Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിക്കവെ പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ലൈഫ് മിഷൻ പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ പൂർത്തിയാക്കിയെന്നും, നാലര ലക്ഷം കുടുംബങ്ങൾക്ക് പട്ടയം നൽകി, 16 ലക്ഷത്തിലധികം സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകിയതായും, പി എസ്‍ സി വഴി 3,13,202 നിയമനങ്ങൾ നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമായി മാറ്റാൻ നടപടികൾ കൈക്കൊണ്ടതായും ഭരണസേവനങ്ങൾ ലളിതമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ടെഹ്റാനിൽ വ്യോമാക്രമണത്തിൽ13 പേർ കൊല്ലപ്പെട്ടു

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ ജനവാസ കേന്ദ്രത്തിലെ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്​ലംഷറിനടുത്താണ് ആക്രമണം ഉണ്ടായതെന്ന് ഇറാനിലെ വാര്‍ത്താ ഏജന്‍സികളായ ഫാര്‍സും നൗര്‍ ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏത് കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന വിവരം പുറത്തുവന്നിട്ടില്ല.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കെഎം ഷാജിയുടെ തെരഞ്ഞെടുപ്പ് ഫ്ലക്സ് ബോർഡിന് തീയിട്ട സംഭവത്തിൽ കേസെടുത്തു

മലപ്പുറം വേങ്ങരയിൽ ഇന്നലെ രാത്രി കെഎം ഷാജിയുടെ തെരഞ്ഞെടുപ്പ് ഫ്ലക്സ് ബോർഡിന് തീയിട്ട സംഭവത്തിൽ കോട്ടക്കൽ പൊലീസ് കേസെടുത്തു.  ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ഒതുക്കുങ്ങൽ പഞ്ചായത്തിലെ ആട്ടീരിപ്പടിയിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡിന് തീയിട്ടത്. കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം ഉണ്ടാക്കൽ, മനപ്പൂർവ്വം നാശനഷ്ടം ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്. ഇരു വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ സാമൂഹ്യവിരുദ്ധർ തീ ഇട്ടതാണെന്നും എഫ്ഐആറിൽ പറയുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തൃശ്ശൂർ വാടാനപ്പള്ളിയിൽ കിറ്റ് വിവാദത്തിൽ പൊലീസ് ഇന്ന് കേസെടുക്കും

തൃശ്ശൂർ വാടാനപ്പള്ളിയിൽ കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ കേസെടുക്കാൻ പൊലീസ് മജിസ്ട്രേറ്റിന്റെ അനുവാദം തേടി. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ജനപ്രാധനിധ്യ നിയമത്തിലെ വിവിധ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസെടുക്കുക. ബിജെപി കിറ്റുകൾ വിതരണം ചെയ്‌ത്‌ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്നാണ് യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ആരോപണം. ഇന്നലെ യുഡിഎഫ് സ്ഥാനാർഥിയായ ടി എൻ പ്രതാപനെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയിരുന്നു. വാടാനപ്പള്ളിയിലെ ഗോഡൗൺ ഉടമ പ്രവീൺ, കിറ്റുകൾക്ക് ഓർഡർ നൽകിയ സതീഷ് എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ

കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് ദിവസം. പരസ്യപ്രചാരണം നാളെ അവസാനിക്കും. ബി ജെ പിയുടെ  47 ആം സ്ഥാപക ദിനം പ്രമാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന കാര്യാലയത്തിൽ പതാക ഉയർത്തും. ശേഷം വിവിധ പ്രചാരണ പരിപാടികളിലും പങ്കെടുക്കും. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ടെന്നീസ് താരം ലെണ്ടർ പിയേസ്, ദേശിയ അധ്യക്ഷൻ നിതിൻ നബിൻ തുടങ്ങിയവരും തിരുവനന്തപുരത്തുണ്ട്.  അതേസമയം വട്ടിയൂർക്കാവ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനായി ഡി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അനൗൺസ്മെന്റ് വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി ടിപി രാമകൃഷ്ണൻ

പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി എൽഡിഎഫ് സ്ഥാനാർഥി ടിപി രാമകൃഷ്ണൻ. ചട്ടലംഘനം നടത്തിയിട്ടില്ലെന്നും മതസ്പർദ്ധ ഉണ്ടാക്കുന്ന അനൗൺസ്മെന്റ് ഉണ്ടായിട്ടില്ലെന്നും രാമകൃഷ്ണൻ മറുപടിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത് എൽഡിഎഫ് അല്ലെന്നും ഇടതുപക്ഷം അങ്ങനെയൊരു അനൗൺസ്മെൻ്റ് നടത്തിയിട്ടില്ല, പ്രചാരണത്തിനുപയോഗിക്കുന്ന വാഹന നമ്പറുകൾ ഉൾപ്പെടെ തെളിവായി ഹാജരാക്കുമെന്നും പെൻഡ്രൈവ് നൽകാനും തയ്യാറാണെന്നും ടിപി പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ടി എൻ പ്രതാപനെതിരെ ബിജെപി തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകും

