ചെങ്കോട്ടയിലെ സ്ഫോടന സ്ഥലത്ത് നിന്ന് വെടിയുണ്ടകളും ഒഴിഞ്ഞ ഷെല്ലുകളും കണ്ടെത്തിയെന്ന് സ്ഥീരീകരണം. എന്നാൽ തോക്ക് കണ്ടെത്തിയിട്ടില്ല. കാറിൽ 30 കിലോയോളം സ്ഫോടകവസ്തു സൂക്ഷിച്ചിരുന്നതായാണ് വിവരം. ടിഎടിപി എന്ന മാരകസ്ഫോടക വസ്തു ഉപയോഗിച്ചെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അതേസമയം, ഹരിയാനയിലെ നൂഹിൽ നിന്നും അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്ത ഡോക്ടർമാരിൽ ഒരാളുടെ ഫോണിൽ നിന്നാണ് സംശയാസ്പദമായ നമ്പറുകൾ കണ്ടെത്തി. ഇതിലടക്കം വിശദമായ അന്വേഷണമാണ് എൻഐഎ നടത്തുന്നത്. സ്ഫോടന കേസിൽ കസ്റ്റഡിയിലുള്ള ഡോക്ടർമാരായ മുസമ്മിൽ, ആദിൽ, ഷെഹീന എന്നിവരെ എൻ ഐ […]
പ്രഭാത വാര്‍ത്തകള്‍ | നവംബര്‍ 16, ഞായറാഴ്ച
◾https://dailynewslive.in/ ഇടതുപക്ഷം കൂടി ഹിന്ദുത്വ വഴിയിലേക്ക് നീങ്ങരുതെന്ന് കവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദന്‍. അതുകൊണ്ടാണ് പിഎംശ്രീ പദ്ധതിയെ എതിര്‍ത്തതെന്നും മരണം വരെ താന്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് എതിരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരില്‍ തനിക്ക് ശരിയല്ലെന്ന് തോന്നുന്നത് ഇനിയും പറയുമെന്നും ഭരണത്തില്‍ തനിക്ക് ശരിയല്ലെന്ന് തോന്നുന്നത് പറയുകതന്നെ ചെയ്യുമെന്നും താന്‍ പറയുന്നത് പലതും പാര്‍ട്ടിക്ക് വിരുദ്ധമാകാമെന്നും ഇതുപോലെ ഭ്രാന്തനായ ഒരാളെ പ്രസിഡന്റാക്കരുതായിരുന്നുവെന്നും ആദ്യമായിട്ടായിരിക്കും ഒരു സാഹിത്യ അക്കാദമി പ്രസിഡന്റ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ഷാര്‍ജ […]
ബൈജൂസിനെ ഏറ്റെടുക്കാന്‍ പതിനഞ്ചോളം കമ്പനികള്‍
സാമ്പത്തിക പ്രതിസന്ധിയിലായ ബൈജൂസിന്റെ മാതൃസ്ഥാപനം തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കാന്‍ വന്‍ തിരക്ക്. പ്രമുഖ സംരംഭകന്‍ റോണി സ്‌ക്രൂവാലയുടെ ഉടമസ്ഥതയിലുള്ള എഡ്ടെക് സ്ഥാപനമായ അപ്‌ഗ്രേഡ് അടക്കമുള്ള പതിനഞ്ചോളം കമ്പനികളാണ് ആസ്തികള്‍ ഏറ്റെടുക്കാന്‍ തയ്യാറായി എത്തിയത്. പാപ്പരത്ത നടപടികള്‍ നേരിടുന്ന ബൈജൂസിന്റെ ആസ്തികള്‍ വാങ്ങുന്നതിനായി താല്‍പര്യ പത്രം സമര്‍പ്പിച്ചതായി അപ്ഗ്രേഡ് സ്ഥിരീകരിച്ചു. നേരത്തെ രഞ്ജന്‍ പൈയുടെ നേതൃത്വത്തിലുള്ള മണിപ്പാല്‍ ഗ്രൂപ്പും സമാനമായ താത്പര്യം അറിയിച്ചിരുന്നു. തിങ്ക് ആന്‍ഡ് ലേണില്‍ 58 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് […]
മോദിയുടെ അമ്മ വേഷത്തില്‍ രവീണ ടണ്ടന്‍
ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് സിനിമയില്‍ നിര്‍ണായക വേഷത്തില്‍ ബോളിവുഡ് നടി രവീണ ടണ്ടനും. ‘മാ വന്ദേ’യില്‍ മോദിയുടെ അമ്മയായ ഹീരാബെന്‍ മോദിയുടെ വേഷത്തില്‍ രവീണ ടണ്ടന്‍ എത്തിയേക്കുമെന്ന് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകും. ക്രാന്തി കുമാര്‍ സി.എച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം ഉണ്ണി മുകുന്ദന്‍ ആണ് നരേന്ദ്ര മോദിയുടെ വേഷത്തിലെത്തുന്നത്. അമ്മയായ ഹീരാബെന്‍ മോദിയുമായുള്ള മോദിയുടെ ആഴത്തിലുള്ള ബന്ധവും ചിത്രത്തിലൂടെ എടുത്തു കാണിക്കും. […]
ഹണി റോസ് ചിത്രം ‘റേച്ചല്‍’ ട്രെയ്ലര്‍
രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറില്‍ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ‘റേച്ചല്‍’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്. പ്രണയവും നൊമ്പരവും പകയും സംഘര്‍ഷവും രക്തചൊരിച്ചിലും എല്ലാം ചേര്‍ന്നൊരു ട്രെയിലര്‍. പാലായില്‍ നിന്നെത്തിയ വേട്ടക്കാരന്‍ പോത്തുപാറ ജോയിച്ചന്റെ മകള്‍ റേച്ചലായി കരിയറില്‍ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയില്‍ ഹണി റോസ് ഞെട്ടിക്കുമെന്ന് അടിവരയിടുന്നതാണ് ട്രെയ്ലര്‍. ക്രിസ്മസ് റിലീസായി ഡിസംബര്‍ 6-ന് അഞ്ച് ഭാഷകളിലായാണ് ചിത്രമെത്തുന്നത്. എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ […]
