സ്വര്‍ണം ഇറക്കുമതി സംബന്ധിച്ച് നിലനിന്ന ആശയക്കുഴപ്പം അക്ഷയതൃതീയയ്ക്ക് രണ്ടുനാള്‍ മാത്രം ശേഷിക്കേ നീക്കി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലേക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ അനുമതിയുള്ള 17 ബാങ്കുകളുടെ പട്ടിക കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ടു. ഫെഡറല്‍ ബാങ്ക്, എസ്ബിഐ, ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി, ഡോയിച് ബാങ്ക്, ഐസിഐസിഐ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, കരൂര്‍ വൈശ്യ ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന, യെസ് ബാങ്ക് തുടങ്ങി 15 ബാങ്കുകള്‍ക്കാണ് സ്വര്‍ണം, വെള്ളി എന്നിവ ഇറക്കുമതി ചെയ്യാന്‍ അനുമതി. യൂണിയന്‍ ബാങ്ക്, എസ്‌ബെര്‍ ബാങ്ക് എന്നീ 2 ബാങ്കുകള്‍ക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ മാത്രമാണ് അനുമതിയുള്ളത്. പുതിയ വിജ്ഞാപനം അനുസരിച്ച് 2029 മാര്‍ച്ച് 31 വരെയാണ് ഇറക്കുമതിക്ക് അനുമതിയുളളത്.
ഈ 17 ബാങ്കുകള്‍ക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യാം!
