നാലുപതിറ്റാണ്ടിലധികം അക്കാദമികരംഗത്തും സാംസ്‌കാരികരംഗത്തും സജീവമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ഒരാളുടെ ജീവിതരേഖ. ബ്രണ്ണന്‍ കോളേജ്, മാര്‍ക്‌സിസം, എം.എന്‍. വിജയന്‍, പുരോഗമന കലാസാഹിത്യസംഘം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, സുകുമാര്‍ അഴീക്കോട്, സമുദായം, കുടുംബം തുടങ്ങി നിരവധി വിഷയങ്ങളും അനുഭവങ്ങളും സാമൂഹികവും രാഷ്ട്രീയവുമായ വൈകാരികാംശ ങ്ങളോടെ ഓര്‍ത്തെടുക്കുകയാണ് മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും സാഹിത്യനിരൂപകനുമായ ലേഖകന്‍. ‘എരിക്കിന്‍ തീ’. ഡോ പി കെ പോക്കര്‍. ഡിസി ബുക്‌സ്. വില 342 രൂപ.
