അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണി പരിഹസിച്ച് തള്ളി ഇറാൻ. ഹോർമൂസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനെ ഒറ്റരാത്രി കൊണ്ട് ഇല്ലാതാക്കുമെന്നായിരുന്നു ഭീഷണി. ട്രംപിന്‍റേത് ഭ്രാന്തൻ പരാമർശങ്ങളാണെന്നും വീണ്ടുവിചാരമില്ലാത്ത ഭീഷണികൾ അമേരിക്കയുടെ അപമാനം ഇല്ലാതാക്കില്ലെന്നും ഇറാൻ സൈനിക നേതൃത്വം പരിഹസിച്ചു. അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദ്ദേശം ഇറാൻ തള്ളിയതിന് പിന്നാലെയാണ് കടുത്ത ഭാഷയിലുള്ള മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്.
കൊട്ടാരക്കരയിൽ വിസ്മയം ഉണ്ടാകുമെന്ന് അയിഷാ പോറ്റി
തന്‍റെ ജയം ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞെന്നും കൊട്ടാരക്കരയിൽ വിസ്മയം ഉണ്ടാകുമെന്നും അയിഷാ പോറ്റി. ഫലം വരുമ്പോൾ അതറിയാമെന്നും അയിഷാ പോറ്റി പറഞ്ഞു. തനിക്കെതിരായ വ്യക്തി അധിക്ഷേപം പിള്ളേരുടെ അറിവുകേടാണെന്നും, കെ എൻ ബാലഗോപാലിന്‍റെ വഞ്ചനയും ആരും അംഗീകരിക്കില്ല വി എസിനോട് വഞ്ചന കാട്ടിയത് ആരെന്ന് എല്ലാവർക്കും അറിയാമെന്നും താൻ രാഷ്ട്രീയ വഞ്ചന നടത്തിയിട്ടില്ല രാഷ്ട്രീയ വഞ്ചന നടത്തിയതിന്‍റെ കുറ്റബോധം സിപിഎമ്മിനെ ബാധിക്കുമെന്നും അയിഷ പോറ്റി പറഞ്ഞു.
കർശന നിയന്ത്രണങ്ങളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
ഇന്ന് വൈകിട്ട് 6 മണിക്ക് സംസ്ഥാനത്ത് പരസ്യ പ്രചരണം അവസാനിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ രത്തൻ യു കേൽക്കർ. സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി, വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് 48 മണിക്കൂർ മുമ്പ് പാലിക്കേണ്ട കർശനമായ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത പുറത്തുനിന്നുള്ള രാഷ്ട്രീയ പ്രവർത്തകരും പാർട്ടി ഭാരവാഹികളും പ്രചാരണ സമയം അവസാനിച്ചാലുടൻ മണ്ഡലം വിട്ടു പോകേണ്ടതാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പൊതുജനങ്ങളും ഈ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്ന് […]
പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 7, ചൊവ്വാഴ്ച
ഇറാനെ ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കുമെന്നും ചിലപ്പോള്‍ ആ രാത്രി നാളെയായേക്കാമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇറാന്‍ തള്ളിയതിനു പിറകേയാണു ഭീഷണി. ഹോര്‍മുസ് ഇന്നു പൂര്‍ണമായും തുറക്കണം. അന്ത്യശാസന സമയം ഇനി നീട്ടില്ല. അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്യവേയാണ് ട്രംപ് ഭീഷണി മുഴക്കിയത്. സാത്തന്‍കുളം ലോക്കപ്പ് ഇരട്ടക്കൊലക്കേസില്‍ ഒമ്പതു പോലീസുകാര്‍ക്കു വധശിക്ഷ. ആറു വര്‍ഷം മുന്‍പ് തമിഴ്നാട്ടിലെ തൂത്തുക്കുടി സാത്തക്കുളം പോലീസ് സ്റ്റേഷനില്‍ വ്യാപാരി പി.ജയരാജും മകന്‍ ജെ.ബെനിക്സും പൊലീസ് കസ്റ്റഡിയില്‍ മരിച്ച […]
രാത്രി വാർത്തകൾ
സാത്തന്‍കുളം ലോക്കപ്പ് ഇരട്ടക്കൊലക്കേസില്‍ ഒമ്പതു പോലീസുകാര്‍ക്കു വധശിക്ഷ. ആറു വര്‍ഷം മുന്‍പ് തമിഴ്നാട്ടിലെ തൂത്തുക്കുടി സാത്തക്കുളം പോലീസ് സ്റ്റേഷനില്‍ വ്യാപാരി പി.ജയരാജും മകന്‍ ജെ.ബെനിക്സും പൊലീസ് കസ്റ്റഡിയില്‍ മരിച്ച കേസിലാണ് മധുര ജില്ലാ കോടതി വധശിക്ഷ വിധിച്ചത്. കോവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മൊബൈല്‍ ഷോപ്പ് തുറന്നതിന് 2020 ജൂണ്‍ 19 നാണ് ഇരുവരേയും പൊലീസ് അറസ്റ്റു ചെയ്തത്. സിബിഐ അന്വേഷിച്ച കേസില്‍ ഒരു ഇന്‍സ്‌പെക്ടര്‍ രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കം പത്തു പേര്‍ക്കെതിരേയാണു […]
സാത്തന്‍കുളം ലോക്കപ്പ് ഇരട്ടക്കൊലക്കേസില്‍ ഒമ്പതു പോലീസുകാര്‍ക്കു വധശിക്ഷ
സാത്തന്‍കുളം ലോക്കപ്പ് ഇരട്ടക്കൊലക്കേസില്‍ ഒമ്പതു പോലീസുകാര്‍ക്കു വധശിക്ഷ. ആറു വര്‍ഷം മുന്‍പ് തമിഴ്നാട്ടിലെ തൂത്തുക്കുടി സാത്തക്കുളം പോലീസ് സ്റ്റേഷനില്‍ വ്യാപാരി പി.ജയരാജും മകന്‍ ജെ.ബെനിക്സും പൊലീസ് കസ്റ്റഡിയില്‍ മരിച്ച കേസിലാണ് മധുര ജില്ലാ കോടതി വധശിക്ഷ വിധിച്ചത്. കോവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മൊബൈല്‍ ഷോപ്പ് തുറന്നതിന് 2020 ജൂണ്‍ 19 നാണ് ഇരുവരേയും പൊലീസ് അറസ്റ്റു ചെയ്തത്. സിബിഐ അന്വേഷിച്ച കേസില്‍ ഒരു ഇന്‍സ്‌പെക്ടര്‍ രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കം പത്തു പേര്‍ക്കെതിരേയാണു കേസെടുത്തത്.
വിറ്റുവരവില്‍ 6.44 ശതമാനത്തിന്റെ വര്‍ധനയുമായി മില്‍മ
പാല്‍ സംഭരണത്തിലും വിപണനത്തിലും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണനത്തിലും നേട്ടമുണ്ടാക്കി മില്‍മ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ 4,624.21 കോടി രൂപ വിറ്റുവരവ് നേടി. 2024-25ല്‍ ഇത് 4,344.60 കോടി രൂപയായിരുന്നു. 6.44 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. പാല്‍ സംഭരണത്തില്‍ 12.89 ശതമാനത്തിന്റെയും പാല്‍ വിപണനത്തില്‍ 4.30 ശതമാനത്തിന്റെയും വര്‍ധന രേഖപ്പൈടുത്തി. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിദിനം 12,56,892 ലിറ്റര്‍ പാലാണ് മില്‍മ സംഭരിച്ചത്. 2024-25ല്‍ ഇത് 11,13,413 ലിറ്റര്‍ ആയിരുന്നു. 1,43,479 ലിറ്ററിന്റെ വര്‍ധനവാണുള്ളത്. കഴിഞ്ഞ സാമ്പത്തിക […]
