തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു. പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ സത്യപ്രതിജ്ഞ ചെയ്തു. മുൻമന്ത്രി കെ രാജുവും സത്യപ്രതിജ്ഞ ചെയ്ത് ബോര്‍ഡ് അംഗമായി ചുമതലയേറ്റു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് വെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. രണ്ട് വർഷത്തേക്കാണ് കെ ജയകുമാറിന്‍റെ കാലാവധി. പ്രസിഡന്‍റായിരുന്ന പി. എസ്. പ്രശാന്തും അംഗം എ.അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. വിവാദങ്ങൾക്കിടെ യാത്രയയപ്പ് സമ്മേളനവും ഒഴിവാക്കി. ശബരിമല സ്വർണക്കൊളള പോലെയുള്ള സംഭവ വികാസങ്ങൾ ഇനി തിരുവിതാംകൂർ ദേവസ്വം ബോർഡിലുണ്ടാകില്ലെന്ന് […]
രണ്ട് ദിവസത്തിനിടെ കുറഞ്ഞത് പവന് 2,600 രൂപ
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. ഗ്രാമിന് 180 രൂപ കുറഞ്ഞ് 11,465 രൂപയിലെത്തി. പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയിലുമെത്തി. ഈ മാസം 13ന് രേഖപ്പെടുത്തിയ പവന് 94,320 രൂപയാണ് നവംബറിലെ ഏറ്റവും ഉയര്‍ന്ന വില. കഴിഞ്ഞ ദിവസം രണ്ട് തവണയായി 1,160 രൂപ കുറഞ്ഞിരുന്നു. ഇതോടെ രണ്ട് ദിവസത്തിനിടെ പവന് 2,600 രൂപ കുറഞ്ഞതായും കണക്കുകള്‍ പറയുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 150 രൂപ കുറഞ്ഞ് […]
ഇന്ത്യന്‍ എഐ കൈവെക്സ് പുറത്തിറക്കി
ചാറ്റ് ജി.പി.ടി, പെര്‍പ്ലെക്സിറ്റി പോലുള്ള എ.ഐ സെര്‍ച്ച് എഞ്ചിനുകള്‍ക്ക് ബദലുമായി ഇന്ത്യ. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച സൗജന്യ എ.ഐ ആന്‍സര്‍ എഞ്ചിനായ കൈവെക്സ് പുറത്തിറക്കി ശതകോടീശ്വരന്‍ പേള്‍ കപൂര്‍. ആദ്യ ഘട്ടത്തില്‍ വെബ്ബില്‍ മാത്രമാണ് സേവനങ്ങള്‍ ലഭിക്കുക. പതിയെ ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിലേക്കും എത്തുമെന്നും കമ്പനി വ്യത്തങ്ങള്‍ വ്യക്തമാക്കി. സാധാരണ എ.ഐ മോഡലുകളെപ്പോലെയല്ല കൈവെക്സിന്റെ പ്രവര്‍ത്തനം. സ്വന്തമായി വികസിപ്പിച്ച ലാര്‍ജ് ലാംഗ്വേജ് മോഡലിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് ആഴത്തിലുള്ള ഗവേഷണം […]
‘വിലായത്ത് ബുദ്ധ’ ചിത്രത്തിന്റെ ട്രെയിലര്‍
ആവേശം നിറയ്ക്കുന്ന ഡയലോഗുകളും തീ പാറുന്ന ആക്ഷന്‍ രംഗങ്ങളും ഉദ്വേഗം നിറയുന്ന മുഹൂര്‍ത്തങ്ങളുമായി ‘വിലായത്ത് ബുദ്ധ’യുടെ ട്രെയിലര്‍ എത്തി. ഡബിള്‍ മോഹന്‍ എന്ന ചന്ദനക്കള്ളക്കടത്തുകാരനായി മാസ് എന്‍ട്രി നടത്തുകയാണ് പൃഥ്വിരാജ്. ചിന്ന വീരപ്പന്‍ എന്നറിയപ്പെടുന്ന ഡബിള്‍ മോഹനോട് കൊമ്പുകോര്‍ക്കുന്ന പ്രകടനവുമായി നിറഞ്ഞു നില്‍ക്കുകയാണ് ഷമ്മി തിലകന്റെ കഥാപാത്രം. മാസ് ഡയലോഗുകളാല്‍ സമൃദ്ധമാണ് വിലായത്ത് ബുദ്ധയുടെ ട്രെയിലര്‍. ആവേശം നിറയ്ക്കുന്ന സംഗീതവുമായി ജേക്‌സ് ബിജോയും കളം പിടിക്കുന്നു. ഗംഭീര വേഷപ്പകര്‍ച്ചയില്‍ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ, ലെന, പ്രമോദ് വെളിയനാട്, […]
