ചാറ്റ് ജി.പി.ടി, പെര്‍പ്ലെക്സിറ്റി പോലുള്ള എ.ഐ സെര്‍ച്ച് എഞ്ചിനുകള്‍ക്ക് ബദലുമായി ഇന്ത്യ. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച സൗജന്യ എ.ഐ ആന്‍സര്‍ എഞ്ചിനായ കൈവെക്സ് പുറത്തിറക്കി ശതകോടീശ്വരന്‍ പേള്‍ കപൂര്‍. ആദ്യ ഘട്ടത്തില്‍ വെബ്ബില്‍ മാത്രമാണ് സേവനങ്ങള്‍ ലഭിക്കുക. പതിയെ ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിലേക്കും എത്തുമെന്നും കമ്പനി വ്യത്തങ്ങള്‍ വ്യക്തമാക്കി. സാധാരണ എ.ഐ മോഡലുകളെപ്പോലെയല്ല കൈവെക്സിന്റെ പ്രവര്‍ത്തനം. സ്വന്തമായി വികസിപ്പിച്ച ലാര്‍ജ് ലാംഗ്വേജ് മോഡലിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് ആഴത്തിലുള്ള ഗവേഷണം നടത്തി ഉത്തരം നല്‍കാന്‍ ഈ മോഡലിന് കഴിയും. ഊഹങ്ങളെ അടിസ്ഥാനമാക്കി ഉത്തരങ്ങള്‍ നല്‍കുന്നതിന് പകരം കൃത്യമായി ഉത്തരം നല്‍കാനുള്ള കഴിവാണ് കൈവെക്സിനെ വ്യത്യസ്തമാക്കുന്നതെന്നും കമ്പനി പറയുന്നു. മലയാളം ഉള്‍പ്പെടെയുള്ള നിരവധി ഭാഷകളും കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ട്.
