവദിക്കണമെന്നാണ് ജിയോയുടെ നിലപാട്. എന്നാല്‍ ലേലം ഒഴിവാക്കി ഭരണപരമായ നടപടിയിലൂടെ അനുവദിക്കണമെന്നാണ് സ്റ്റാര്‍ലിങ്കിന്റെ ആവശ്യം. ‘ഇന്ത്യയുടെ യഥാര്‍ഥ ബോസ് അംബാനിയാണോ?’ എന്നാണ് മസ്‌ക് കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മസ്‌കിനെ പിന്തുണച്ച് രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയമായി മാറി. സ്റ്റാര്‍ലിങ്ക്, യൂട്ടെല്‍സാറ്റ് വണ്‍വെബ്, ജിയോ സാറ്റലൈറ്റ് […]

Posted inടെക്നോളജി

ഓര്‍ക്കൂട്ട് തിരിച്ചെത്തിയേക്കും

മുന്‍കാല ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് പ്ലാറ്റ്‌ഫോമായ ഓര്‍ക്കൂട്ട് തിരിച്ചെത്തിയേക്കും. പ്ലാറ്റ്‌ഫോം പുനരുജ്ജീവിപ്പിക്കാനുള്ള തന്റെ പദ്ധതിക്ക് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ പിന്തുണ നല്‍കണമെന്ന് സ്ഥാപകന്‍ ഓര്‍ക്കൂട്ട് ബ്യൂക്കോക്ടന്‍ എക്‌സ് പോസ്റ്റിലൂടെ അഭ്യര്‍ഥിച്ചു. എന്നാല്‍ ലോഞ്ച് ചെയ്യുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. ഗൂഗിള്‍ എന്‍ജിനീയറായ ഓര്‍ക്കൂട്ട് ബ്യൂക്കോക്ടന്‍ നിര്‍മ്മിച്ച് ഗൂഗിള്‍ നടത്തിവന്നിരുന്ന ആദ്യകാല സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സേവനമായിരുന്നു ഓര്‍ക്കൂട്ട്. 2004 ജനുവരിയില്‍ ആരംഭിച്ച ഇത് ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ വളരെ ജനപ്രിയമായി മാറി. പ്രൊഫൈലുകള്‍, കമ്മ്യൂണിറ്റികള്‍, ടെസ്റ്റിമോണിയലുകള്‍, സുഹൃത്ത് ശൃംഖലകള്‍ എന്നിവയിലൂടെ […]

Posted inവിനോദം

‘കൊല്ലം കോട്ട കമ്പനി’യിലെ വീഡിയോ ഗാനം

ടിനു പാപ്പച്ചന്‍ ചിത്രം ‘കൊല്ലം കോട്ട കമ്പനി’യിലെ ഏറ്റവും പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘കമ്പനി..’ എന്ന ഈ പാട്ടിന് ഈണം പകര്‍ന്നിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ്. ഒരു റെട്രോ വിന്റേജ് ബോളിവുഡ് ബാര്‍ സോങ്ങിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ്. ‘മുന്നി ബദ്‌നാമ് ഹുയി’ ‘ഫെവികോള്‍ സേ’ എന്നീ ഓള്‍ ടൈം ഹിറ്റ് പാട്ടുകള്‍ പാടിയ ബോളിവുഡ് ഗായിക മമത ശര്‍മ്മയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണീ ഗാനം. ധുരന്ധര്‍ എന്ന പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ സിനിമയിലെ ടൈറ്റില്‍ ട്രാക്ക് […]

Posted inവിനോദം

ദിലീപിനെ നായകനായ ചിത്രം ‘നീക്കം’ ടീസര്‍

ദിലീപിനെ നായകനാക്കി ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ത്രില്ലര്‍ സ്വഭാവമുള്ള ദൃശ്യങ്ങളും മികച്ച പശ്ചാത്തല സംഗീതവും മേക്കിങ്ങിലെ മികവുമാണ് ടീസറിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ദിലീപിന്റെ പതിവ് കഥാപാത്രങ്ങളില്‍നിന്ന് വ്യത്യസ്തമായ വേഷപ്പകര്‍ച്ചയാണ് ടീസറില്‍ കാണാനാകുന്നത്. ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകനായാണ് താരം എത്തുന്നതെന്ന സൂചനയും ടീസര്‍ നല്‍കുന്നു. ജഗന്‍ ഷാജി കൈലാസിന്റെ സംവിധാന അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. പൂര്‍ണമായും ഇമോഷണല്‍ ഡ്രാമ ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ വിബിന്‍ ബാലചന്ദ്രന്റേതാണ്. […]