ധനുഷ് – കൃതി ചിത്രം ‘തേരെ ഇഷ്‌ക് മേം’ ട്രെയിലര്‍
ധനുഷും കൃതി സനോണും പ്രധാന വേഷത്തിലെത്തുന്ന ഹിന്ദി ചിത്രം ‘തേരെ ഇഷ്‌ക് മേം’ ട്രെയിലര്‍ എത്തി. ‘അത്രന്‍ഗി രേ’ എന്ന സിനിമയ്ക്കുശേഷം ആനന്ദ് എല്‍. റായ്യും ധനുഷും വീണ്ടും ഒന്നിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ധനുഷ് വീണ്ടും കോളേജ് വിദ്യാര്‍ത്ഥിയായി വേഷമിടുന്നു എന്നതാണ് സിനിമയുെട മറ്റൊരു പ്രത്യേകത. കലാപത്തിന്റെയും അഭിനിവേഷത്തിന്റെയും ഘടകങ്ങള്‍കൊണ്ട് നെയ്‌തെടുത്ത ഒരു തീവ്രമായ ഇമോഷനല്‍ ലൗവ് സ്റ്റോറിയാകും ചിത്രം പറയുക. മുക്തി എന്ന കഥാപാത്രത്തെയാണ് കൃതി അവതരിപ്പിക്കുന്നത്. ഓസ്‌കാര്‍ ജേതാവായ സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാന്‍ ഈണമിട്ട […]
ഇസെഡ് 1100 പുറത്തിറക്കി കാവസാക്കി
ജാപ്പനീസ് ടൂവീലര്‍ ബ്രാന്‍ഡായ കാവസാക്കി തങ്ങളുടെ പുതിയ സൂപ്പര്‍നേക്കഡ് മോട്ടോര്‍സൈക്കിളായ ഇസെഡ്1100 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി.അതിന്റെ എക്‌സ്-ഷോറൂം വില 12.79 ലക്ഷം രൂപ ആണ്. വളരെക്കാലമായി നിര്‍ത്തലാക്കിയ ഇസെഡ്1000 ന് പകരമായി വരുന്ന ഈ മോഡല്‍, ബ്രാന്‍ഡിന്റെ വ്യാപാരമുദ്രയായ സുഗോമി ഡിസൈന്‍ ഫിലോസഫി നിലനിര്‍ത്തിക്കൊണ്ട് വലിയ എഞ്ചിന്‍, ആധുനിക സാങ്കേതികവിദ്യ, ആധുനിക മെക്കാനിക്കലുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. നിന്‍ജ 1100എസ്എക്‌സില്‍ നിന്ന് കടമെടുത്ത 1,099 സിസി, ലിക്വിഡ്-കൂള്‍ഡ്, ഇന്‍ലൈന്‍-ഫോര്‍ എഞ്ചിനാണ് ഈ മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ […]
യാത്ര: മൂന്നു കടലുകള്‍ക്കപ്പുറം
ആദ്യമായി ഇന്ത്യയിലെത്തിയ റഷ്യക്കാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍. 555 വര്‍ഷങ്ങള്‍ക്കു മുന്‍പ് റഷ്യയിലെ ത്വേറില്‍നിന്ന് യാത്ര തിരിച്ച് ഇന്നത്തെ അസര്‍ബൈജാനിലൂടെയും ഇറാനിലൂടെയും ഒമാനിലൂടെയും കടല്‍മാര്‍ഗ്ഗം യാത്രചെയ്ത് ഗുജറാത്തില്‍ വന്നിറങ്ങിയ അഫനാസി നികിതിന്റെ അനുഭവങ്ങള്‍. വാസ്‌കോ ഡ ഗാമയ്ക്കു മുന്‍പ് കോഴിക്കോട്ട് എത്തിയ, രണ്ടു സംസ്‌കാരങ്ങളെ യാത്രയിലൂടെ ബന്ധിപ്പിച്ച സാഹസികനായ സഞ്ചാരിയുടെ യാത്രാവിവരണം. ‘യാത്ര: മൂന്നു കടലുകള്‍ക്കപ്പുറം’. പരിഭാഷ – രതീഷ് സി നായര്‍. മാതൃഭൂമി. വില 161 രൂപ.
