തൃശൂർ മണലൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപനെതിരെ നാട്ടികയിലെ കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫിറോസ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് വിജയിക്കാൻ അവസരമൊരുക്കിയെന്നാണ് പ്രധാന ആരോപണം. സുരേഷ് ഗോപി നൽകിയ എട്ട് കോടി പ്രതാപൻ നാട്ടികയിലും മണലൂരും വിതരണം ചെയ്തുവെന്നും പണമെത്തിച്ചത് മകന്റെ വാഹനത്തിലാണെന്നും സുരേഷ് ഗോപി നൽകിയ പണം, ഡിസിസിയിൽ പ്രതാപനെ അനുകൂലിക്കുന്ന നേതാക്കൾ, മണ്ഡലം, ബ്ലോക്ക് തല ഭാരവാഹികൾ എന്നിവർക്ക് വിതരണം ചെയ്തുവെന്നും ഫിറോസ് ആരോപിച്ചു.
മദ്ധ്യാഹ്ന വാർത്തകൾ
കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് ദിവസം. പരസ്യപ്രചാരണം നാളെ അവസാനിക്കും. ബി ജെ പിയുടെ 47 ആം സ്ഥാപക ദിനം പ്രമാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന കാര്യാലയത്തിൽ പതാക ഉയർത്തും. ശേഷം വിവിധ പ്രചാരണ പരിപാടികളിലും പങ്കെടുക്കും. അതേസമയം വട്ടിയൂർക്കാവ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനായി ഡി കെ ശിവകുമാർ റോഡ് ഷോയിൽ പങ്കെടുക്കും. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിക്കവെ പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളില്‍ […]
എൽഡിഎഫ് പ്രകടന പത്രിക തിരുത്തി
എൽഡിഎഫ് പ്രകടന പത്രികയിലെ വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ തിരുത്തി. ബഫർസോൺ ഉൾപ്പെടെയുള്ള മൂന്ന് വിവാദ ഖണ്ഡികകളാണ് തിരുത്തിയിരിക്കുന്നത്. വനത്തിന് ബഫർസോൺ ഉണ്ടാക്കി നിയന്ത്രണങ്ങൾ കർശനമാക്കുമെന്നതും സംരക്ഷിത വനമേഖലകളിലും കോർസോണിന് ചുറ്റും ബഫർസോൺ ഉണ്ടാക്കി നിയന്ത്രണങ്ങൾ കർശനമാക്കുമെന്നതും ഒഴിവാക്കി. മുഴുവൻ ഏകവിള തോട്ടങ്ങളെയും സ്വാഭാവിക വനങ്ങൾ ആക്കി മാറ്റാൻ ഇക്കോ റെസ്റ്റോറേഷൻ നടപ്പിലാക്കും എന്നതും ഒഴിവാക്കിയിട്ടുണ്ട്. ബഫർസോൺ സംബന്ധിച്ച് ജനഹിതം മുൻനിർത്തി സംസ്ഥാന സർക്കാർ നിർദേശങ്ങൾ കേന്ദ്രസർക്കാർ മുന്നിൽ അവതരിപ്പിക്കും എന്നാണ് തിരുത്തൽ.
സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, പവന് 1,320 രൂപയുടെ കുറവ്!
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, ഗ്രാമിന് 165 രൂപ താഴ്ന്ന് 13,670 രൂപയായി. പവന് 1,320 രൂപ ഇടിഞ്ഞ് 1,09,360 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 135 രൂപ കുറഞ്ഞ് 11,235 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 155 രൂപ കുറഞ്ഞ് 8,750 രൂപയിലും ഒമ്പത് കാരറ്റിന് 70 രൂപ കുറഞ്ഞ് 5,640 രൂപയിലുമാണ് വ്യാപാരം. ഈ വര്‍ഷം ജനുവരി 29ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് കേരളത്തിലെ റെക്കോഡ് സ്വര്‍ണ വില. അതുമായി നോക്കുമ്പോള്‍ […]
പുതിയ എഐ മോഡലുകളുമായി മൈക്രോസോഫ്റ്റ്
മൂന്ന് പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകള്‍ പുറത്തിറക്കി മൈക്രോസോഫ്റ്റ്. ചിത്രങ്ങള്‍ സൃഷ്ടിക്കല്‍, ശബ്ദം നിര്‍മ്മിക്കല്‍, ശബ്ദം ടെക്സ്റ്റിലേക്ക് മാറ്റല്‍ എന്നീ പ്രക്രിയകള്‍ക്കായാണ് ഈ എഐ മോഡലുകള്‍ വികസിപ്പിച്ചിരിക്കുന്നത്. എംഎഐ-ട്രാന്‍സ്‌ക്രൈബ്-1, എംഎഐ-വോയിസ്-1, എംഎഐ-ഇമേജ്-2 എന്നീ പേരുകളിലാണ് ഇവ പുറത്തിറക്കിയത്. 25 പ്രമുഖ ഭാഷകളില്‍ മികച്ച നിലവാരത്തിലുള്ള സ്പീച്ച്-ടു-ടെക്സ്റ്റ് ട്രാന്‍സ്‌ക്രിപ്ഷന്‍ നല്‍കാന്‍ എംഎഐ-ട്രാന്‍സ്‌ക്രൈബ്-1 ന് കഴിയും. എംഎഐ-വോയിസ്-1 മോഡല്‍ ഒരു സെക്കന്‍ഡില്‍ 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഓഡിയോ സൃഷ്ടിക്കാന്‍ കഴിവുള്ളതാണ്. അതേസമയം, എംഎഐ- ഇമേജ്-2 മോഡല്‍ കൂടുതല്‍ ഗുണമേന്മയുള്ള ചിത്രങ്ങള്‍ […]
