വിയറ്റ്നാമീസ് കാര്‍ നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് തങ്ങളുടെ മൂന്നാമത്തെ മോഡലായ വിഎഫ് എംപിവി 7 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 24.49 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ വില. ഔദ്യോഗിക വെബ്സൈറ്റ് വഴി 21,000 രൂപ നല്‍കി ബുക്ക് ചെയ്യാം. 60.1 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കുമായാണ് വാഹനം വിപണിയില്‍ എത്തിയത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 517 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. 201 ബിഎച്പി കരുത്തും 280 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ ആണ് കാറില്‍ ക്രമീകരിച്ചിരിക്കുന്നത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 9 സെക്കന്‍ഡില്‍ താഴെ സമയം മതി. ആറ് നിറങ്ങളില്‍ ഈ മോഡല്‍ ലഭ്യമാണ്. ഇക്കോ, നോര്‍മല്‍, സ്പോര്‍ട്സ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളിലും വാഹനം ലഭ്യമാണ്.
