Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ജി സുധാകരൻ നടത്തിയ ജാതി അധിക്ഷേപത്തിൽ പ്രതികരണവുമായി സി എസ് സുജാത

    ജി സുധാകരൻ നടത്തിയ ജാതി അധിക്ഷേപത്തിൽ പ്രതികരണവുമായി സി എസ് സുജാത. സുധാകരനെപ്പോലെ ഒരാൾ അങ്ങനെ ഒരു പരാമർശം നടത്താൻ പാടില്ലായിരുന്നു, സുധാകരൻ സിപിഎമ്മിന്റെ ഭാഗമായി മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. താനിപ്പോഴും സിപിഎം ആണെന്നും അതുകൊണ്ട് സലാമിന്റെ വിജയത്തിനു വേണ്ടി പ്രവർത്തിക്കുന്നുവെന്നും സുജാത കൂട്ടിച്ചേർത്തു. അമ്പലപ്പുഴയിലെ എല്ലാ വീടുകളും അറിയാം. ജാതിക്കും മതത്തിനും അപ്പുറം എല്ലാവരുമായി നല്ല ബന്ധമുണ്ട്. അമ്പലപ്പുഴയിലെ എല്ലാ വീട്ടിലും പോകാൻ സ്വാതന്ത്ര്യമുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വോട്ട് ചോദിക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരെ ആക്രമിച്ചതായി പരാതി

വോട്ട് ചോദിക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരെ ആക്രമിച്ചതായി പരാതി. കാസര്‍കോട് കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ വോട്ട് ചോദിക്കാൻ എത്തിയപ്പോള്‍ തടയുകയും പിടിച്ച് തള്ളുകയും ചെയ്തുവെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. തന്‍റെ കൂടെയുള്ള പ്രവര്‍ത്തകരെയും മര്‍ദിച്ചുവെന്നും പിന്നിൽ എസ്എഫ്ഐ പ്രവര്‍ത്തകരാണെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. സംഭവത്തിൽ സന്ദീപ് വാര്യര്‍ അടക്കം അഞ്ചുപേരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഡി കെ ശിവകുമാർ

മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. മുഖ്യമന്ത്രിയുടെ ജില്ലയാണ് കണ്ണൂർ എന്നാൽ  വലിയ സംരംഭങ്ങളൊന്നും കണ്ണൂരിലില്ല മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പോലും വികസനമെത്തിയിട്ടില്ലെന്നും പിണറായി സർക്കാരിന് തുടർ ഭരണം കിട്ടിയത് സെൻ്റിമെൻസ് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മോദിയുമായി മുഖ്യമന്ത്രിക്ക് ഊഷ്മള ബന്ധമാണെന്നും  മറ്റ് സംസ്ഥാനങ്ങളിൽ സിബിഐയും , ഇ ടിയും ഇടപെടുമ്പോൾ കേരളത്തിൽ മാത്രമില്ലെന്നും അദേഹം പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രാജീവ് ചന്ദ്രശേഖറിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്നും ഘടക കക്ഷികളുടെ കാര്യം നോക്കാൻ കോൺഗ്രസിന് അറിയാമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജീവ് ചന്ദ്രശേഖർ സ്വന്തം പാർട്ടിയിലെ കാര്യം നോക്കട്ടെ ഇങ്ങോട്ട് രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ട ഘടക കക്ഷികളുടെ കാര്യം നോക്കാൻ കോൺഗ്രസിന് അറിയാം എന്താണ് രാജീവ് ചന്ദ്രശേഖറിൻ്റെ രാഷ്ട്രീയ പാരമ്പര്യം എന്ന് ചോദിച്ച അദ്ദേഹം കേരളത്തിലേക്ക് നൂലിൽ കെട്ടി ഇറക്കിയത് അല്ലേ എന്നും പരിഹസിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുസ്ലീം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എൽപിജി നിറച്ച ഒരു ഇന്ത്യൻ കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു

എൽപിജി നിറച്ച ഇന്ത്യൻ കപ്പൽ ഗ്രീൻ ആശ സുരക്ഷിതമായി ഹോർമുസ് കടലിടുക്ക്  കടന്നതായി അധികൃതർ അറിയിച്ചു. 15,400 ടൺ എൽപിജിയാണ് കപ്പലിലുള്ളത്. ഇതോടെ യുദ്ധം തുടങ്ങിയ ശേഷം കടലിടുക്ക് കടന്ന ഇന്ത്യൻ കപ്പലുകളുടെ എണ്ണം എട്ടായി. ആകെ 87000 ടൺ എൽപിജി നിറച്ച നാല് കപ്പലുകൾകൂടി ഉടൻ ഹോർമുസ് കടക്കാൻ കാത്തിരിക്കുകയാണ്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എൽ ഡി എഫിന്റെ പ്രോഗ്രസ് റിപ്പോർട്ട് മുഴുവൻ പച്ചക്കള്ളമെന്ന് വി ഡി സതീശൻ

