രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ താമസിച്ചത് തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരിലെ റിസോർട്ടിലെന്ന് റിപ്പോർട്ട്. ബാഗല്ലൂരിലെ റിസോർട്ടിൽ പൊലീസ് എത്തുന്നതിന് മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങി. ഞായറാഴ്ചയാണ് രാഹുൽ റിസോർട്ടിലെത്തിയതെന്നും അതിന് ശേഷം കർണാടകയിലേക്ക് കടന്നെന്നുമാണ് സൂചന. ഒളിവിലുള്ള രാഹുൽ കാറുകൾ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. ബുധനാഴ്ചയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്. രാഹുൽ […]
വീണ്ടും ഓഹരി വില്പനയ്‌ക്കൊരുങ്ങി സ്വിഗ്ഗി
ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി ഓഹരി വില്പനയിലൂടെ 10,000 കോടി രൂപ കൂടി സമാഹരിക്കാന്‍ ഒരുങ്ങുന്നു. അടുത്തയാഴ്ച നടക്കുന്ന ഓഹരി വില്പനയില്‍ നിക്ഷേപക സ്ഥാപനങ്ങള്‍ക്കാണ് ഓഹരികള്‍ സ്വന്തമാക്കാന്‍ അവസരം. സിറ്റിഗ്രൂപ്പ്, ജെപി മോര്‍ഗന്‍ ചേസ് ആന്‍ഡ് കോ, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കോ എന്നീ സ്ഥാപനങ്ങളാണ് ഓഹരി വില്പനയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത്. അടുത്തിടെ ഓണ്‍ലൈന്‍ ടാക്സി പ്ലാറ്റ്ഫോമായ റാപ്പിഡോയിലെ നിക്ഷേപം സ്വിഗ്ഗി വിറ്റഴിച്ചിരുന്നു. 12 ശതമാനം ഓഹരി പങ്കാളിത്തം 2,400 കോടി രൂപയ്ക്കാണ് കമ്പനി വിറ്റൊഴിവാക്കിയത്. കഴിഞ്ഞ വര്‍ഷം […]
‘ഖജുരാഹോ ഡ്രീംസ്’ ചിത്രത്തിന്റെ ടീസര്‍
അര്‍ജുന്‍ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും ധ്രുവനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഖജുരാഹോ ഡ്രീംസി’ന്റെ ചിരി നിറയ്ക്കുന്ന ടീസര്‍ പുറത്തിറങ്ങി. ചിത്രം ഡിസംബര്‍ 5-ന് തിയറ്ററുകളിലെത്തും. യൂത്തിനെ ഏറെ ആകര്‍ഷിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളും ഫണ്‍ നിമിഷങ്ങളുമൊക്കെയായി എത്തുന്നതാണ് ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസര്‍ നിര്‍മ്മിച്ച് മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് സേതുവാണ്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് ത്രൂ ആശിര്‍വാദ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു. അതിഥി രവി, ചന്തുനാഥ്, ജോണി […]
‘സര്‍വ്വം മായ’യുടെ പുതിയ പോസ്റ്റര്‍
അഖില്‍ സത്യന്‍-നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഫാന്റസി ഹൊറര്‍ കോമഡി ചിത്രം ‘സര്‍വ്വം മായ’യുടെ പുതിയ പോസ്റ്റര്‍ റിലീസായി. ഡിസംബര്‍ 25-ന് ക്രിസ്മസ് റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം എത്തും. പോസ്റ്ററിന്റെ വലത് വശത്ത്, ഒരു മ്യൂസിക്കല്‍ ട്രൂപ്പിന്റെ ഭാഗമായി ഗിറ്റാറുമായി നില്‍ക്കുന്ന നിവിന്‍ പോളിയുടെ പുതിയ ലുക്ക് വളരെ ആകര്‍ഷകമാണ്. അദ്ദേഹം മുമ്പെങ്ങും ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ ഒരു കഥാപാത്രമാകും ഇതെന്ന് ലുക്ക് സൂചന നല്‍കുന്നു. നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന […]
റോയല്‍ എന്‍ഫീല്‍ഡ് വില്‍പ്പനയില്‍ റെക്കോര്‍ഡ്
2025 നവംബറില്‍ റോയല്‍ എന്‍ഫീല്‍ഡ് വില്‍പ്പന റെക്കോര്‍ഡ് നേടി. കമ്പനി മൊത്തം 1,00,670 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം വിറ്റ 82,257 യൂണിറ്റുകളെ അപേക്ഷിച്ച് 22 ശതമാനം ശക്തമായ വളര്‍ച്ച. തുടര്‍ച്ചയായ രണ്ടാം മാസമാണ് കമ്പനി ശക്തമായ മുന്നേറ്റം കാണിക്കുന്നത്. പ്രത്യേകിച്ച് ആഭ്യന്തര വിപണിയില്‍, പുതുതലമുറ മോഡലുകള്‍ക്കും 350 സിസി 450 സിസി ബൈക്ക് വിഭാഗത്തിനുമുള്ള ആവശ്യം ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. 2025 നവംബറിലെ ആഭ്യന്തര വില്‍പ്പന 90,405 യൂണിറ്റുകളായി, 2024 നവംബറില്‍ വിറ്റഴിച്ച 72,236 യൂണിറ്റുകളില്‍ നിന്ന്. […]
ആകാശം കൊണ്ടു വന്ന കുട്ടി
ജീവിതത്തിന്റെ അസന്ദിതകളും കാലത്തിന്റെ അപരിമേയമായ വിധിവിന്യാസങ്ങളും അടയാളപ്പെടുത്തുന്ന ഏഴു ചെറുകഥകള്‍. കേവലമായ വൈകാരികാംശങ്ങളെ ആഴത്തിലുള്ള അനുഭവസ്പര്‍ശമാക്കുന്ന ആഖ്യാനത്തില്‍ പടുത്തുയര്‍ത്തിയ സ്വപ്നസന്നിഭമായ രചനകള്‍. ആധുനിക എഴുത്തുകാരില്‍ പ്രമുഖനായ സേതുവിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. ‘ആകാശം കൊണ്ടു വന്ന കുട്ടി’. സേതു. ഡിസി ബുക്‌സ്. വില 199 രൂപ.
