പ്രധാനമന്ത്രി നരേന്ദ്രമോദിയെ മജീഷ്യനോട് ഉപമിച്ച് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി. 2023 ൽ തന്നെ വനിതാ സംവരണ ബിൽ പാസാക്കിയതാണ്, മജീഷ്യനും ബിസിനസുകാരനും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാം. മജീഷ്യന്റെ എല്ലാ ചരിത്രവും അറിയാവുന്ന യഥാർത്ഥ ശക്തി മറഞ്ഞിരിക്കുകയാണ്. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കാനാണ് നോക്കുന്നത് ഇത് രാജ്യവിരുദ്ധ നീക്കമാണെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം, മാജിക്കും ഭൂതവുമൊക്കെ പ്രസംഗത്തിൽ നിന്ന് ഒഴിവാക്കാൻ സ്പീക്കർ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. പാർലമെൻറ് മര്യാദ പാലിക്കണം എന്ന് സ്പീക്കർ പറഞ്ഞതോടെ പ്രതിപക്ഷവും ഭരണ പക്ഷവും ഏറ്റുമുട്ടി.
രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ ലോക്സഭയിൽ ബിജെപി പ്രതിഷേധം
