ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ സുരക്ഷിതമായി തുറസ്സായ സ്ഥലത്താണ് സൂക്ഷിച്ചതെന്നും അബദ്ധത്തിലുള്ള സ്ഫോടനമാണ് ഉണ്ടായതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം സ്ഫോടനത്തിൽ സംസ്ഥാന ക്രൈം ബ്രാഞ്ചിൻറെ രണ്ട് വീഡിയോഗ്രാഫർമാരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സ്ഫോടക വസ്തുക്കളുടെ പരിശോധനയുടെ ദൃശ്യങ്ങൾ പകർത്തുമ്പോഴായിരുന്നു സ്ഫോടനം ഉണ്ടായത്.
ജമ്മു കശ്മീരിലെ നൗഗാമിൽ അബദ്ധത്തിലുള്ള സ്ഫോടനമാണ് ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം
