Screenshot 2026 04 18 18 12 33 607 com.android.chrome edit

അമേരിക്കയുമായി അടുത്ത ഘട്ട ചർച്ചകൾക്ക് തീയതി നിശ്ചയിച്ചിട്ടില്ലെന്നും കൃത്യമായ ചട്ടക്കൂട് രൂപീകരിക്കുന്നത് വരെ പുതിയ കൂടിക്കാഴ്ചകൾ ഉണ്ടാകില്ലെന്നും ഇറാൻ . ചർച്ചകൾ പരാജയപ്പെടുന്നത് സംഘർഷം വഷളാക്കുമെന്നതിനാൽ, വെടിനിർത്തൽ ലംഘിച്ചാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അമേരിക്കയ്ക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്കയുമായി അടുത്ത ഘട്ട ചർച്ചകൾക്ക് തീയതി നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സയീദ് ഖത്തീബ്‌സാദെ പറഞ്ഞു. ചർച്ചകൾക്കായി ഒരു കൃത്യമായ ചട്ടക്കൂട് രൂപീകരിക്കുന്നത് വരെ പുതിയ കൂടിക്കാഴ്ചകൾ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ വാരാന്ത്യത്തിൽ ചർച്ചകൾ നടന്നേക്കുമെന്ന് സൂചന നൽകിയിരുന്നെങ്കിലും ഇത് തള്ളുകയാണ് ഇറാൻ. ബുധനാഴ്ചയ്ക്കകം കരാർ ആയില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *