ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് സിനിമയില്‍ നിര്‍ണായക വേഷത്തില്‍ ബോളിവുഡ് നടി രവീണ ടണ്ടനും. ‘മാ വന്ദേ’യില്‍ മോദിയുടെ അമ്മയായ ഹീരാബെന്‍ മോദിയുടെ വേഷത്തില്‍ രവീണ ടണ്ടന്‍ എത്തിയേക്കുമെന്ന് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകും. ക്രാന്തി കുമാര്‍ സി.എച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം ഉണ്ണി മുകുന്ദന്‍ ആണ് നരേന്ദ്ര മോദിയുടെ വേഷത്തിലെത്തുന്നത്. അമ്മയായ ഹീരാബെന്‍ മോദിയുമായുള്ള മോദിയുടെ ആഴത്തിലുള്ള ബന്ധവും ചിത്രത്തിലൂടെ എടുത്തു കാണിക്കും. ചെറുപ്പത്തില്‍ അമ്മയെ നഷ്ടപ്പെട്ടതടക്കമുള്ള പ്രാരംഭകാലത്തെ പോരാട്ടങ്ങളെ ഹീരാബെന്‍ എങ്ങനെ ശാന്തതയോടും ധൈര്യത്തോടും കൂടി മറികടന്ന് കുടുംബത്തെ ചേര്‍ത്തു നിര്‍ത്തി എന്നതും സിനിമ പറയും. ചിത്രീകരണത്തിന് മുന്നോടിയായി രവീണ ടണ്ഡന്‍ രൂപമാറ്റത്തിന് വിധേയയാകും. കൂടാതെ, മോദിയുടെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങള്‍ പുനഃസൃഷ്ടിക്കുന്നതിനായി വിപുലമായ സിനിമാറ്റിക് നിലവാരവും അഡ്വാന്‍സ്ഡ് വിഎഫ്എക്‌സ് സാങ്കേതികവിദ്യയും സിനിമയില്‍ ഉപയോഗിക്കുന്നുണ്ട്.
മോദിയുടെ അമ്മ വേഷത്തില്‍ രവീണ ടണ്ടന്‍
