4 24

ആവേശം നിറയ്ക്കുന്ന ഡയലോഗുകളും തീ പാറുന്ന ആക്ഷന്‍ രംഗങ്ങളും ഉദ്വേഗം നിറയുന്ന മുഹൂര്‍ത്തങ്ങളുമായി ‘വിലായത്ത് ബുദ്ധ’യുടെ ട്രെയിലര്‍ എത്തി. ഡബിള്‍ മോഹന്‍ എന്ന ചന്ദനക്കള്ളക്കടത്തുകാരനായി മാസ് എന്‍ട്രി നടത്തുകയാണ് പൃഥ്വിരാജ്. ചിന്ന വീരപ്പന്‍ എന്നറിയപ്പെടുന്ന ഡബിള്‍ മോഹനോട് കൊമ്പുകോര്‍ക്കുന്ന പ്രകടനവുമായി നിറഞ്ഞു നില്‍ക്കുകയാണ് ഷമ്മി തിലകന്റെ കഥാപാത്രം. മാസ് ഡയലോഗുകളാല്‍ സമൃദ്ധമാണ് വിലായത്ത് ബുദ്ധയുടെ ട്രെയിലര്‍. ആവേശം നിറയ്ക്കുന്ന സംഗീതവുമായി ജേക്‌സ് ബിജോയും കളം പിടിക്കുന്നു. ഗംഭീര വേഷപ്പകര്‍ച്ചയില്‍ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ, ലെന, പ്രമോദ് വെളിയനാട്, അമിത് ചക്കാലയ്ക്കല്‍ തുടങ്ങിയവരെയും ട്രെയിലറില്‍ കാണാം. ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മിച്ച് ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ജി.ആര്‍. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ‘വിലായത്ത് ബുദ്ധ’ അതേ പേരില്‍ തന്നെയാണ് ജയന്‍ നമ്പ്യാരുടെ സംവിധാനത്തില്‍ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *