6 24

ആപ്പിളിന്റെ ഇന്ത്യന്‍ വിതരണക്കാര്‍ ചൈനയിലേക്ക് കയറ്റി അയച്ചത് ഐഫോണ്‍ അടക്കമുള്ളവയുടെ 2.5 ബില്യണ്‍ (250 കോടി) ഡോളര്‍ മൂല്യമുള്ള ഘടകങ്ങള്‍. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍നിന്ന് ചൈനയിലേക്കുള്ള ഇലക്ട്രോണിക്സ് കയറ്റുമതി 3.5 ബില്യണ്‍ (350 കോടി) ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. ജനുവരിയില്‍ കയറ്റുമതി 2.8 ബില്യണ്‍ ഡോളറില്‍ എത്തിക്കഴിഞ്ഞു. 2025ലെ ഏകദേശം 920 മില്യണ്‍ (92 കോടി) ഡോളറില്‍ നിന്ന് കുത്തനെയുണ്ടായ വര്‍ധനയാണിത്. ഫോക്സ്‌കോണ്‍, ടാറ്റ ഇലക്ട്രോണിക്സ്, ടാറ്റയുടെ ഉടമസ്ഥതയിലുള്ള പെഗാട്രോണ്‍ ടെക്നോളജി ഇന്ത്യ, മോത്തര്‍സണ്‍, സല്‍ക്കോമ്പ്, ട്രില്‍ ബാംഗ്ലൂര്‍, യൂസാന്‍ ടെക്നോളജി തുടങ്ങി നിരവധി ആപ്പിള്‍ വിതരണക്കാരാണ് ചൈനയിലേക്ക് കയറ്റുമതി ചെയ്തത്. മറ്റ് മേഖലകളില്‍ നിന്നുള്ള ഡാറ്റ ലഭ്യമാകുമ്പോള്‍ ചൈനയിലേക്കുള്ള ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി 18 ബില്യണ്‍ (1800 കോടി) ഡോളര്‍ കവിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *