സോളോ ആര്‍ട്ടിസ്റ്റുകളുടെ ലോകത്ത് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് ബിടിഎസ് അംഗം ജങ്കൂക്ക് പുതിയ ചരിത്രം കുറിച്ചിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സ്‌പോട്ടിഫൈയില്‍ 1000 കോടി സ്ട്രീമുകള്‍ നേടുന്ന ആദ്യ കെ-പോപ്പ് സോളോ ആര്‍ട്ടിസ്റ്റായി ജങ്കൂക്ക് മാറിയിരിക്കുകയാണ്. കെ-പോപ്പ് ലോകത്തിന് അഭിമാനമായി മാറിയ ഈ നേട്ടം, ബിടിഎസ് ഗ്രൂപ്പിന്റെ തിരിച്ചുവരവിനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് ജങ്കൂക്ക് സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ ലേബലായ ‘ബിഗ്ഹിറ്റ് മ്യൂസിക്’ പുറത്തുവിട്ട വിവരമനുസരിച്ച്, നവംബര്‍ 25-നാണ് ജങ്കൂക്കിന്റെ സോളോ ഗാനങ്ങള്‍ ഈ സ്വപ്നതുല്യമായ നാഴികക്കല്ല് പിന്നിട്ടത്. […]
എരിക്കിന്‍ തീ
നാലുപതിറ്റാണ്ടിലധികം അക്കാദമികരംഗത്തും സാംസ്‌കാരികരംഗത്തും സജീവമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ഒരാളുടെ ജീവിതരേഖ. ബ്രണ്ണന്‍ കോളേജ്, മാര്‍ക്‌സിസം, എം.എന്‍. വിജയന്‍, പുരോഗമന കലാസാഹിത്യസംഘം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, സുകുമാര്‍ അഴീക്കോട്, സമുദായം, കുടുംബം തുടങ്ങി നിരവധി വിഷയങ്ങളും അനുഭവങ്ങളും സാമൂഹികവും രാഷ്ട്രീയവുമായ വൈകാരികാംശ ങ്ങളോടെ ഓര്‍ത്തെടുക്കുകയാണ് മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും സാഹിത്യനിരൂപകനുമായ ലേഖകന്‍. ‘എരിക്കിന്‍ തീ’. ഡോ പി കെ പോക്കര്‍. ഡിസി ബുക്‌സ്. വില 342 രൂപ.
പനിയുള്ളപ്പോള്‍ കാപ്പി കുടിക്കുന്നത് ആരോഗ്യകരമല്ല
ഇത് പനിയുടെ സീസണ്‍ ആണ്. ഈ സമയം ചൂടു കാപ്പി കുടിക്കാന്‍ തോന്നുക സ്വാഭാവികമാണ്. എന്നാല്‍ പനിയും ജലദോഷവും ഉള്ളപ്പോള്‍ കാപ്പി കുടിക്കുന്നത് അത്ര ആരോഗ്യകരമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാപ്പിയില്‍ അടങ്ങിയ കഫൈന്‍ ആണ് വില്ലന്‍. കഫൈന്‍ ഉണര്‍ന്നിരിക്കാന്‍ പ്രോത്സാഹിപ്പിക്കും. എന്നാല്‍ രോഗാവസ്ഥയില്‍ വിശ്രമമം അത്യാവശ്യമാണ്. എത്ര ഉറക്കം കിട്ടുന്നുവോ അത്രയും നല്ലത്. കാപ്പിയോ കഫൈന്‍ അടങ്ങിയ മറ്റ് പാനീയങ്ങളോ കുടിക്കുമ്പോള്‍ ഇതിന് നേരെ വിപരീതമാണ് സംഭവിക്കുന്നത്. ഇത് ശരീരത്തെ വിശ്രമിക്കാനും ഉറങ്ങാനും സഹായിക്കില്ലെന്ന് മാത്രമല്ല നിര്‍ജ്ജലീകരണം […]
സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 29, ശനിയാഴ്ച
◾https://dailynewslive.in/ യുവതി നല്‍കിയ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ തിങ്കളാഴ്ച്ച പരിഗണിക്കുമെന്നാണ് സൂചന ലഭിച്ചിരുന്നത്. എന്നാല്‍ ഹര്‍ജി ബുധനാഴ്ച്ച പരിഗണിക്കാനായി തീരുമാനിക്കുകയായിരുന്നു. ഇന്നലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. അതേസമയം, ബുധനാഴ്ച്ച ജാമ്യം ലഭിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ◾https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുടര്‍ന്നു കണ്ടെത്തി അറസ്റ്റ് ചെയ്യേണ്ടെന്ന ധാരണയില്‍ പൊലീസെന്ന് റിപ്പോര്‍ട്ടുകള്‍. രാഹുലിന്റെ ജാമ്യാപേക്ഷ തള്ളുകയും തദ്ദേശതിരഞ്ഞെടുപ്പിനോട് […]
സ്വര്‍ണവില വീണ്ടും 95,000ന് മുകളില്‍
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 95,000ന് മുകളില്‍. ഇന്ന് പവന് ഒറ്റയടിക്ക് ആയിരം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത്. 95,200 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 125 രൂപയാണ് വര്‍ധിച്ചത്. 11900 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി […]
