അല്ലു അര്ജുന് – അറ്റ്ലി ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തി. ‘രാക്ക’ എന്നാണ് സിനിമയ്ക്കു പേരിട്ടിരിക്കുന്നത്. മനുഷ്യനും പാതി മൃഗവുമായെത്തുന്ന അല്ലുവിന്റെ ലുക്ക് ആണ് പോസ്റ്ററിന്റെ ആകര്‍ഷണം. അറ്റ്ലി സംവിധാനം ചെയ്യുന്ന സിനിമ 800 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. സണ്‍ പിക്ചേഴ്സ് ആണ് നിര്‍മാണം. അല്ലു അര്‍ജുന്റെ പിറന്നാള്‍ ദിനത്തിലാണ് ഈ ബ്രഹ്മാണ്ഡ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ്. സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പെടുന്ന സിനിമയ്ക്ക് വിഎഫ്എക്സ് ചെയ്യുന്നത് ഹോളിവുഡിലെ പ്രമുഖ വിഎഫ്എക്സ് സ്റ്റുഡിയോസ് ആണ്. അയണ്മാന് 2, ട്രാന്‍സ്ഫോര്‍മേഴ്സ് […]
‘പള്ളിച്ചട്ടമ്പി’യുടെ റിലീസ് തീയതി നീട്ടി
ടൊവിനോ തോമസ് നായകനായെത്തുന്ന ‘പള്ളിച്ചട്ടമ്പി’യുടെ റിലീസ് തീയതി നീട്ടി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ പോയത്. ഏപ്രില്‍ 15 ന് വിഷുദിനത്തില്‍ ചിത്രം റിലീസിനെത്തും. ഏപ്രില്‍ 10 നായിരുന്നു ചിത്രം മുന്‍പ് റിലീസ് ചെയ്യാനിരുന്നത്. ടൊവിനോ തോമസ്, കയാദു ലോഹര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പ്രണയവും ആക്ഷനും കോര്‍ത്തിണക്കിയ മാസ് സിനിമയാണ്. കേരളത്തില്‍ 1950-60 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ‘പള്ളിച്ചട്ടമ്പി’ പറയുന്നത്. […]
കാറുകളുടെ വില വര്‍ധിപ്പിച്ച് ഹ്യുണ്ടായി
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ കാറുകളുടെ വില വര്‍ധിപ്പിച്ചു. ചെലവ് കൂടിയ പശ്ചാത്തലത്തില്‍ മെയ് മാസം മുതല്‍ എല്ലാ മോഡലുകള്‍ക്കും ഒരു ശതമാനം വരെ വില വര്‍ധിപ്പിക്കുമെന്ന് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ അറിയിച്ചു. വേരിയന്റ്, മോഡല്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വില വര്‍ധനയില്‍ വ്യത്യാസമുണ്ടാകും. റെഗുലേറ്ററി ഫയലിങ്ങിലാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ ചെലവുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഈ വില പരിഷ്കരണം. ഉല്‍പ്പാദന ചെലവ് ഗണ്യമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഈ ആഘാതത്തിന്റെ ഒരു […]
നഷ്ടപ്പെട്ടതെല്ലാം ഇഷ്ടപ്പെട്ടത്
ഒരു കഥയുടെ മൂല്യം നിര്‍ണ്ണയിക്കുന്ന മാനദണ്ഡം അതിന്റെ ദൈര്‍ഘ്യമല്ല എന്നത് വ്യക്തം. എങ്കിലും കഥയുടെ നീളം നിയന്ത്രിക്കുന്നത് കഥാകൃത്തിന്റെ കഥാസങ്കല്പവും ക്രാഫ്റ്റിന് മേലുള്ള ആധിപത്യവുമാണ്. ഒതുക്കത്തോടെ എഴുതപ്പെടുന്ന ചെറിയ കഥകള്‍ കഥാകൃത്തിന്റെ ശില്പവൈഭവത്തെ സാക്ഷ്യപ്പെടുത്തുന്നു. വാരിവലിച്ചെഴുതാതിരിക്കണമെങ്കില് പ്രമേയത്തിന്റെയും ഭാഷയുടെയും ശില്പഘടനയുടെയുംമേല് കഥാകൃത്തിനു പൂര്‍ണ്ണനിയന്ത്രണമുണ്ടാകണം. ആ നിയന്ത്രണമാണ് ഈ സമാഹാരത്തിലെ കഥകള്‍ക്ക് വിജയതിലകം ചാര്‍ത്തുന്നത്. ‘നഷ്ടപ്പെട്ടതെല്ലാം ഇഷ്ടപ്പെട്ടത്’. പ്രൊഫ.എ.രാധ ജി.നായര്‍. മാതൃഭൂമി ബുക്സ്. വില 323 രൂപ.