നോയ്‌സ് ക്യാന്‍സലേഷന്‍ ഫീച്ചര്‍ വാട്സ്ആപ്പില്‍
വാട്സ്ആപ്പില്‍ വോയ്‌സ്, വീഡിയോ കോളുകള്‍ക്കായി നോയ്‌സ് ക്യാന്‍സലേഷന്‍ ഫീച്ചര്‍ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. സംഭാഷണങ്ങള്‍ക്കിടയിലുള്ള പശ്ചാത്തല ശബ്ദങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫീച്ചര്‍ കൊണ്ടുവരുന്നത്. സംസാരിക്കുന്ന ആളുടെ ശബ്ദത്തെ ബാധിക്കാതെ ആംബിയന്റ് ശബ്ദങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യുന്നതാണ് ഫീച്ചര്‍. വാഹനങ്ങുടെ ശബ്ദം, കാറ്റ് അല്ലെങ്കില്‍ തിരക്കേറിയ സ്ഥലങ്ങളിലെ മറ്റുള്ളവരുടെ സംസാരം എന്നിവ ഇല്ലാതാക്കും. സെറ്റിങ്സ് സ്വമേധയാ ക്രമീകരിക്കുകയോ ബാഹ്യ ഉപകരണങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യാതെ, സംഭാഷണങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ എളുപ്പമാക്കുകയാണ് ചെയ്യുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ചില ബീറ്റ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ കോളിങ് […]
ഇടവേളക്കുശേഷം സുഹാസിനി ‘അഞ്ചാം പ്രമാണ’ത്തില്‍
നീണ്ടൊരു ഇടവേളക്കുശേഷം സുഹാസിനി മണിരത്‌നം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാള ചിത്രമാണ് ‘അഞ്ചാം പ്രമാണം’. ചിത്രത്തിന്റെ ചിത്രീകരണം കൊടുങ്ങല്ലൂരിനടുത്ത് പൊയ്യയില്‍ ആരംഭിച്ചു. ജയ് ദേവ് സംവിധാനം ചെയ്യുന്ന ഇ ചിത്രം റൂബി എന്‍ഡവര്‍ നിര്‍മ്മിക്കുന്നു. സൈക്കോളജി ത്രില്ലര്‍ ജോണറില്‍ ഒരുക്കുന്ന ഈ ചിത്രം എണ്‍പതു കാലഘട്ടങ്ങളിലെ പുരാതനവും, സമ്പത്തും പ്രതാപം നിറഞ്ഞ തുമായ ഒരു സുറിയാനി ക്രിസ്റ്റ്യന്‍ കുടുംബത്തിന്റെ കഥ പറയുന്നു. ഈ തറവാട്ടിലെ കേന്ദ്ര കഥാപാത്രമായ ഗ്രേസിയെയാണ് സുഹാസിനി അവതരിപ്പിക്കുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായ ആനിയെ […]
അക്ഷയ്കുമാര്‍, പ്രിയദര്‍ശന്‍ ചിത്രം ‘ഭൂത് ബംഗ്ല’ ട്രെയിലര്‍
പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം അക്ഷയ്കുമാറും പ്രിയദര്‍ശനും ഒന്നിക്കുന്ന ‘ഭൂത് ബംഗ്ല’ ട്രെയിലര്‍ എത്തി. ചിത്രം ഹൊറര്‍ കോമഡി ഗണത്തില്‍പെടുന്നു. ഇത് ഏഴാം തവണയാണ് അക്ഷയ്കുമാറും പ്രിയദര്‍ശനും ഒന്നിച്ചെത്തുന്നത്. പ്രിയദര്‍ശനും അക്ഷയ് കുമാറും ഒന്നിച്ച ‘ഭൂല്‍ ഭുലയ്യ’ ചിത്രീകരിച്ച അതേ ലൊക്കേഷനിലാണ് പുതിയ ചിത്രമായ ‘ഭൂത് ബംഗ്ല’യും ചിത്രീകരിച്ചിരിക്കുന്നത്. ജയ്പൂരിലെ ചോമു പാലസ് ആണ് പ്രസ്തുത ലൊക്കേഷന്‍. ജയ്പൂര്‍ കൂടാതെ മുംബൈയും ലണ്ടനും ചിത്രത്തിന്റെ ലൊക്കേഷനുകളാണ്. വിഎഫ്എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണ് ഇത്. അക്ഷയ് കുമാറിനൊപ്പം വമിഖ […]
