5 50

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര പുതിയ ഇലക്ട്രിക് എസ് യുവി പുറത്തിറക്കി. എക്സ്ഇവി 9എസ് എന്ന പേരിലാണ് പുതിയ വാഹനം അവതരിപ്പിച്ചത്. മൂന്ന് വേരിയന്റിലാണ് ഇലക്ട്രിക് കാര്‍ വിപണിയില്‍ ലഭ്യമാകുക. 19.95 ലക്ഷം രൂപയാണ്(എക്സ്-ഷോറൂം) പ്രാരംഭ വില. എക്സ് യുവി700ന്റെ ഒരു ഇവി പതിപ്പാണ് ഈ മോഡല്‍. ബ്രാന്‍ഡിന്റെ ഇലക്ട്രിക് എസ്യുവി പോര്‍ട്ട്‌ഫോളിയോയിലെ എക്സ് ഇവി 9ഇ, ബിഇ 6, എക്സ് യുവി 400 എന്നിവയ്ക്കൊപ്പമാണ് പുതിയ മോഡല്‍ ചേരുന്നത്. ഏഴ് സീറ്റുള്ള മഹീന്ദ്ര ഇലക്ട്രിക് എസ്യുവിയില്‍ നാല് ഡ്രൈവ് മോഡുകള്‍ (എവരിഡേ, റേസ്, റേഞ്ച്, സ്നോ), അഞ്ച് ലെവല്‍ റീജന്‍, 150 ലിറ്റര്‍ ഫ്രങ്ക് എന്നിവയും ഓഫറില്‍ ലഭ്യമാണ്. എക്സ് ഇവി 9ഇ, ബിഇ 6 എന്നിവയില്‍ നിന്ന് കടമെടുത്ത 59 കിലോവാട്ട്അവര്‍, 79 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കുകളാണ് പുതിയ മഹീന്ദ്ര മോഡല്‍ മുന്നോട്ടുവെയ്ക്കുന്നത്. രണ്ട് പതിപ്പുകളുടെയും ടോര്‍ക്ക് ഔട്ട്പുട്ട് 380 എന്‍എം ആണ്. അതേസമയം ചെറുതും വലുതുമായ ബാറ്ററി പായ്ക്കുകള്‍ക്ക് പവര്‍ യഥാക്രമം 228, 282 ബിഎച്പി ആണ്. 241 ബിഎച്പി 380 എന്‍എം ഉല്‍പ്പാദിപ്പിക്കുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോറുള്ള പുതിയ 70 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. ഏഴ് സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ മോഡലിന് സാധിക്കും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *