8 2

ഹെയര്‍ ഡൈകള്‍ കരളിന്റെ ആരോഗ്യത്തിന് ചിലപ്പോള്‍ പണിയാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദ്ഗധര്‍ പറയുന്നു. ഹെയര്‍ ഡൈകളില്‍, പ്രത്യേകിച്ച് കറുപ്പ് നിറമുള്ളവയില്‍, ‘പാരാ-ഫിനിലിന്‍ ഡയമീന്‍’എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ഉപയോഗിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചര്‍മ്മത്തിലൂടെ ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടുകയും കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്‌തേക്കാം. ഇത് കരള്‍ വീക്കം പോലുള്ള അവസ്ഥ ഉണ്ടാക്കാം. ഹെയര്‍ ഡൈകളില്‍ പ്രധാനമായും അമോണിയ, ഹൈഡ്രജന്‍ പെറോക്‌സൈഡ് തുടങ്ങിയ കഠിനമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയില്‍ അടങ്ങിയ പ്രകൃതിദത്ത എണ്ണ ഇല്ലാതാക്കാന്‍ കാരണമാകും. കാലക്രമേണ ഇത് മുടിയുടെ ആരോഗ്യം നശിപ്പിക്കാനും മുടി ദുര്‍ബലമാകാനും പൊട്ടിപോകാനും കാരണമാകും. മാത്രമല്ല, ഇടയ്ക്കിടെയുള്ള ബ്ലീച്ചിങും കളറിങും മുടിയുടെ പ്രോട്ടീന്‍ ഘടന നശിപ്പിക്കുന്നു. ഇത് മുടിയുടെ അറ്റം പിളരാനും അമിതമായ മുടി കൊഴിച്ചിലിനും കാരണമാകും. കെമിക്കല്‍ ഹെയര്‍ ഡൈകള്‍ ചിലരില്‍ തലയോട്ടിയിലെ ചൊറിച്ചില്‍, കടുത്ത അലര്‍ജി പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം. പാരാ-ഫിനിലിന്‍ ഡയമീന്‍ എന്ന സംയുക്തം കോണ്‍ടാക്റ്റ് ഡെര്‍മറ്റൈറ്റിസിന് കാരണമാകും. ചിലപ്പോള്‍ അലര്‍ജി തലയോട്ടിയില്‍ നീര്‍വീക്കം, വേദനാജനകമായ കുമിളകള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കാം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *