സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. ഗ്രാമിന് 180 രൂപ കുറഞ്ഞ് 11,465 രൂപയിലെത്തി. പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയിലുമെത്തി. ഈ മാസം 13ന് രേഖപ്പെടുത്തിയ പവന് 94,320 രൂപയാണ് നവംബറിലെ ഏറ്റവും ഉയര്‍ന്ന വില. കഴിഞ്ഞ ദിവസം രണ്ട് തവണയായി 1,160 രൂപ കുറഞ്ഞിരുന്നു. ഇതോടെ രണ്ട് ദിവസത്തിനിടെ പവന് 2,600 രൂപ കുറഞ്ഞതായും കണക്കുകള്‍ പറയുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 150 രൂപ കുറഞ്ഞ് 9,430 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,345 രൂപയും 9 കാരറ്റിന് 4,740 രൂപയുമാണ് വില. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 170 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഇന്ന് സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 99,250 രൂപയെങ്കിലും വേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും ജി.എസ്.ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ചേര്‍ത്താണിത്.
