അറേബ്യന് സ്വപ്നങ്ങള് ഒരു മനുഷ്യായുസ്സ് മുഴുവന് മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന വെയിലില് ശോഭനമായ ഒരു ജീവിതത്തിനു വേണ്ടി രക്തം വിയര്പ്പാക്കി കഠിനാധ്വാനം ചെയ്ത പ്രവാസജീവിതങ്ങളുടെ ഒരു നേര്രേഖാചിത്രം ഈ വരികളിലൂടെ നമുക്ക് ദര്ശിക്കാന് കഴിയും. ഒരു കാലഘട്ടത്തിന്റെ വളര്ച്ചയുടെയും പ്രതീക്ഷകളുടെയും വേറിട്ട കാഴ്ചകള് നമുക്ക് അനുഭവവേദ്യമാകുന്നു. നഷ്ടപ്പെടലുകള് ഒരു യാഥാര്ഥ്യം തന്നെയാണ്. എന്നാല് ആ നഷ്ടങ്ങള് നേട്ടങ്ങളിലേക്കുള്ള ഒരു ചവിട്ടുപലകയാണെന്ന ഓര്മ്മപ്പെടുത്തല് കൂടിയാണ്. സമയത്തെ വേഗതകൊണ്ട് തോല്പ്പിച്ച് രാഷ്ട്രപുരോഗതിയില് നിര്ണായകമായ പങ്കുവഹിച്ച പ്രവാസലോകത്തിന്റെ കാഴ്ചപ്പാടുകളുടെ ഒരു നേര്ക്കാഴ്ച. സ്വപ്നങ്ങള് സാക്ഷാത്കരിക്കുവാനുള്ള ജീവിതയാത്രയില് പരസ്പരാശ്രയങ്ങളാണ് ആ പാതകളില് വെളിച്ചമേകിയത്. ആ പ്രവാസജീവിതത്തിലെ കഴിഞ്ഞുപോയ കഷ്ടനഷ്ട-സമൃദ്ധിയുടെ സ്മരണകളിലേക്ക് -ഈ ഗ്രന്ഥം വിരല്ചൂണ്ടുന്നു. ‘അറേബ്യന് സ്വപ്നങ്ങള്’. ഡോ ഫ്രാന്സിസ് ക്ലീറ്റസ്. ഒലീവ് പബ്ളിക്കേഷന്സ്. വില 475 രൂപ.
