മലയാള സിനിമയിലെ ആദ്യ മ്യൂസിക്കല്‍ ഹൊറര്‍ കോമഡി ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ചിത്രമാണ് ‘കറക്കം’. ശ്രീനാഥ് ഭാസിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഫെമിന ജോര്‍ജ് ആണ് ചിത്രത്തില്‍ ശ്രീനാഥ് ഭാസിയുടെ നായികയായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്യുന്ന ‘കറക്കം’ ഉടന്‍ തന്നെ തീയേറ്ററുകളിലെത്തും. ശ്രീനാഥ് ഭാസി, ഫെമിന ജോര്‍ജ്ജ്, ഷൗണ്‍ റോമി, സിദ്ധാര്‍ത്ഥ് ഭരതന്‍, അഭിരാം രാധാകൃഷ്ണന്‍, പ്രവീണ്‍ ടി.ജെ. തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മിസ്റ്ററിയും ഹൊററും സംഗീതവുമായി ചേര്‍ത്തുവെക്കുന്ന ‘കറക്കം’, പ്രേക്ഷകര്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരു സിനിമാനുഭവം നല്‍കാനായി ഒരുങ്ങുകയാണ്.
