ഒരു വിവാഹം പുറത്തുനിന്ന് കാണുന്നതുപോലെ സുതാര്യമാണോ? നിക്, എയ്മി-സാധാരണ ജീവിതം നയിക്കുന്ന ദമ്പതികള്‍. എന്നാല്‍ അവരുടെ അഞ്ചാം വിവാഹവാര്‍ഷികദിനത്തില്‍ എയ്മിയെ കാണാതാകുന്നു. മാധ്യമത്തിന്റെയും പോലീസിന്റെയും കണ്ണുകള്‍ നിക്കിലേക്ക് തിരിയുന്നു. എയ്മിയുടെ സുഹൃത്തുക്കള്‍ പുറത്തുകൊണ്ടുവരുന്ന സത്യങ്ങള്‍, നിക്കിന്റെ കമ്പ്യൂട്ടറില്‍നിന്ന് കണ്ടെത്തുന്ന രഹസ്യങ്ങള്‍, ഫോണ്‍കോളുകള്‍… പ്രണയത്തിനും വിവാഹത്തിനും പിന്നിലെ ഇരുണ്ട സത്യങ്ങളിലേക്ക് നിങ്ങളെ വലിച്ചിഴയ്ക്കുന്ന ഒരു ത്രില്ലര്‍. ‘ഗോണ്‍ ഗേള്‍’. ജിലിയന്‍ ഫ്‌ലിന്‍. വിവര്‍ത്തനം: ജോണി എം. എല്‍. ഡിസി ബുക്‌സ്. വില 664 രൂപ.
ഗോണ്‍ ഗേള്‍
