തമിഴ് ദയാലന്‍ സംവിധാനം ചെയ്ത ‘ഗെവി’ എന്ന ചിത്രത്തിന്റെ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയ ‘സെറ്റ് മി ഫ്രീ’ എന്ന ഗ്ലോബല്‍ ഫീച്ചര്‍ ഗാനം സോഷ്യല്‍ മീഡിയയില്‍ വന്‍ അഭിപ്രായം നേടി മുന്നേറുന്നു. നിലവില്‍ നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യമായ ചിത്രം വരും ദിനങ്ങളിലായി ആമസോണ്‍ പ്രൈമില്‍ കൂടി റിലീസ് ചെയ്യും. വെള്ള ഗെവ എന്ന ഗ്രാമത്തെ ആസ്പദമാക്കിയാണ് ചിത്രം കഥ പറയുന്നത്. സെറ്റ് മി ഫ്രീ ഗാനത്തെ ആഗോളതലത്തില്‍ എത്തിക്കാന്‍, മൂന്ന് തവണ ഗ്രാമിഅവാര്‍ഡ് നേടിയ സംഗീതജ്ഞനായ റിക്കി കെജ് ഗെവി സിനിമയിലേക്കു ഭാഗമായി മാറി. വാനില്‍ വെയ്ഗാസാണ് മ്യൂസിക് കോ പ്രൊഡ്യൂസര്‍. ശിവരാജ് നടരാജ്, ലോറ ഡിക്കിന്‍സണ്‍, ടബിത റോസ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇന്ത്യന്‍ ശാസ്ത്രീയ സംഗീതവും ആധുനിക ഗ്ലോബല്‍ ശബ്ദങ്ങളും ചേര്‍ന്നാണ് ഈ സംഗീതം ഒരുക്കിയിരിക്കുന്നത് എന്നതാണ് ഒരു വലിയ പ്രത്യേകത.
ശ്രദ്ധ നേടി ‘ഗെവി’ ചിത്രത്തിലെ ഫീച്ചര്‍ ഗാനം