‘പള്ളിച്ചട്ടമ്പി’യുടെ ട്രെയിലര്‍ റിലീസായി
ടൊവീനോ തോമസ്, കയാദു ലോഹര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഏപ്രില്‍ പത്തിന് ചിത്രം തിയറ്ററുകളിലെത്തും. കേരളത്തില്‍ 1950-60 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ‘പള്ളിച്ചട്ടമ്പി’ പറയുന്നത്. ടൊവീനോ, കയാദു തുടങ്ങിയവരെ കൂടാതെ വിജയരാഘവന്‍, സുധീര്‍ കരമന, ബാബുരാജ്, വിനോദ് കേദാമംഗലം, പ്രശാന്ത് അലക്‌സ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ടിജോ ടോമിയും സംഗീത സംവിധാനം […]
‘കാട്ടാളന്‍’ ചിത്രത്തിലെ തീം മ്യൂസിക് പുറത്ത്
ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ‘മാര്‍ക്കോ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളന്‍’ സിനിമയ്ക്കായി ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ഒരുക്കിയ തീം മ്യൂസിക് പുറത്ത്. സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ് മെയ് മാസമാണ്. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകന്‍ അജനീഷ് ലോക്‌നാഥും കാട്ടാളനില്‍ സംഗീതമൊരുക്കുന്നുണ്ട്. സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് […]
പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350
റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350ന്റെ പുതിയ ബേസ് പ്രീമിയം വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. അലോയ് വീലുകളോടെ വരുന്ന ഏറ്റവും താങ്ങാനാവുന്ന വേരിയന്റാണിത്. ഇതിന്റെ വില 1,49,900 രൂപ. ഇതില്‍ അപ്‌ഡേറ്റ് ചെയ്ത ഹാലൊജന്‍ ഹെഡ്‌ലാമ്പ്, അലോയ് വീലുകള്‍, സിംഗിള്‍-ചാനല്‍ എബിഎസ് എന്നിവയുണ്ട്. പൂര്‍ണ്ണ കറുപ്പ് ഫിനിഷോട് കൂടിയ ടാര്‍മാക് ബ്ലാക്ക് കളര്‍ സ്‌കീമിലാണ് പുതിയ മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ എത്തുന്നത്. ഹണ്ടര്‍ 350 ന്റെ ടോപ്പ് വേരിയന്റ് മുംബൈ യെല്ലോ, മൂണ്‍ഷോട്ട് വൈറ്റ് എന്നി രണ്ട് പുതിയ […]
കാഴ്ചക്കുറിപ്പുകള്‍
ഒരുകാലത്ത് നാടും നാട്ടുകാരും അപ്പനപ്പൂപ്പന്മാരും കടന്നുപോയ ത്യാഗോജ്ജ്വലമായ ജീവിതത്തിന്റെ പെരുവഴികള്‍. അക്കൂട്ടത്തില്‍ കേട്ടറിവുള്ള കാര്യങ്ങള്‍ അക്ഷരത്തില്‍ പകര്‍ത്തുന്ന ഒരു നിയോഗത്തിന്റെ ബാക്കിപത്രമാണ് ഈ കൃതി. ജനിച്ച നാട് കേരളത്തിന്റെ ഒരു പരിച്ഛേദമായ ചൂരക്കാട്ടുകരയിലെ കെടുതികളും കഷ്ടപ്പാടുകളും നിറഞ്ഞ ജനജീവിതം. പരസ്പരം താങ്ങായും തണലായും അവര്‍ തലമുറകളെ വളര്‍ത്തി. ജീവിതമൂല്യങ്ങള്‍ ഉണ്ടാക്കി. ആ കാലത്തിന്റേയും ജീവിതത്തിന്റേയും തിരിഞ്ഞു നോട്ടമാണിത്. അങ്ങനെ, തിരിഞ്ഞുനോക്കുമ്പോള്‍ ചൂരക്കാട്ടുകര എഴുത്തുകാരന്റെ മാത്രം ഗ്രാമമല്ലെന്നും അതില്‍ നിങ്ങളും നിങ്ങളുടെ നാടും നിങ്ങളുടെ പ്രിയപ്പെട്ടവരും ഒക്കെ എവിടെയെങ്കിലും […]
കരള്‍ രോഗത്തിന്റെ പ്രധാന ലക്ഷണം വിശപ്പില്ലായ്മ
കരള്‍ രോഗത്തെ നേരത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട ലക്ഷണം വിശപ്പില്ലായ്മയാണ്. ലഘു ഭക്ഷണം കഴിച്ചാല്‍ തന്നെ പെട്ടെന്ന് വയറു നിറഞ്ഞ തോന്നലുണ്ടാക്കുകയും ചെയ്യും. മാത്രമല്ല, കരള്‍രോഗബാധിതരില്‍ ചര്‍ദ്ദിയും മനംപുരട്ടലും അനുഭവപ്പെടാം. ചര്‍മത്തിലും കണ്ണിലും മഞ്ഞനിറം കാണപ്പെടുന്നത് കരള്‍ രോഗങ്ങളുടെ സൂചനയായിരിക്കാം. സൂര്യപ്രകാശത്തില്‍ നോക്കിയാല്‍ ശരിയായി മനസ്സിലാക്കാന്‍ സാധിക്കും. ഭക്ഷണക്രമത്തില്‍ മാറ്റമൊന്നും വരുത്തിയില്ലെങ്കിലും വയറിന്റെ വലുപ്പത്തില്‍ വളരെപെട്ടെന്ന് വര്‍ധനവുണ്ടായാല്‍ അതിനു പിന്നില്‍ ലിവര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. വയറിന്റെ മുകളില്‍ വലതു ഭാഗത്താണ് കരള്‍ സ്ഥിതിചെയ്യുന്നത്. ഈ […]