പുതിയ സിയാറയെ അവതരിപ്പിച്ച് ടാറ്റ
ഐതിഹാസിക മോഡലായ സിയാറയ്ക്ക് കാലികമായ മാറ്റങ്ങളുമായി ടാറ്റ. പുത്തന്‍ സിയാറയുടെ പെട്രോള്‍ – ഡീസല്‍ മോഡലുകള്‍ മുംബൈ നടന്ന ചടങ്ങില്‍ ടാറ്റ അവതരിപ്പിച്ചു. വില ഈ മാസം 25 നു പ്രഖ്യാപിക്കും. 1990 കളില്‍ നിരത്തിലെ താരമായിരുന്ന എസ് യു വി യുടെ തിരിച്ചു വരവ് വാഹനപ്രേമികളും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. പഴയ സിയാറയുടെ അതേ ലുക്ക് നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ സിയാറയെയും കമ്പനി പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ കാലത്തിനൊത്ത മാറ്റങ്ങള്‍ രൂപത്തിലും ഡിസൈനിലും നല്‍കിയിട്ടുമുണ്ട്. പഴയ സിയാറയുടെ സിഗ്‌നേച്ചര്‍ […]
അറേബ്യന്‍ സ്വപ്നങ്ങള്‍
അറേബ്യന്‍ സ്വപ്നങ്ങള്‍ ഒരു മനുഷ്യായുസ്സ് മുഴുവന്‍ മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന വെയിലില്‍ ശോഭനമായ ഒരു ജീവിതത്തിനു വേണ്ടി രക്തം വിയര്‍പ്പാക്കി കഠിനാധ്വാനം ചെയ്ത പ്രവാസജീവിതങ്ങളുടെ ഒരു നേര്‍രേഖാചിത്രം ഈ വരികളിലൂടെ നമുക്ക് ദര്‍ശിക്കാന്‍ കഴിയും. ഒരു കാലഘട്ടത്തിന്റെ വളര്‍ച്ചയുടെയും പ്രതീക്ഷകളുടെയും വേറിട്ട കാഴ്ചകള്‍ നമുക്ക് അനുഭവവേദ്യമാകുന്നു. നഷ്ടപ്പെടലുകള്‍ ഒരു യാഥാര്‍ഥ്യം തന്നെയാണ്. എന്നാല്‍ ആ നഷ്ടങ്ങള്‍ നേട്ടങ്ങളിലേക്കുള്ള ഒരു ചവിട്ടുപലകയാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. സമയത്തെ വേഗതകൊണ്ട് തോല്‍പ്പിച്ച് രാഷ്ട്രപുരോഗതിയില്‍ നിര്‍ണായകമായ പങ്കുവഹിച്ച പ്രവാസലോകത്തിന്റെ കാഴ്ചപ്പാടുകളുടെ ഒരു നേര്‍ക്കാഴ്ച. സ്വപ്നങ്ങള്‍ […]
ഒരു ദിവസം എത്ര വെള്ളം കുടിക്കണം?
ശരീരഭാരം, പ്രായം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ശരീരത്തില്‍ വേണ്ട ജലാംശത്തിന്റെ അളവു കണക്കാക്കുന്നത്. എന്നിരുന്നാലും ആരോഗ്യമുള്ള ഒരു പുരുഷന് 3.5 ലീറ്റര്‍ വരെയും സ്ത്രീകള്‍ക്ക് 2.5 ലീറ്റര്‍ വരെയും വെള്ളം കുടിക്കാം. എന്നാല്‍ പ്രായമായവരും വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്കും 8 – 10 ഗ്ലാസ് ( 1.5 – 2 ലീറ്റര്‍ ) വരെ അളവില്‍ വെള്ളം കുടിക്കുന്നതാണ് നല്ലത്. കാരണം ഇവര്‍ക്ക് കൂടുതല്‍ ജലം പുറത്തേക്ക് കളയാന്‍ പരിമിതികളുണ്ട്. അമിതമായ ജലാംശം […]
ബിബിസിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്
അഞ്ച് ബില്യൺ ഡോളർ വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിബിസിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തന്‍റെ പ്രസംഗത്തിലെ ഒരു ഭാഗം തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയിൽ എഡിറ്റ് ചെയ്തതിന് യുകെ ബ്രോഡ്കാസ്റ്ററായ ബിബിസി മാപ്പ് പറഞ്ഞെങ്കിലും സാമ്പത്തിക നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ച സാഹചര്യത്തിലാണ് ട്രംപിന്‍റെ നിര്‍ണായക നീക്കം.
ബിഹാർ തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടർമാർ വോട്ട് ചെയ്തു എന്ന ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ
ബിഹാർ തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടർമാർ വോട്ട് ചെയ്തു എന്ന ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ. എസ്ഐആറിന് ശേഷം പുറത്തിറക്കിയ അന്തിമപട്ടികയിൽ ഉണ്ടായിരുന്നത് 7.42 കോടി വോട്ടര്‍മാരായിരുന്നു. അതിന് ശേഷം 3 ലക്ഷം പേർ കൂടി പേരു ചേർത്തുവെന്നും അതിനാലാണ് 7.45 കോടി വോട്ടർമാർ എന്ന് കമ്മിഷൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ രേഖപ്പെടുത്തിയത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം.