Posted inഓട്ടോമോട്ടീവ്

റെനോ ഡസ്റ്റര്‍ ഹൈബ്രിഡ് ബുക്കിങ് ആരംഭിച്ചു

ഒക്ടോബര്‍ 17ന് നടക്കാനിരിക്കുന്ന ലോഞ്ചിന് മുന്നോടിയായി റെനോ ഡസ്റ്റര്‍ ഹൈബ്രിഡ് ബുക്കിങ് ആരംഭിച്ചു. ഈ വര്‍ഷം ആദ്യം രണ്ടു ടര്‍ബോ പെട്രോള്‍ വേരിയന്റുകള്‍ അവതരിപ്പിച്ച് വീണ്ടും വിപണിയില്‍ എത്തിയ ഡസ്റ്ററിന്റെ മൂന്നാമത്തെ പവര്‍ട്രെയിന്‍ ഓപ്ഷനാണിത്. ഹൈബ്രിഡ് ഇ-ടെക് 160 എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിന് കരുത്തേകുന്ത് 1.8 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ്. ഈ എന്‍ജിനെ രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. മുന്നിലെ വീലുകളിലേക്ക് 158 ബിഎച്ച്പി കരുത്തും 172 എന്‍എം ടോര്‍ക്കുമാണ് […]

Posted inപുസ്തകങ്ങൾ

ഗൂഢസംഘം

എം.ടി. വാസുദേവന്‍ നായര്‍ സ്വന്തം വായനാനുഭവങ്ങളെക്കുറിച്ച് പറയുമ്പോഴെല്ലാം ‘ഒരു രചന നമ്മെ വായിപ്പിക്കണം’ എന്ന് ആവര്‍ത്തിക്കാറുണ്ട്. ഹെമിങ്വേയില്‍ അദ്ദേഹം പെട്ടുപോയത് അങ്ങനെയത്രേ. എസ്.ആര്‍. ലാല്‍ വായിപ്പിക്കുന്ന എഴുത്തുകാരനാണ്. ‘ഗൂഢസംഘം’ എന്ന പുതിയ നോവലില്‍ ഏറ്റവും ഏകാന്തവും ഗൂഢവുമായ ഒരനുഭൂതിയെ, വായനാനുഭൂതിയെ ചുറ്റിപ്പറ്റി കഥ നെയ്യുകയാണ് ലാല്‍. രസകരവും ഒപ്പം ഒരല്‍പ്പം ഉദ്വേഗജനകവുമാണ് കഥാപരിസരം. സന്തോഷമാണ് ഇതില്‍നിന്നും പൊട്ടിമുളയ്ക്കുന്ന വികാരം. ‘ഗൂഢസംഘം’. ആര്‍.എസ് ലാല്‍. മാതൃഭൂമി. വില 238 രൂപ.  

Posted inആരോഗ്യം

മണിക്കൂറുകളോളം മുടി നനഞ്ഞ നിലയില്‍ വയ്ക്കരുത്

കുളികഴിഞ്ഞ് മുടി സ്വാഭാവികമായി ഉണങ്ങുന്നതാണ് ആരോഗ്യകരം, എന്ന് കരുതി മണിക്കൂറുകളോളം മുടി നനഞ്ഞ നിലയില്‍ തുടരുന്ന ശീലമുണ്ടോ? എന്നാല്‍ ഈ ശീലം മുടി കൊഴിച്ചിലിന് കാരണമാകാമെന്ന് വിദഗ്ധര്‍ പറയുന്നു. മുടികൊഴിച്ചിലിന് പിന്നില്‍ പാരമ്പര്യം തൊട്ട് ഭക്ഷണം വരെ നിരവധി ഘടകങ്ങള്‍ ഉണ്ടെങ്കിലും നനഞ്ഞിരിക്കുമ്പോള്‍ മുടി ദുര്‍ബലമായിരിക്കും. മുടി നനയുമ്പോള്‍ അതിന്റെ ഘടനയില്‍ മാറ്റമുണ്ടാകുകയും മുടി കൂടുതല്‍ ഇലാസ്റ്റിക്കാവുകയും ചെയ്യുന്നു. ഈ സമയത്ത് ശക്തമായി വലിക്കുകയോ ചീകുകയോ ചെയ്താല്‍ മുടി പൊട്ടി പോകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ […]