കയല്‍ ചന്ദ്രനെ നായകനാക്കി രാജ ദുരൈ സിങ്കം സംവിധാനം ചെയ്യുന്ന ‘സിങ്ക’ എന്ന തമിഴ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മലയാളത്തിലെ പ്രിയ താരങ്ങളായ സിജാ റോസ്, മീനാക്ഷി രവീന്ദ്രന് എന്നിവരാണ് നായികമാരായി പ്രത്യക്ഷപ്പെടുന്നത്. ഒപ്പം ഒരു നായ്ക്കുട്ടിയും ഈ ചിത്രത്തിന്റെ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നു. ആദിത്യ കതിര്, പ്രശസ്ത മലയാള നടന് അരിസ്റ്റോ സുരേഷ് എന്നിവര്‍ക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളാണ് ടീസര്‍ നല്‍കുന്നത്. കഥയ്ക്കൊപ്പം തന്നെ സംഗീതത്തിനും പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗാനങ്ങള്‍ മനോജ് ചിന്നസ്വാമിയാണ് രചിച്ചിട്ടുള്ളത്.
‘സിങ്ക’ തമിഴ് ചിത്രത്തിന്റെ ടീസര്‍ എത്തി
