Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് ഡോണള്‍ഡ് ട്രംപ്

ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. പാകിസ്താന്റെ മധ്യസ്ഥതയിലും ചൈനയുടെ ഇടപെടലിലും രൂപപ്പെട്ട 10 പോയിന്റ് നിര്‍ദ്ദേശങ്ങള്‍ തുടര്‍ചര്‍ച്ചകള്‍ക്ക് പ്രായോഗികമായ നിര്‍ദ്ദേശങ്ങളാണെന്ന് ട്രംപ് വിലയിരുത്തി. ഇറാനിലെ പരമോന്നത നേതാവായ ആയത്തുള്ള മുജ്തബ ഖമേനിയാണ് ഈ വെടിനിര്‍ത്തല്‍ കരാറിന് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി അടുത്ത രണ്ടാഴ്ചത്തേക്ക് കപ്പലുകള്‍ക്ക് സുരക്ഷിത പാത ഒരുക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. വെള്ളിയാഴ്ച പാകിസ്താനിലെ ഇസ്‌ലാമബാദില്‍ ഇരു രാജ്യങ്ങളുംതമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അമേരിക്കയുമായുള്ള സൈനിക ഏറ്റുമുട്ടലിൽ ചരിത്രവിജയം നേടിയതായി ഇറാൻ

അമേരിക്കയുമായുള്ള ഏറ്റുമുട്ടലിനൊടുവിൽ തങ്ങൾ ചരിത്രവിജയം നേടിയതായി ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാകിസ്ഥാന്‍റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിൽ, രണ്ടാഴ്ചത്തെ വെടിനിർത്തലിന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സമ്മതിച്ചതിന് പിന്നാലെയാണ് ഇറാന്‍റെ ഈ അവകാശവാദം പുറത്തുവന്നത്. ഇറാൻ മുന്നോട്ടുവെച്ച പത്ത് ഇന പദ്ധതിയുടെ അടിസ്ഥാനത്തിൽ, രാജ്യത്തിന് മേൽ ചുമത്തിയിട്ടുള്ള പ്രാഥമികവും ദ്വിതീയവുമായ എല്ലാ ഉപരോധങ്ങളും നീക്കം ചെയ്യാൻ അമേരിക്ക തത്വത്തിൽ അംഗീകരിച്ചതായി സുപ്രീം കൗൺസിൽ വ്യക്തമാക്കി. കൂടാതെ, മേഖലയിലെ എല്ലാ സൈനിക താവളങ്ങളിൽ നിന്നും അമേരിക്കൻ പോരാട്ട വീര്യമുള്ള സേനയെ പിൻവലിക്കാനും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് വീണ്ടും വാദം കേൾക്കും

ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേൾക്കും. യുവതി പ്രവേശനത്തിൽ അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റാണെന്ന് കേന്ദ്രം ഇന്നലെ സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. ഇത് തിരുത്തണമെന്നതാണ് കേന്ദ്രസ‍ക്കാരിന്റെ നിലപാടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 8, ബുധനാഴ്ച

കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്. വോട്ടെടുപ്പു യന്ത്രങ്ങളുമായി പോളിംഗ് ഉദ്യോഗസ്ഥര്‍ ഇന്നുച്ചയോടെ വോട്ടെടുപ്പു കേന്ദ്രങ്ങളിലെത്തും. വാദ്യമേളങ്ങളും കൊടികളേന്തിയുള്ള ശക്തിപ്രകടനങ്ങളുമായി നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം. ഇനി നിശബ്ദ പ്രചരണം. കേരളത്തിന്റെ അടുത്ത അഞ്ചു വര്‍ഷത്തെ ഭരണത്തിനു 2.70 കോടി വോട്ടര്‍മാര്‍ നാളെ വിധിയെഴുതും. സമാധാന കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ ഇന്നു രാത്രി ഒരു നാഗരികത തന്നെ ഇല്ലാതാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പിലാണ് ഈ ഭീഷണി. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

    കേരള നിയമസഭ തിരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണു. ഇനി നിശബ്ദ പ്രചരണത്തിൻ്റെ മണിക്കൂറുകളാണ്. 2.71 കോടി വോട്ടർമാർ മറ്റന്നാൾ കേരളത്തിൻ്റെ അടുത്ത അഞ്ച് വർഷത്തെ ഭരണം ആര് വേണമെന്ന് തീരുമാനിക്കും.മൂന്നാഴ്ച നീണ്ടുനിന്ന പരസ്യ പ്രചാരണത്തിൻ്റെ അവസാന ലാപ്പിൽ സംസ്ഥാനമാകെ ആവേശം നിറഞ്ഞിരുന്നു .   കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും. എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം. യുഡിഎഫ് പ്രവർത്തകർ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ കല്ലെറിയുകയായിരുന്നു. പിന്നാലെ കൂട്ടത്തല്ല് ഉണ്ടാകുകയും […]