കടുത്ത നിറങ്ങളിലുള്ളത് വിഷകരമായ ലോഹങ്ങള്‍!
കടുത്ത നിറങ്ങളുള്ള വസ്ത്രങ്ങളില്‍ ഭംഗിക്കപ്പുറം ഉയര്‍ന്ന അളവില്‍ വിഷകരമായ ലോഹങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് പുതിയ പഠനം. ലെഡ് പോലുള്ള ടോക്സിക് മെറ്റലുകള്‍ വലിയ അളവില്‍ നിറങ്ങള്‍ കടുപ്പിക്കാന്‍ കമ്പനികള്‍ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഇത് ശരീരത്തിലുള്ളില്‍ എത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. വിവിധ കടകളില്‍ നിന്ന് ശേഖരിച്ച വസ്ത്രങ്ങള്‍ പരിശോധിച്ചു കൊണ്ടായിരുന്നു അമേരിക്കന്‍ ഗവേഷണ സംഘത്തിന്റെ പഠനം. പഠനത്തില്‍ അമേരിക്കന്‍ ഫെഡറല്‍ സേഫ്റ്റി ലിമിറ്റിന്റെ പരിധിക്കപ്പുറമാണ് ഇവയില്‍ അടങ്ങിയിരിക്കുന്ന ലോഹങ്ങളുടെ അളവെന്ന് കണ്ടെത്തി. ഇവ ശരീരത്തിനുള്ള […]
മദ്ധ്യാഹ്ന വാർത്തകൾ
ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. പാകിസ്താന്റെ മധ്യസ്ഥതയിലും ചൈനയുടെ ഇടപെടലിലും രൂപപ്പെട്ട 10 പോയിന്റ് നിര്‍ദ്ദേശങ്ങള്‍ തുടര്‍ചര്‍ച്ചകള്‍ക്ക് പ്രായോഗികമായ നിര്‍ദ്ദേശങ്ങളാണെന്ന് ട്രംപ് വിലയിരുത്തി. ഇറാനിലെ പരമോന്നത നേതാവായ ആയത്തുള്ള മുജ്തബ ഖമേനിയാണ് ഈ വെടിനിര്‍ത്തല്‍ കരാറിന് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്. ഇറാൻ്റെയും അമേരിക്കയുടേയും വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി അടുത്ത രണ്ടാഴ്ചത്തേക്ക് കപ്പലുകള്‍ക്ക് സുരക്ഷിത പാത ഒരുക്കുമെന്ന് ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. വെള്ളിയാഴ്ച പാകിസ്താനിലെ ഇസ്ലാമബാദില്‍ ഇരു […]
പ്രളയം മനുഷ്യ നിർമിതമാണെന്ന ആരോപണങ്ങൾ ആവർത്തിച്ച് മാത്യു കുഴൽനാടൻ
2019 മെയ് 31ന് ജല വിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ്റെ വിശദാംശങ്ങൾ പുറത്തുവിട്ട് മാത്യു കുഴൽനാടൻ. മഴയെത്തും മുമ്പേ തോട്ടപ്പിള്ളി സ്പിൽവേക്ക് സമീപമുള്ള മണ്ണ് നീക്കം ചെയ്യണമെന്ന് ഉത്തരവിറക്കിയിരുന്നുവെന്നും പ്രളയത്തേക്കാൾ സർക്കാരിന് പ്രധാന്യം കരിമണലിൽ ആണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. മുൻ അനുഭവം വെച്ച് മഴയെത്തുമ്പോൾ മണ്ണ് ഒഴുകിപ്പോകാതെ നോക്കണം എന്ന് ഉത്തരവിൽ പറയുന്നു. ഡാം കൈകാര്യം ചെയ്യേണ്ട വകുപ്പിന് എന്താണ് മണലിൽ കാര്യം എന്ന ചോദ്യം ഉയർത്തിക്കൊണ്ടാണ് പ്രളയം മനുഷ്യ നിർമിതമാണെന്ന ആരോപണങ്ങൾ […]