വിഷാദം ലഘൂകരിക്കാന്‍ ചുവന്ന പഴങ്ങള്‍ കഴിക്കാം
വിഷാദ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ ചുവന്ന പഴങ്ങള്‍ക്ക് സാധിക്കുമെന്ന് പഠനം. തക്കാളി, തണ്ണിമത്തന്‍ പോലുള്ള ചുവന്ന പഴങ്ങളില്‍ കാണപ്പെടുന്ന പ്രത്യേകതരം ആന്റിഓക്‌സിഡന്റ് ആയ ലൈക്കോപീന്‍ വിഷാദ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഫുഡ് സയന്‍സ് ആന്റ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വിശദീകരിക്കുന്നു. ലൈക്കോപീന്‍ എന്ന ആന്റിഓക്‌സിഡന്റ് ആണ് പഴങ്ങള്‍ക്ക് ചുവന്ന നിറം നല്‍കുന്നത്. ഇവ തലച്ചോറിലെ കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റിയും മെച്ചപ്പെടുത്തുമെന്ന് ഗവേഷകര്‍ പറയുന്നു. പരീക്ഷണത്തില്‍ ലൈക്കോപീന്‍ പതിവായി നല്‍കിയ എലികള്‍ കൂടുതല്‍ സാമൂഹികവും സംവേദനാത്മകവുമായി മാറിയതായി […]
ജമ്മു കശ്മീരിലെ നൗഗാമിൽ അബദ്ധത്തിലുള്ള സ്ഫോടനമാണ് ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം
ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ സുരക്ഷിതമായി തുറസ്സായ സ്ഥലത്താണ് സൂക്ഷിച്ചതെന്നും അബദ്ധത്തിലുള്ള സ്ഫോടനമാണ് ഉണ്ടായതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം സ്ഫോടനത്തിൽ സംസ്ഥാന ക്രൈം ബ്രാഞ്ചിൻറെ രണ്ട് വീഡിയോഗ്രാഫർമാരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സ്ഫോടക വസ്തുക്കളുടെ പരിശോധനയുടെ ദൃശ്യങ്ങൾ പകർത്തുമ്പോഴായിരുന്നു സ്ഫോടനം ഉണ്ടായത്.
അരൂർ ഗർഡർ അപകടത്തിൽ അടിയന്തര സുരക്ഷാ ഓഡിറ്റിന് ദേശീയപാതാ അതോറിറ്റി നിർദേശം നൽകി
അരൂർ ഗർഡർ അപകടത്തിൽ അടിയന്തര സുരക്ഷാ ഓഡിറ്റിന് ദേശീയപാതാ അതോറിറ്റി നിർദേശം നൽകി. നിർമ്മാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനായി റൈറ്റ്‌സ് ലിമിറ്റഡ് എന്ന കമ്പനിയെ ചുമതലപ്പെടുത്തി. ഐആർസി മാനദണ്ഡങ്ങൾ നിർമാണ കമ്പനി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ കരാർ കമ്പനിയെ നിർമാണ ചുമതലയിൽ നിന്ന് ഒഴിവാക്കും. അരൂർ – തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ചന്തിരൂരില്‍ പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീണാണ് പിക്കപ് വാനിന്റെ ഡ്രൈവർ ആലപ്പുഴ […]