യൂറിക് ആസിഡ് അടിയുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍
രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവു വര്‍ധിക്കുന്നത് ഇന്ന് ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. എന്നാല്‍ ഈ അവസ്ഥ ചികിത്സിക്കാതിരിക്കുന്നത് ഹൃദയാഘാതത്തിനും വൃക്കസംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകാം. പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും രോഗാവസ്ഥ ഗുരുതരമാകാന്‍ കാരണം. യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നതിന്റെ ആദ്യകാല ലക്ഷണങ്ങളിലൊന്നാണ് സന്ധികളെ ബാധിക്കുന്ന കഠിനമായ വേദന. ഇത്തരം വേദന പെട്ടെന്നുണ്ടാകുന്നതാണ്. ഇത് ഉറക്കത്തെ പോലും തടസപ്പെടുത്തിയേക്കാം. പെരുവിരലിന്റെ സന്ധിയിലാണ് സാധാരണയായി വേദനയുണ്ടാകുന്നത്. സന്ധികള്‍ക്ക് ചുറ്റും ഭാഗം ചുവക്കുന്നതും നീരുവയ്ക്കുന്നതും യൂറിക് ആസിഡ് വര്‍ധിക്കുന്നതിന്റെ ലക്ഷണങ്ങളാകാം. […]
നിയമസഭ തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ
നിയമസഭ തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് മത്സരിക്കുമെന്നാണ് രാജീവ് ചന്ദ്രശേഖർ അറിയിച്ചത്. ഭരണം കിട്ടിയാൽ 45 ദിവസത്തിനകം വികസന പദ്ധതി പ്രഖ്യാപിക്കുമെന്നും തൃശൂർ പ്രസ് ക്ലബിന്‍റെ വോട്ട് വൈബ് പരിപാടിയിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഡിജിറ്റൽ ഭരണം വീട്ടുപടിക്കൽ എന്നതാണ് ലക്ഷ്യം. ഭരണശൈലിയിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ- മാലിദ്വീപ് സൈനിക അഭ്യാസത്തിന് തിരുവനന്തപുരത്ത് തുടക്കമായി
ഇന്ത്യ- മാലിദ്വീപ് സൈനിക അഭ്യാസത്തിന് തിരുവനന്തപുരത്ത് തുടക്കമായി. എക്സസൈസ് എക്യുവെറിൻ (EKUVERIN) എന്ന് പേരിട്ടിരിക്കുന്ന സൈനിക അഭ്യാസത്തിന്റെ പതിനാലാം പതിപ്പാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ഈ മാസം 14 വരെയാണ് പരിപാടി. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമാധാനവും സ്ഥിരതയും ലക്ഷ്യം വെച്ചുള്ള പരിപാടിയാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി നടക്കുന്നത്. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ, രക്ഷാപ്രവർത്തനം അടക്കം വിവിധ മേഖലകളിൽ പരിശീലന പരിപാടികൾ നടക്കും
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ മറ്റൊരു യുവതി കൂടി ബലാത്സംഗ പരാതി നല്കി
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ മറ്റൊരു യുവതി കൂടി ബലാത്സംഗ പരാതിനല്കി. മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും കെപിസിസി പ്രസിസൻ്റിനും യുവതി പരാതി അയച്ചതായാണ് വിവരം. ബെംഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് പരാതിയുമായി എത്തിയത്. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിലാണ് പെണ്‍കുട്ടിയുടെ പരാതി. നേരത്തെ, ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നു. എന്നാൽ നിയമനടപടിക്ക് തയ്യാറല്ലെന്ന് പെൺകുട്ടി അറിയിക്കുകയായിരുന്നു. അതേസമയം, പരാതി കിട്ടിയ കാര്യം പാർട്ടി നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12.47ന് പരാതി ലഭിച്ചു. […]
