സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി നടന്ന വൻ വ്യോമാക്രമണ നീക്കങ്ങൾ പ്രതിരോധ സേന തകർത്തു. എണ്ണ നഗരമായ ജുബൈലിൽ ഇന്ന് (ചൊവ്വാഴ്ച) പുലർച്ചെയുണ്ടായ ആക്രമണങ്ങളിൽ 11 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളുമാണ് തകർത്തതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. മിസൈലുകൾ തകർക്കപ്പെട്ടതിനെത്തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ പ്രധാനപ്പെട്ട ഊർജ്ജ നിലയങ്ങളുടെ പരിസര പ്രദേശങ്ങളിൽ പതിച്ചിട്ടുണ്ട്. സംഭവത്തിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം അധികൃതർ വിശദമായി വിലയിരുത്തി വരികയാണ്.
ശബരിമലയിലെ യുവതീ പ്രവേശനത്തിൽ അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റെന്ന് കേന്ദ്രം
ശബരിമലയിലെ യുവതീ പ്രവേശനത്തിൽ അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റെന്ന് കേന്ദ്രം. ഇത് തിരുത്തണമെന്നാണ് നിലപാടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. മതത്തിൻ്റെ അനിവാര്യ ഘടകമെന്തെന്ന് കോടതികൾ മാത്രം തീരുമാനിക്കുന്നത് ഉചിതമല്ലെന്നും തുഷാർ മേത്ത വാദം ഉന്നയിച്ചു. അതേസമയം സ്ത്രീകൾക്ക് ആർത്തവ സമയത്ത് ഇപ്പോഴും തൊട്ടുകൂടായ്മ നിലനിൽക്കുന്നു എന്ന ജസ്റ്റിസ് നാഗരത്ന നീരീക്ഷിച്ചു.മതപണ്ഡിതരുടെ അഭിപ്രായങ്ങൾ ഇക്കാര്യത്തിൽ തേടിയാണ് തീരുമാനങ്ങളെടുക്കേണ്ടത്. സമൂഹത്തിന് എതിരായുള്ള മതാചാരങ്ങൾ ഉണ്ടെങ്കിൽ നിയനിർമ്മാണ സഭകൾക്കാണ് നിയന്ത്രിക്കാൻ അവകാശമെന്നും കേന്ദ്രം വ്യക്തമാക്കി. […]
മഹാപ്രളയം മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്നുള്ള ശബ്ദരേഖയിലെ ഉള്ളടക്കം സംബന്ധിച്ച് യുഡിഎഫ് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് കെസി വേണുഗോപാല്‍
മഹാപ്രളയം മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്നു വെളിപ്പെടുത്തുന്ന മന്ത്രിയുടെ ശബ്ദരേഖയിലെ ഉള്ളടക്കം സംബന്ധിച്ച് യുഡിഎഫ് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പ്രളയമുണ്ടാക്കാന്‍ വേണ്ടി അണക്കെട്ടുകള്‍ അടച്ചിട്ടുവെന്നാണ് മന്ത്രിയുടെ ശബ്ദരേഖ. ഇത് കേട്ട് താന്‍ ഞെട്ടിത്തരിച്ച് പോയെന്നും കേരളത്തെ കൃത്രിമ പ്രളയത്തിലേക്ക് വലിച്ചിഴച്ചവര്‍ അതിന് സമാധാനം പറയേണ്ടി വരുമെന്നും വേണുഗോപാല്‍ പറഞ്ഞു.
രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നീ പോ മോനേ വിജയാ എന്ന പരാമർശത്തിന് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡിയർ ശ്രീ രേവന്ത് റെഡ്ഡി എന്ന അഭിസംബോധനയോടെ തുടങ്ങുന്ന കത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അക്കമിട്ട് മുഖ്യമന്ത്രി നിരത്തുന്നുണ്ട്. പോകും, മുന്നോട്ട് തന്നെ പോകും നവകേരള സൃഷ്ടിയിലൂടെ എല്ലാവർക്കും മാതൃക കാട്ടി മുന്നോട്ട് തന്നെ പോകും എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. ഡാഷ് മോൻ പരാമര്‍ശം വിവാദമായതോടെയാണ് ഡിയർ രേവന്ത് റെഡ്ഡിയെന്ന് അഭിസംബോധന ചെയ്യുന്ന മറുപടി […]
ഭവന പദ്ധതിക്കായി കോൺഗ്രസ് നടത്തിയ പണ പിരിവിനെതിരെ ദുരന്തബാധിതരുടെ പരാതി
ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തിയ പണ പിരിവിനെതിരെ ദുരന്തബാധിതരുടെ പരാതി. വീട് വാഗ്ദാനം നൽകി പൊതു ജനങ്ങളിൽ നിന്ന് പണം പിരിച്ച് വഞ്ചിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ, കെ പഇ സി സി പ്രസിഡണ്ട് സണ്ണി ജോസഫ് , കെ സുധാകരൻ എന്നിവർക്കെതിരെ മേപ്പാടി പൊലീസിൽ പരാതി നൽകി. വീട് വാഗ്ദാനം നൽകി ആപ്പ് വഴി പണം പിരിച്ചെങ്കിലും വഞ്ചിച്ചുവെന്ന് ദുരന്തബാധിതർ പറഞ്ഞു.
സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 7, ചൊവ്വാഴ്ച
സംസ്ഥാനത്ത് പരസ്യ പ്രചരണം ഇന്ന് വൈകിട്ട് 6 മണിക്ക് അവസാനിക്കും. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി, വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് 48 മണിക്കൂര്‍ മുമ്പ് പാലിക്കേണ്ട കര്‍ശനമായ നിയന്ത്രണങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു ഖേല്‍ക്കര്‍. പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരുടെയും പോളിംഗ് സംവിധാനങ്ങളുടെയും കണക്ക് പുറത്തുവിട്ട് രത്തന്‍ യു ഖേല്‍ക്കര്‍. പോളിംഗ് ദിനമായ ഏപ്രില്‍ 9ന് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിനായി 30,471 പോളിംഗ് സ്റ്റേഷനുകളും 24 ഓക്സിലറി ബൂത്തുകളും […]
മദ്ധ്യാഹ്‌ന വാർത്തകൾ
സംസ്ഥാനത്ത് പരസ്യ പ്രചരണം ഇന്ന് വൈകിട്ട് 6 മണിക്ക് അവസാനിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ രത്തൻ യു ഖേൽക്കർ. സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി, വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് 48 മണിക്കൂർ മുമ്പ് പാലിക്കേണ്ട കർശനമായ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് മുന്നോടിയായി വോട്ടർമാരുടെയും പോളിംഗ് സംവിധാനങ്ങളുടെയും കണക്ക് പുറത്തുവിട്ട് രത്തൻ യു ഖേൽക്കർ. പോളിംഗ് ദിനമായ ഏപ്രിൽ 9ന് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിനായി 30,471 പോളിംഗ് സ്റ്റേഷനുകളും 24 ഓക്സിലറി ബൂത്തുകളും […]
കല്യാണ്‍ ജുവലേഴ്സ് വരുമാനത്തില്‍ 64% വര്‍ധന
2025-26 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ കല്യാണ്‍ ജുവലേഴ്സിന്റെ ഏകീകൃത വരുമാനത്തില്‍ 64 ശതമാനത്തിന്റെ വര്‍ധന. പ്രധാന വിപണികളിലെല്ലാം സെയിം സ്റ്റോര്‍ സെയില്‍സ് ഗ്രോത്ത് 45 ശതമാനത്തിന് മുകളിലായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ബിസിനസ് വരുമാനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 43 ശതമാനം വര്‍ധനവുണ്ടായി. രാജ്യാന്തര പ്രവര്‍ത്തനങ്ങളിലെ വരുമാന വളര്‍ച്ചയും 45 ശതമാനമായി. മിഡില്‍ ഈസ്റ്റ് മേഖലയില്‍ മാത്രം ഏകദേശം 39 ശതമാനം വരുമാന വളര്‍ച്ച നേടി. കമ്പനിയുടെ അന്താരാഷ്ട്ര ബിസിനസ് 33 ശതമാനം വരുമാന വളര്‍ച്ച രേഖപ്പെടുത്തി. […]
മൈന്‍ഡ്സ്പ്രിന്റിനെ ഏറ്റെടുത്ത് വിപ്രോ
ഇന്ത്യന്‍ ഐടി സേവന രംഗത്തെ പ്രമുഖ സ്ഥാപനമായ വിപ്രോ, സിംഗപ്പൂര്‍ ആസ്ഥാനമായ ഐടി-ഡിജിറ്റല്‍ സര്‍വീസ് കമ്പനിയായ മൈന്‍ഡ്സ്പ്രിന്റിനെ 375 മില്യണ്‍ ഡോളറിന് (ഏകദേശം 3,400 കോടി രൂപ)ക്ക് ഏറ്റെടുക്കാന്‍ കരാര്‍ ഒപ്പുവച്ചു. ഈ ഇടപാട് ഓളം ഗ്രൂപ്പുമായി ഒപ്പുവച്ച വലിയ തന്ത്രപരമായ കരാറിന്റെ ഭാഗമാണ്. സിംഗപ്പൂരിലെ പ്രമുഖ ഭക്ഷ്യ-കൃഷി വ്യവസായ കമ്പനിയായ ഓളം ഗ്രൂപ്പുമായി വിപ്രോ എട്ട് വര്‍ഷത്തെ തന്ത്രപരമായ ഐടി ട്രാന്‍സ്ഫോര്‍മേഷന്‍ കരാര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഈ കരാറിന്റെ ആകെ മൂല്യം 1 ബില്യണ്‍ ഡോളര്‍ (9,000 […]
ഷെയ്ന്‍ നിഗം പോലീസ് വേഷത്തില്‍, ‘ദൃഢം’ ട്രെയ്ലര്‍
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഷെയ്ന്‍ നിഗം പോലീസ് യൂണിഫോമില്‍ വീണ്ടുമെത്തുന്ന ‘ദൃഢം’ സിനിമയുടെ ട്രെയ്ലര്‍ പുറത്ത്. വേറിട്ട പോലീസ് കഥാപാത്രമായി ഷെയ്ന്‍ എത്തുന്നതാണ് ചിത്രം. ഒരു വ്യക്തിയുടെ തികച്ചും റിയലിസ്റ്റിക്കായ യാത്രയെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ലളിതവും സത്യസന്ധവുമായ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഷോബി തിലകന്‍, കോട്ടയം രമേഷ്, ദിനേശ് പ്രഭാകര്‍, നന്ദന്‍ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, മാത്യു വര്‍ഗീസ്, ജോജി കെ. ജോണ്‍, ബിട്ടോ ഡേവിസ്, […]