ഇടുക്കി ജില്ലാ മുഴുവൻ വ്യാപകമായ ഭൂമിപ്രശ്നങ്ങളാണ് എന്നിട്ട് പച്ചക്കള്ളമാണ് എൽ ഡി എഫ്  പ്രോഗ്രസ് റിപ്പോർട്ടിൽ എഴുതി വെച്ചിരിക്കുന്നതെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. പാർട്ടിയ്ക്ക് വേണ്ടി ജീവത്യാഗം ചെയ്തവരുടെ പേരിൽ പിരിച്ചെടുത്ത ഫണ്ടുകൾ അടിച്ചുമാറ്റിയ സിപിഐഎമ്മാണ് യഥാർത്ഥത്തിൽ ശവംതീനികളെന്നും അഭിമന്യൂവിന്റെ അമ്മയുടെ കരച്ചിൽ സിപിഐഎം മാർക്കറ്റ് ചെയ്യുകയാണ് ഉണ്ടായതെന്നും  വി ഡി സതീശൻ പറഞ്ഞു. നാലേമുക്കാൽ കൊല്ലം പെൻഷൻ വിഹിതമായി ഒരു രൂപ പോലും കൂടാതെ തിരഞ്ഞെടുപ്പ് അടുക്കാൻ വെറും മൂന്ന് മാസം മാത്രമുള്ളപ്പോൾ പെൻഷൻ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസം​ഗത്തിൽ റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം കാട്ടാക്കട ബിജെപി സ്ഥാനാർത്ഥി പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ.  നടപടിയെടുക്കുന്ന കാര്യത്തിൽ നിയമോപദേശവും തേടി. എല്‍ഡിഎഫും യുഡിഎഫും അധികാരത്തിൽ വന്നാൽ ഭരണം നിയന്ത്രിക്കുന്നത് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായിരിക്കുമെന്നും പാകിസ്ഥാൻ അനുകൂല സംഘടനകൾ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുമെന്നുമായിരുന്നു പി കെ കൃഷ്ണദാസിന്‍റെ പരാമര്‍ശം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത യോഗത്തിലാണ് പി കെ കൃഷ്ണദാസ് ലൗ ജിഹാദ് പ്രസംഗം നടത്തിയത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഡീല്‍ ആരോപണവുമായി പ്രിയങ്ക ഗാന്ധി

എല്‍ഡിഎഫും ബിജെപിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന് തിരഞ്ഞെടുപ്പടുക്കുമ്പോള്‍ നമുക്ക് കാണാന്‍ സാധിക്കുമെന്ന് പ്രിയങ്ക ഗാന്ധി. ശബരിമലയില്‍ നടന്ന വലിയ സ്വര്‍ണക്കൊള്ളയെ കുറിച്ച് നമുക്കെല്ലാവര്‍ക്കുമറിയാം എന്നാൽ പ്രധാനമന്ത്രി ഇതിനെ കുറിച്ച് മിണ്ടിയില്ല, അന്വേഷണം നല്ല രീതിയില്‍ നടക്കുന്നില്ലെന്നും പ്രധാനമന്ത്രിക്കെതിരെ ശബ്ദിക്കുന്നവര്‍ക്കെതിരെ ഇഡി, ഇന്‍കം ടാക്‌സ്, സിബിഐ എന്നിവയുടെയെല്ലാം കേസുകളുണ്ട്  എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെയില്ല  എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം കൊണ്ട് ആരുടെ ജീവിതത്തിലും ഗുണകരമായ മാറ്റം ഉണ്ടായിട്ടില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 6, തിങ്കളാഴ്ച

  കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പു പ്രചാരണം അവസാന ഘട്ടത്തില്‍. നാളെ വൈകുന്നേരം അഞ്ചുമണിയോടെ പ്രചാരണത്തിനു കൊട്ടിക്കലാശം. നിശബ്ദ പ്രചാരണത്തിനു മാത്രം അനുമതിയുള്ള ബുധനാഴ്ച വോട്ടെടുപ്പ് യന്ത്രങ്ങള്‍ അടക്കമുള്ള പോളിംഗ് സാമഗ്രികളുമായി പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ എത്തും. ഒമ്പതാം തീയതി കേരളത്തിലെ 2 കോടി 70 ലക്ഷം വോട്ടര്‍മാര്‍ 25,000 പോളി0ഗ് സ്റ്റേഷനുകളിലായി വോട്ടു രേഖപ്പെടുത്തും. പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സംവിധാനം ഏര്‍പ്പെടുത്തിയതിനു കേരളത്തെ അഭിനന്ദിച്ച് സുപ്രീംകോടതി. ഇതു മാതൃകയാക്കാമെന്നു നിരീക്ഷിച്ച കോടതി രാജ്യത്തെ എല്ലാ പൊലീസ് […]

Posted inലേറ്റസ്റ്റ്

ട്വന്റി ട്വന്റിയിൽ പൊട്ടിത്തെറി

പൂതൃക പഞ്ചായത്ത്‌ പ്രസിഡന്റ്‌ പൂജ ജോമോൻ രാജിവെച്ചു. ബിജെപിക്ക് ഒപ്പം ട്വന്റി ട്വന്റി പോയത് അംഗീകരിക്കാൻ പറ്റില്ലെന്നും ട്വന്റി ട്വന്റിയുടെ നിലപാട് മതേതര കാഴ്ചപ്പാടിന് എതിരാണെന്നും പൂജ പറയുന്നു. രാജി വയ്ക്കുമെന്ന് നേരത്തെ സാബു ജേക്കബിനോട് പറഞ്ഞിരുന്നുവെന്നും നേരത്തെ രാജി വെച്ച അംഗം സ്കൂൾ ബസ് ഇടിച്ച് ഒരു പോറൽ പോലും ഇല്ലാതെ മരിച്ചുവെന്നും അങ്ങനെ ദൈവം നിങ്ങൾക്ക് വരുത്താതിരുത്തട്ടെ എന്നും സാബു ജേക്കബ് പറഞ്ഞുവെന്ന് പൂജ വ്യക്തമാക്കി.