രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറില്‍ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ‘റേച്ചല്‍’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്. പ്രണയവും നൊമ്പരവും പകയും സംഘര്‍ഷവും രക്തചൊരിച്ചിലും എല്ലാം ചേര്‍ന്നൊരു ട്രെയിലര്‍. പാലായില്‍ നിന്നെത്തിയ വേട്ടക്കാരന്‍ പോത്തുപാറ ജോയിച്ചന്റെ മകള്‍ റേച്ചലായി കരിയറില്‍ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയില്‍ ഹണി റോസ് ഞെട്ടിക്കുമെന്ന് അടിവരയിടുന്നതാണ് ട്രെയ്ലര്‍. ക്രിസ്മസ് റിലീസായി ഡിസംബര്‍ 6-ന് അഞ്ച് ഭാഷകളിലായാണ് ചിത്രമെത്തുന്നത്. എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഹണി റോസിനെ കൂടാതെ ബാബുരാജ്, ചന്തു സലിംകുമാര്‍, റോഷന്‍ ബഷീര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി കെ ജോണ്‍ , ദിനേശ് പ്രഭാകര്‍, പോളി വത്സന്‍, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