നടനും ബിജെപി നേതാവുമായ ദേവന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്തി എന്നു കാണിച്ച് മണലൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപനെതിരെ ബിജെപി തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകും. കിറ്റ് വിവാദം ടി എൻ പ്രതാപന്‍റെ പൊറോട്ടുനാടകം ആണെന്ന് മണലൂരിലെ എൻഡിഎ സ്ഥാനാർത്ഥി കെ കെ അനീഷ് കുമാർ പ്രതികരിച്ചു. കുറേ കൊലപാതകികളെയും ക്രിമിനൽ പ്രതികളെയും കൂട്ടിക്കൊണ്ടുവന്ന് പ്രതാപൻ കളിച്ച നാടകം ആയിരുന്നു അതെന്നും സൂപ്പർ മാർക്കറ്റ് ഉടമ എസ്എൻഡിപി നേതാവാണ് സാമുദായിക നേതാവ് എന്ന നിലയിലാണ് അദ്ദേഹത്തെ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 6, തിങ്കളാഴ്ച

ഇന്ന് ഹോര്‍മുസ് കടലിടുക്കു തുറന്നില്ലെങ്കില്‍ നാളെ ഇറാനെ തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതേസമയം, ഇറാന്‍ വെടിവച്ചു വീഴ്ത്തിയ എഫ്15 ഇ യുദ്ധവിമാനത്തിലെ കാണാതായ പൈലറ്റിനെ യുദ്ധവിമാനങ്ങളും മറീനുകളും ചേര്‍ന്നു അതിസാഹസികമായി അമേരിക്ക രക്ഷപ്പെടുത്തി. ഇറാന്റെ മിസൈലുകള്‍, റവല്യൂഷനറി ഗാര്‍ഡ്സിന്റെ ആക്രമണം എന്നിവയെ മറികടന്നാണ് ഇറാനില്‍നിന്ന് പൈലറ്റിനെ രക്ഷിച്ചത്. എന്നാല്‍ രക്ഷാദൗത്യത്തിനിടെ യുഎസിന്റെ സി-130 വിമാനവും ഒരു ഹെലികോപ്റ്ററും വെടിവച്ചിട്ടെന്ന് ഇറാന്‍ അവകാശപ്പെട്ടു. അഞ്ചു പേരെ വധിച്ചെന്നും ഇറാന്‍ അവകാശപ്പെട്ടു. തൃശൂരില്‍ വീണ്ടും ബിജെപി വോട്ടിനു […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

    എഫ്സിആർഎ നിയമഭേദ​ഗതി ന്യൂനപക്ഷത്തെ ലക്ഷ്യം വച്ചുള്ള ആക്രമണം ആണെന്ന് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. നിയമ ഭേദഗതി പരിഷ്കാരം അല്ല, ആക്രമണം ആണ്. ക്രിസ്തീയ സഭയെ മാത്രമല്ല, പൊതു സമൂഹത്തെയാണ് ആക്രമിക്കുന്നത്. വഖഫ് ബില്ല് മുസ്ലിം വിഭാഗത്തെ ബാധിച്ച പോലെയാണ് എഫ്സിആർഎ ക്രിസ്ത്യൻ വിഭാഗത്തെ ബാധിക്കുന്നതെന്നും മല്ലികാർജുൻ ഖർ‌​ഗെ പറഞ്ഞു.     കേരളത്തിൽ ഇതുവരെ 58 കോടി രൂപയുടെ വസ്തുവകകൾ പിടികൂടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാന വ്യാപകമായി […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍

ഇടതു സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്നും സ്വര്‍ണക്കൊള്ളയിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ ശബരിമലയെ കളങ്കപ്പെടുത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വര്‍ണക്കൊള്ളയുടെ ചരട് കോണ്‍ഗ്രസ് നേതാവിന്റെ കയ്യിലാണ്. വനിത സംവരണം 2029-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടപ്പാക്കും. കോണ്‍ഗ്രസ് എതിര്‍ത്താലും നടപ്പാക്കും. പ്രതിപക്ഷം ക്വട്ടേഷന്‍ സംഘത്തേപ്പോലെ വിദേശനാണ്യ വിനിമയ നിയന്ത്രണ നിയമ ഭേദഗതിയെ എതിര്‍ക്കുകയാണ്. തിരുവല്ലയിലെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് സമ്മേളനത്തിലാണ് നരേന്ദ്ര മോദി പറഞ്ഞു. ആവേശവുമായി തിരുവനന്തപുരത്തു മോദിയുടെ റോഡ് ഷോ. തിരുവല്ലയിലെ പൊതുസമ്മേളന ശേഷമാണ് തലസ്ഥാനത്തെത്തിയത്. കരമന മുതല്‍ കിള്ളിപ്പാലം വരെയുള്ള […]