Posted inലേറ്റസ്റ്റ്

ഇറാനിലുള്ള ഇന്ത്യാക്കാർക്ക് അതീവ ജാഗ്രതാ നിർദേശം

ഇറാനിലുള്ള ഇന്ത്യാക്കാർക്ക് അതീവ ജാഗ്രതാ നിർദേശം. സുരക്ഷാ വെല്ലുവിളികൾ കണക്കിലെടുത്ത് ഇറാനിലുള്ള മുഴുവൻ ഇന്ത്യൻ പൗരന്മാ അടുത്ത 48 മണിക്കൂർ നേരം വീടിനുള്ളിൽ തന്നെ സുരക്ഷിതമായി ഇരിക്കണമെന്ന് ടെഹ്റാനിലെ ഇന്ത്യൻ എംബസി കർശനമായി നിർദ്ദേശിച്ചു. വരും മണിക്കൂറുകളിൽ അമേരിക്കയുടെ ഭാഗത്ത് നിന്ന് ആക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ കെട്ടിടങ്ങൾക്കുള്ളിൽ തന്നെ കഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അത്യാവശ്യ ഘട്ടത്തിലല്ലാതെ പുറത്തിറങ്ങരുതെന്നാണ് നിർദേശം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രേവന്ത് റെഡ്ഡി അപമാനിച്ചത് കേരള ജനതയെ കൂടിയെന്ന് മന്ത്രി വി ശിവൻകുട്ടി

കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ കോൺഗ്രസ്‌ നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡി അപമാനിച്ചത് പിണറായി വിജയൻ എന്ന വ്യക്തിയെ മാത്രമല്ല, മറിച്ച് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെയും ഈ നാടിന്‍റെ അഭിമാനകരമായ പാരമ്പര്യത്തെയുമാണ്. രേവന്ത് റെഡ്ഡിയ്ക്ക് ഇക്കാര്യത്തിൽ വഴി കാട്ടുന്നത് കേരളത്തിൽ നിന്നുള്ള കോൺഗ്രസ്‌ നേതാക്കളാണ്.എബിവിപിയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് സംഘപരിവാർ മനസുമായി കോൺഗ്രസിലെത്തിയ രേവന്ത് റെഡ്ഡിയിൽ നിന്ന് ഇതിൽ കൂടുതൽ മാന്യത പ്രതീക്ഷിക്കുന്നില്ല.ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തെ […]

Posted inബിസിനസ്സ്

വിമാന യാത്രാനിരക്ക് വര്‍ധിപ്പിച്ച് എയര്‍ഇന്ത്യ

ആഗോളതലത്തില്‍ വിമാന ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍, ആഭ്യന്തര-അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്കുള്ള ഫ്യുവല്‍ സര്‍ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ എയര്‍ ഇന്ത്യ. പരിഷ്‌കരിച്ച നിരക്കുകള്‍ ഏപ്രില്‍ 8 മുതല്‍ പ്രാബല്യത്തില്‍ വരും. ആഭ്യന്തര റൂട്ടുകളില്‍ 500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 299 രൂപയും, 501 മുതല്‍ 1,000 കിലോമീറ്റര്‍ വരെ 399 രൂപയും ഫ്യുവല്‍ സര്‍ചാര്‍ജ് നല്‍കണം. 2,000 കിലോമീറ്ററിന് മുകളിലുള്ള റൂട്ടുകളില്‍ 899 രൂപ വരെയാണ് അധികമായി നല്‍കേണ്ടി വരിക. അന്താരാഷ്ട്ര റൂട്ടുകളില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് 50 ഡോളറും, […]

Posted inടെക്നോളജി

ഫേസ് ഐഡി ഫീച്ചറുമായി പേടിഎം

ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പുതിയ ഫീച്ചറുമായി പേടിഎം. യുപിഐ പേയ്‌മെന്റുകള്‍ അപ്രൂവ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫേസ് ഐഡി ഉപയോഗിക്കാന്‍ അനുവദിക്കുന്നതാണ് ഫീച്ചര്‍. ഇനി ഓരോ ഇടപാടിനും ഉപയോക്താക്കള്‍ക്ക് പിന്‍ ടൈപ്പ് ചെയ്യേണ്ട ആവശ്യമില്ല. വേഗത്തില്‍ ടാപ്പ് ചെയ്യുകയോ അല്ലെങ്കില്‍ ഫേസ് ഡിറ്റക്ഷന്‍ ഉപയോഗിച്ചും ഇടപാടുകള്‍ പൂര്‍ത്തിയാക്കാം. ഏപ്രില്‍ 1 മുതല്‍ റിസര്‍വ് ബാങ്ക് പുതിയ ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ നിയമങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് പേയ്‌മെന്റുകള്‍ സുഗമവും കൂടുതല്‍ സുരക്ഷിതവുമാക്കുന്നതിനായി പേടിഎം ഈ അപ്‌ഡേറ്റ് പുറത്തിറക്കിയത്. […]

Posted inവിനോദം

100 കോടി ക്ലബ്ബിലേക്ക് കുതിച്ച് ‘വാഴ 2’

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമാസ്വാദകരുടെ കണ്ണും മനവും നിറച്ച സിനിമയായി മാറിയിരിക്കുകയാണ് ‘വാഴ 2’. ഒരുകൂട്ടം സോഷ്യല്‍ മീഡിയ താരങ്ങള്‍ക്കൊപ്പം സീനിയര്‍ താരങ്ങളും ഒന്നിച്ചെത്തി ഞെട്ടിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ തേരോട്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആദ്യദിനം കേരളത്തില്‍ നിന്നുമാത്രം 5 കോടിയിലധികം രൂപ നേടിയ ചിത്രം അഞ്ചാം ദിനം എത്തുമ്പോള്‍, ആഗോളതലത്തില്‍ 100 കോടി രൂപയുടെ അടുത്തേക്ക് കുതിക്കുന്നു. വാഴ 2ന്റെ അണിയറപ്രവര്‍ത്തകര്‍ നല്‍കിയ വിവരം പ്രകാരം ചിത്രം 80 കോടി രൂപ ആഗോള തലത്തില്‍ നേടി. […]