ഐക്യൂഒഒ 15 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു
വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒയുടെ പുതിയ ഫോണായ ഐക്യൂഒഒ 15 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്സെറ്റ് കരുത്തു പകരുന്ന ഈ സ്മാര്‍ട്ട്ഫോണില്‍ 7,000 എംഎഎച്ച് ബാറ്ററിയാണുള്ളത്. ഐക്യൂഒഒ 15 ഒറിജിന്‍ഒഎസ് 6ലാണ് പ്രവര്‍ത്തിക്കുക. ചൈനയില്‍ ഇതിനകം ലഭ്യമായ പുതിയ ഉപയോക്തൃ ഇന്റര്‍ഫേസ്, ആപ്പിളിന്റെ ലിക്വിഡ് ഗ്ലാസ് ഡിസൈനിന് സമാനമാണ്. ആപ്പിളിന്റെ ഡൈനാമിക് ഐലന്‍ഡില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആറ്റോമിക് ഐലന്‍ഡ് ആണ് മറ്റൊരു പുതിയ കൂട്ടിച്ചേര്‍ക്കല്‍. ഇത് സ്‌ക്രീനില്‍ […]
‘ധുരന്ദറി’ലെ അതിമനോഹര പ്രണയ ഗാനം
ബോളിവുഡ് സൂപ്പര്‍ താരം രണ്‍വീര്‍ സിംഗ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ധുരന്ദറി’ലെ അതിമനോഹരമായൊരു പ്രണയ ഗാനം റിലീസ് ചെയ്തു. രണ്‍വീറിനൊപ്പം നായികയായി എത്തുന്ന സാറ അര്‍ജുനെയും വീഡിയോയില്‍ കാണാം. ശാശ്വത് സച്ച്ദേവാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. അരിജിത് സിംഗ്, അര്‍മാന്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഇര്‍ഷാദ് കാമില്‍ ആണ്. ബോളിവുഡ് ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ചിത്രം ഡിസംബര്‍ 5ന് തിയറ്ററുകളില്‍ എത്തും. ആദിത്യ ധര്‍ സംവിധാനം ചെയ്യുന്ന […]
‘പൊങ്കാല’ ചിത്രത്തിന്റെ റിലീസ് മാറ്റി
ശ്രീനാഥ് ഭാസി നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘പൊങ്കാല’. ഞായറാഴ്ച റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് തീയതി മാറ്റി. സെന്‍സര്‍ ബോര്‍ഡിന്റെ വിലക്കിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയത്. ചിത്രത്തിലെ എട്ട് റീലുകളിലെ 8 സീനുകള്‍ നീക്കം ചെയ്ത ശേഷം മാത്രമേ പുറത്തിറക്കാവു എന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച സീനുകള്‍ നീക്കം ചെയ്ത ശേഷം തൊട്ടടുത്ത ദിവസം തന്നെ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് […]
മദ്ധ്യാഹ്ന വാർത്തകൾ
ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജാമ്യഹർജി പരിഗണിക്കുന്നത്. നേരത്തെ തിങ്കളാഴ്ച്ച പരിഗണിക്കുമെന്നാണ് സൂചന ലഭിച്ചിരുന്നത്. എന്നാൽ ഹർജി ബുധനാഴ്ച്ച പരിഗണിക്കാനായി തീരുമാനിക്കുകയായിരുന്നു. ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യഹർജി നൽകിയത്. അതേസമയം, ബുധനാഴ്ച്ച ജാമ്യം ലഭിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതിയിൽ പരാതിക്കാരിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ […]
പുതിയ ഇലക്ട്രിക് എസ് യുവി പുറത്തിറക്കി മഹീന്ദ്ര
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര പുതിയ ഇലക്ട്രിക് എസ് യുവി പുറത്തിറക്കി. എക്സ്ഇവി 9എസ് എന്ന പേരിലാണ് പുതിയ വാഹനം അവതരിപ്പിച്ചത്. മൂന്ന് വേരിയന്റിലാണ് ഇലക്ട്രിക് കാര്‍ വിപണിയില്‍ ലഭ്യമാകുക. 19.95 ലക്ഷം രൂപയാണ്(എക്സ്-ഷോറൂം) പ്രാരംഭ വില. എക്സ് യുവി700ന്റെ ഒരു ഇവി പതിപ്പാണ് ഈ മോഡല്‍. ബ്രാന്‍ഡിന്റെ ഇലക്ട്രിക് എസ്യുവി പോര്‍ട്ട്‌ഫോളിയോയിലെ എക്സ് ഇവി 9ഇ, ബിഇ 6, എക്സ് യുവി 400 എന്നിവയ്ക്കൊപ്പമാണ് പുതിയ മോഡല്‍ ചേരുന്നത്. ഏഴ് സീറ്റുള്ള മഹീന്ദ്ര ഇലക്ട്രിക് എസ്യുവിയില്‍ […]