രണ്ടാഴ്ചത്തെ വെടിനിർത്തലിൽ ലെബനൺ ഉൾപ്പെടില്ലെന്ന് നെതന്യാഹൂ
ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ ധാരണയ്ക്ക് പിന്തുണ അറിയിച്ചെങ്കിലും രണ്ടാഴ്ചത്തെ വെടിനിർത്തലിൽ ലെബനൺ ഉൾപ്പെടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷമുള്ള ഇസ്രയേലിന്റെ ആദ്യ ഔദ്യോഗിക പ്രതികരണത്തിലാണ് നെതന്യാഹുവിന്റെ ഓഫീസ് നിലപാട് വ്യക്തമാക്കിയത്. ഇറാൻ യുഎസ് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ച പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ വാദങ്ങളെ തള്ളുന്ന നിലപാടാണ് നെതന്യാഹു സ്വീകരിച്ചിരിക്കുന്നത്. ലെബനണിലടക്കം വെടിനിർത്തൽ കരാർ ഉടനടി പ്രാബല്യത്തിൽ എത്തിയിട്ടുണ്ടെന്നാണ് ഷെഹബാസ് ഷെരീഫ് അറിയിച്ചിരുന്നത്.
സ്വകാര്യ ബസുകാർക്ക് ആശ്വാസം
സ്വകാര്യ ബസുകാർക്ക് ആശ്വാസം. ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളിലുള്ള അംഗീകാരമില്ലാത്ത ക്യാമറ മാറ്റി സ്ഥാപിക്കാത്തവർക്കെതിരേ ഉടൻ നടപടി വരില്ല. നേരത്തേ അനുവദിച്ച സമയം കഴിഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിക്ക് ഉത്തരവിറക്കാനാവാതെ വന്നതാണ് വാഹന ഉടമകൾക്ക് സഹായകമായത്. ഇനി പുതിയ സർക്കാർ വന്നശേഷമേ ഉത്തരവിറങ്ങൂ. അതുവരെ തൽസ്ഥിതി തുടരാനാണ് അതോറിറ്റിയുടെ തീരുമാനം.സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് മുന്നിലും പിന്നിലും അകത്തുമായി മൂന്ന് ക്യാമറ സ്ഥാപിക്കണമെന്നായിരുന്നു നിർദേശം.
കേരളം നാളെ പോളിങ്ങ് ബൂത്തിലെത്താനിരിക്കെ ഇന്ന് നിശബ്ദപ്രചാരണം
കേരളം നാളെ പോളിങ്ങ് ബൂത്തിലെത്താനിരിക്കെ ഇന്ന് നിശബ്ദപ്രചാരണം. വോട്ടര്‍മാരെ നേരിട്ട് കണ്ട് അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. ഇതിനിടെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി. അതത് മണ്ഡലങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള വിതരണ കേന്ദ്രങ്ങളില്‍ രാവിലെ എട്ട്മണി മുതലാണ് വിതരണം ആരംഭിച്ചത്. 48 മണിക്കൂര്‍ സൈലന്‍സ് പീരിയഡിനും പോള്‍ ദിവസത്തിലെ ഡ്രൈ ഡേ പ്രഖ്യാപനത്തിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 100 മീറ്റര്‍ പരിധിയില്‍ പ്രചാരണം, മൈക്ക്, ലൗഡ്സ്പീക്കര്‍ ഉപയോഗം എന്നിവയും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
