അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന ഫാമിലി റൊമാന്റിക് കോമഡി എന്റര്‍ടൈനറായ ‘മധുവിധു’ ട്രെയിലര്‍ പുറത്ത്. ചിത്രം ഏപ്രില്‍ 23 ന് ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തും. ഷറഫുദീന്‍ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. പൊട്ടിച്ചിരിയും പ്രണയവും എല്ലാം ഉള്‍പ്പെടുത്തി ഒരുക്കിയ ഒരു പക്കാ ഫണ്‍ ഫാമിലി കോമഡി എന്റെര്‍റ്റൈനെര്‍ ആണ് ചിത്രം. അഞ്ച് ആണുങ്ങള് മാത്രമുള്ള, പെണ്ണില്ലാത്ത ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. നായികാ വേഷം ചെയ്യുന്നത് പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍ ആണ്. കല്യാണി പണിക്കര്‍ ബിഗ് സ്ക്രീനില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ്. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാര് , ശ്രീജയ , അമല്‍ ജോസ് , സഞ്ജു മധു, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
